ഹൊബാര്‍ട്ട്: ഐസിസി ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വില്ലനായി വീണ്ടും മഴ. സിംബാബ്‌വെയ്‌ക്കെതിരായ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് പങ്കിട്ടു.
മഴ മൂലം ഒമ്പത് ഓവറായി വെട്ടിച്ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 79 റണ്‍സ് നേടി. തുടക്കത്തില്‍ തകര്‍ന്ന സിംബാബ്‌വെയെ വെസ്ലി മധെവേരെയാണ് (35) താരതമ്യേന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.
-
Points shared with persistent rain in Hobart 🤝#SAvZIM | #T20WorldCup | 📝: https://t.co/D7bhRRb9Qa pic.twitter.com/Ktn0Sd7YRQ
— ICC (@ICC) October 24, 2022 " class="align-text-top noRightClick twitterSection" data="
">Points shared with persistent rain in Hobart 🤝#SAvZIM | #T20WorldCup | 📝: https://t.co/D7bhRRb9Qa pic.twitter.com/Ktn0Sd7YRQ
— ICC (@ICC) October 24, 2022Points shared with persistent rain in Hobart 🤝#SAvZIM | #T20WorldCup | 📝: https://t.co/D7bhRRb9Qa pic.twitter.com/Ktn0Sd7YRQ
— ICC (@ICC) October 24, 2022
പ്രോട്ടീസിനായി ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി. വെയ്‌ന്‍ പാര്‍നെല്‍, ആൻറിച്ച് നോര്‍ട്‌ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മഴ നിയമ പ്രകാരം ഏഴ് ഓവറില്‍ 64 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം സ്വന്തമാക്കാന്‍ വേണ്ടിയിരുന്നത്.
മറുപടി ബാറ്റിങ്ങില്‍ അതിവേഗമാണ് പ്രോട്ടീസ് വിജയലക്ഷ്യത്തിലേക്ക് കുതിച്ചത്. തകര്‍പ്പന്‍ അടികളോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് കളം നിറഞ്ഞതോടെ സിംബാബ്‌വെ ബോളര്‍മാര്‍ കാഴ്‌ചക്കാരായി. ദക്ഷിണാഫ്രിക്ക മൂന്നോവറില്‍ 51 റണ്‍സിലെത്തി നില്‍ക്കെയാണ് വീണ്ടും മഴയെത്തിയത്.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് പങ്കിട്ടെടുത്തു. 18 പന്ത് നേരിട്ട ക്വിന്‍റണ്‍ ഡി കോക്ക് 47 റണ്‍സാണ് മത്സരത്തില്‍ നേടിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്‍റെ ഇന്നിങ്സ്.