ETV Bharat / sukhibhava

മനുഷ്യർക്കും വിളകൾക്കും അപകടം, കീടങ്ങൾക്കായി ഒരു ദിനം; അറിയാം പ്രത്യാഘാതങ്ങൾ... - Cockroach

ജൂൺ 6 ലോക കീട ദിനം. വിളകൾക്കും മനുഷ്യർക്കും ഒരുപോലെ അപകടകാരികളാണ് കീടങ്ങൾ. കീടരോഗങ്ങളും കീടനിയന്ത്രണവും എങ്ങനെയെന്ന് പരിശോധിക്കാം.

world pest day  world pest day june 6  june 6 world pest day  world pest day 2023  ഇന്ന് ലോക കീട ദിനം  ലോക കീട ദിനം  കീടനിയന്ത്രണം  കീടരോഗങ്ങൾ  കീടരോഗ നിയന്ത്രണം  കീടങ്ങൾ  കൊതുക്  കൊതുക് പരത്തുന്ന രോഗങ്ങൾ  എലി  എലികൾ പരത്തുന്ന രോഗം  പാറ്റ  ചിതൽ  പകർച്ചവ്യാധികൾ  പകർച്ചവ്യാധികൾ പരത്തുന്ന കീടങ്ങൾ  ലോക കീട ദിനം എന്ന്  rat  Cockroach  Mosquitoes
ഇന്ന് ലോക കീട ദിനം
author img

By

Published : Jun 6, 2023, 10:12 AM IST

ഇന്ന് ലോക കീട ദിനം (world pest day). കീടനിയന്ത്രണത്തെക്കുറിച്ചും അതിന്‍റെ ഗുണങ്ങളെ കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 6 ലോക കീട ദിനമായി ആചരിക്കുന്നത്. കീടങ്ങൾ ആളുകളെയും ഭക്ഷണത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

വിളകൾക്കും മനുഷ്യർക്കും അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പലതരം മാരകമായ പകർച്ചവ്യാധികൾ പരത്തുന്ന കീടങ്ങളുണ്ട്. മൃഗങ്ങൾ, വസ്ത്രങ്ങൾ, കെട്ടിടങ്ങൾ എന്നിവയെ ചില കീടങ്ങൾ ദോഷകരമായി ബാധിക്കുന്നു. കീടരോഗത്തെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും ജനങ്ങളുടെയും ചെടികളുടെയും മരങ്ങളുടെയും ജീവിത നിലവാരം നിലനിർത്തുന്നതിനും അതിന്‍റെ നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വർഷവും ജൂൺ 6-ന് ലോകത്ത് എല്ലായിടത്തുമുള്ള വിദഗ്‌ധർ കൈകോർത്ത് ലോക കീട ദിനം ആചരിക്കുന്നു.

2017 ജൂൺ 6ന് ബീജിംഗിലാണ് ലോക കീട ദിനം ആദ്യമായി ആചരിച്ചത്. ചൈനീസ് പെസ്റ്റ് കൺട്രോൾ അസോസിയേഷൻ (CPCA) 2017-ൽ ഈ ദിനാചരണത്തിന് നേതൃത്വം നൽകി. നാഷണൽ പെസ്റ്റ് മാനേജ്‌മെന്‍റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഏഷ്യൻ, ഓഷ്യാനിയ പെസ്റ്റ് മാനേജർമാരുടെ അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് യൂറോപ്യൻ പെസ്റ്റ് മാനേജ്‌മെന്‍റ് അസോസിയേഷനുകൾ എന്നിവർ ദിനാചരണത്തിന് സഹ-സ്‌പോൺസർഷിപ്പ് ചെയ്‌തു.

ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ അതിവേഗം പടരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ലോക കീട ദിനം അനിവാര്യമാണ്. ഇത്തരം കീടങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വിവിധ സംഘടനകൾക്ക് ഈ ദിനം ഒരു വേദിയാകുന്നു. കീടങ്ങൾ മൂലമുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങൾ അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കാം..

കൊതുക് പരത്തുന്ന രോഗങ്ങളുടെ അപകടസാധ്യത : പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കൊതുകുകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകുകൾ പല തരത്തിൽ രോഗങ്ങൾ പരത്തുന്നു. ഡങ്കിപ്പനി, സിക്ക, ചിക്കുൻഗുനിയ, മലേറിയ എന്നിവ വ്യാപിക്കുന്നത് കൊതുകിലൂടെയാണ്. ആരംഭത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ കൊതുക് ജന്യ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.

പാറ്റകൾ മൂലമുണ്ടാകുന്ന ഭീഷണി : പാറ്റകൾ ഗാർഹിക ജീവിതം വളരെ ദുഷ്‌കരമാക്കുകയും വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈച്ചകളെപ്പോലെ കോളറ, വയറിളക്കം, വയറുകടി, എ-മഞ്ഞപ്പിത്തം, പിള്ളവാതം, വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനി വരെ പാറ്റകൾ പരത്തും.

ചിതലിൽ നിന്നുള്ള അപകടം : സാധാരണയായി മണ്ണിൽ ജീവിക്കുകയും തടി തിന്നുകയും ചെയ്യുന്നതിനാൽ, ഏത് വസ്‌തുവകകൾക്കും നാശനഷ്‌ടങ്ങൾ ഉണ്ടാക്കാൻ ചിതലുകൾക്ക് സാധിക്കും. തടിയിലുള്ള വസ്‌തുക്കൾ പൊള്ളയാക്കി നശിപ്പിക്കുന്നതിന് പേരുകേട്ടവയാണ് ചിതലുകൾ. കാർഷിക വിളകൾക്കും കെട്ടിടങ്ങൾക്കും ഒരുപോലെ ദോഷകരമായ 'നിശബ്‌ദ കൊലയാളി'യാണ് ചിതലുകൾ.

എലി പകരുന്ന രോഗത്തിന്‍റെ അപകട സാധ്യതകൾ : മാരകമായ പകർച്ചവ്യാധികൾ പരത്തുന്നവയാണ് എലികൾ. ഇവ രോഗം പരത്തുകയും ഭക്ഷണം മലിനമാക്കുകയും ചെയ്യുക മാത്രമല്ല, വീടിനെ നശിപ്പിക്കുകയും ചെയ്യുന്നു. കാർഷിക വിളകളുടെ മുഖ്യശത്രുവായി എലികളെ കണക്കാക്കുന്നു.

Also read : ഡെങ്കി വൈറസ് ചില്ലറക്കാരനല്ല, ജാഗ്രത വേണം; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.