ഒരാൾ അവയവങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ എട്ട് പേരുടെ ജീവനാണ് സംരക്ഷിക്കുവാന്‍ കഴിയുക. അതേ സമയം സംയുക്ത കോശങ്ങള്‍ (ടിഷ്യു) ദാനം ചെയ്യുന്നവരാകട്ടെ 50ഓളം പേരുടെ ജീവനും രക്ഷിക്കും. മനുഷ്യത്വത്തിന്‍റെ പേരില്‍ ഒരാൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് അവയവ ദാനം. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ പിന്നെ അയാളുടെ അവയവങ്ങള്‍ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല. പക്ഷെ അവയവം ദാനം ചെയ്യുന്നതിലൂടെ അത് മറ്റ് പലരുടെയും പുതിയ ജീവിതത്തിന് അനുഗ്രഹമായി തീരും.
അവയവ ദാനത്തെ സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നുണ്ട്. അതിനാല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക അവയവ ദാന ദിനമായി ആചരിക്കുന്നു. ഇത്തരം തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുവാനും അവയവ ദാനം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും അവരെ അതിനു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്താകമാനം ഓരോ വര്‍ഷവും അവയവങ്ങള്‍ ലഭ്യമല്ലാത്തതു മൂലം ഏതാണ്ട് അഞ്ച് ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്ന് ഒരു സര്‍വ്വെ വ്യക്തമാക്കുന്നു.
അതിനാല്‍ അവയവ ദാനത്തെ കുറിച്ച് ഒരാൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില വസ്‌തുതകള്‍ ഇന്ത്യയുടെ ദേശീയ ആരോഗ്യ പോര്‍ട്ടല്‍ (എന്‍ എച്ച് പി) നല്‍കുന്നു. അവയാണ് താഴെ കൊടുക്കുന്നത്.
* പ്രായം, ജാതി, മതം, സമുദായം എന്നിങ്ങനെയുള്ള പരിഗണനകള്‍ ഒന്നും ഇല്ലാതെ ആര്‍ക്കും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.
* അവയവ ദാനത്തിന് നിശ്ചിതമായ പ്രായ പരിധി ഒന്നും തന്നെ ഇല്ല. പ്രായത്തെ അടിസ്ഥാനമാക്കിയല്ല മറിച്ച് വളരെ കൃത്യമായ വൈദ്യ സംബന്ധമായ അളവുകോൽ വെച്ചാണ് അവയവ ദാന തീരുമാനം എടുക്കുന്നത്.
* 18 വയസിന് താഴെയുള്ള എല്ലാവരും തങ്ങളുടെ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമേ അവയവ ദാതാവായി മാറുവാന്‍ കഴിയുകയുള്ളൂ.
* സജീവമായി പടര്‍ന്നു കൊണ്ടിരിക്കുന്ന അര്‍ബുദം, എച്ച് ഐ വി, പ്രമേഹം, വൃക്ക രോഗം അല്ലെങ്കില്‍ ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് അവയവദാനം നടത്താനാകില്ല.
ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?
സ്വാഭാവിക മരണമാണെങ്കില്‍:
- കോര്‍ണിയ പോലുള്ള സംയുക്ത കോശങ്ങള്‍
- ഹൃദയ വാല്‍വുകള്‍
- ചര്‍മ്മം
- എല്ലുകള്‍
മസ്തിഷ്‌ക മരണം സംഭവിച്ചാല്‍:
- ഹൃദയം
- കരള്‍
- വൃക്കകള്‍
- കുടലുകള്‍
- ശ്വാസകോശങ്ങള്‍
- ആഗ്നേയ ഗ്രന്ധി
അവയവ ദാന പട്ടികയിലേക്ക് ഈയിടെ കൈകളും മുഖവും കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ രണ്ട് അവയവങ്ങളും വിജയകരമായി മാറ്റി വെപ്പ് നടന്നതിനു ശേഷമാണിത്. ഭൂരിഭാഗം കേസുകളിലും മരിച്ചു പോയ ഒരു വ്യക്തിയുടെ അവയവങ്ങളാണ് ദാനങ്ങളിൽ നടക്കുന്നത്. പക്ഷെ ചിലപ്പോഴൊക്കെ ജിവിച്ചിരിക്കുന്ന വ്യക്തിയും അവയവം ദാനം ചെയ്യാറുണ്ട്. ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരാള്‍ക്ക് ഇനി പറയുന്ന അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്:
- ഒരു വൃക്ക
- ഒരു ശ്വാസകോശം
- കരളിന്‍റെ ഒരു ഭാഗം
- ആഗ്നേയ ഗ്രന്ധിയുടെ ഒരു ഭാഗം
- കുടലിന്‍റെ ഒരു ഭാഗം
പൊളിച്ചടുക്കപ്പെട്ട പതിവ് തെറ്റിദ്ധാരണകളില്‍ ചിലത്
1) ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് അവയവ ദാതാവായി മാറുവാന്‍ കഴിയുകയില്ല
പ്രായമോ ആരോഗ്യ പ്രശ്‌നമോ ഒന്നും തന്നെ നോക്കാതെ ഒരാള്‍ക്ക് ദാതാവായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മരണ വേളയിലാണ് വൈദ്യ സംഘം അവയവ ദാനം നിര്‍വ്വഹിക്കുവാന്‍ കഴിയുമോ എന്നുള്ള കാര്യം തീരുമാനിക്കുന്നത്. എന്നിരുന്നാലും നിങ്ങള്‍ക്ക് അപ്പോഴും അവയവങ്ങള്‍ അല്ലെങ്കില്‍ സംയുക്ത കോശങ്ങള്‍ ദാനം ചെയ്യാന്‍ കഴിയും.
2) ദാതാവിന്‍റെ കുടുംബം അവയവ ദാനം ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും
ഇല്ല. ദാതാവിന്‍റെ കുടുംബത്തിന് അവയവ ദാന പ്രക്രിയയില്‍ ഒരിടത്തു പോലും ഒരിക്കലും പണം നല്‍കേണ്ടി വരില്ല.
3) അവയവം ദാനം ചെയ്യുവാന്‍ മാത്രം പ്രായം എനിക്ക് ആയിട്ടില്ല
പ്രായം ഏതെന്ന് നോക്കാതെ ഒരു വ്യക്തിക്ക് തന്‍റെ അവയവം ദാനം ചെയ്യാവുന്നതാണ്. എന്നാല്‍ പ്രസ്‌തുത വ്യക്തി 18 വയസിനു താഴെ ഉള്ള ആളാണെങ്കില്‍ മാതാപിതാക്കളുടെ അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവിന്‍റെ സമ്മതം അനിവാര്യമാണ്.
4) എന്‍റെ ജീവന്‍ സംരക്ഷിക്കാതെ നോക്കുവാന്‍ ഡോക്ടര്‍മാരില്‍ പ്രവണത ഉണ്ടാകും
എന്തു വില കൊടുത്തും ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുക എന്നുള്ളത് ഓരോ ഡോക്‌ടറുടെയും പരിഗണനയിലുള്ളത്. ഒരു വ്യക്തി മസ്‌തിഷ്‌ക മരണമടഞ്ഞാല്‍ മാത്രമാണ് അവയവ ദാനം നടക്കുന്നത്. മാത്രമല്ല, വൈദ്യ സംഘവും അവയവങ്ങള്‍ മാറ്റി വെക്കുന്ന സംഘവും തീര്‍ത്തും വ്യത്യസ്‌തതമായ രണ്ട് വിഭാഗങ്ങളാണ്.
5) ഞാന്‍ ഏറെ വയസായിരിക്കുന്നു/ദുര്‍ബലനാണ്/ആരോഗ്യമില്ലാത്ത വ്യക്തിയാണ്, ആര്‍ക്കും എന്‍റെ അവയവങ്ങള്‍ ആവശ്യമുണ്ടാവില്ല
നേരത്തെ പ്രസ്‌താവിച്ചതു പോലെ ആര്‍ക്കും പ്രായ പരിഗണന കൂടാതെ അവയവം ദാനം ചെയ്യാവുന്നതാണ്. നിങ്ങളുടെ അവയവങ്ങള്‍ മാറ്റി വെക്കുവാന്‍ അനുയോജ്യമാണോ അല്ലയോ എന്നുള്ള കാര്യം വിദഗ്ധരുടെ സംഘം പിന്നീട് എടുക്കുന്ന തീരുമാനമാണ്.
അതിനാല്‍ മുന്‍ കൂട്ടി തന്നെ നിങ്ങള്‍ സ്വയം അയോഗ്യനായി കാണരുത്. അതിനാല്‍ നിങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്തു കൊണ്ട് മറ്റൊരാള്‍ക്ക് പുതിയ ഒരു ജീവിതം സമ്മാനിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ എക്കാലത്തും ചെയ്യാവുന്ന ഒരു മികച്ച കര്‍മ്മമാണ്. ഈ പ്രക്രിയ മനുഷ്യ ശരീരത്തെ വികലമാക്കാതെ തന്നെയാണ് വിദഗ്‌ധര്‍ ചെയ്‌തു വരുന്നത്. അതിനാല്‍ നിങ്ങള്‍ ആരെങ്കിലും പറയുന്നത് കേട്ട് പേടിച്ച് ഒരു പുണ്യ കര്‍മ്മം ചെയ്യാതിരിക്കരുത്.