ETV Bharat / sukhibhava

അറിയണം ചീരയുടെ ഗുണങ്ങള്‍: പ്രോട്ടീനുകളുടെ കലവറ, മെച്ചപ്പെട്ട ആരോഗ്യം - ആരോഗ്യം

ഉയര്‍ന്ന അളവില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ചീര ശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങളെയും ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയും പ്രധാനം ചെയ്യുന്നു

Why Spinach Is Called A Superfood  ചീരയുടെ ഗുണങ്ങള്‍  ചീര
ചീര ഒരു സൂപ്പര്‍ ഫൂഡ്
author img

By

Published : Apr 11, 2022, 9:09 AM IST

ദിവസം തോറും വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. ഇങ്ങനെ പറയുന്നതിനുള്ള കാരണം രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാരണം.

ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ രാസവളങ്ങള്‍ ചേർത്ത ചീരയാണ് ഇന്ന് കൂടുതലും വിൽക്കപ്പെടുന്നത്. ചീര വീട്ടില്‍ തന്നെ കൃഷി ചെയ്ത് പല വിധത്തിൽ കഴിക്കാവുന്നതാണ്. സാലഡില്‍ ചേർത്തോ പയറുവര്‍ഗങ്ങൾക്കൊപ്പമോ സൂപ്പ് ഉണ്ടാക്കിയോ മറ്റ് പച്ചക്കറികള്‍ക്കൊപ്പം പല ഭക്ഷണ വിഭവങ്ങളിലും ഉൾപ്പെടുത്തിയോ ചീര കഴിക്കാം.

ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് എന്നിവയ്ക്ക് പല വിധത്തിലുള്ള കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. മാത്രമല്ല ഇതില്‍ ആന്‍റി -എയ്‌ജിങ് ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര പേശികള്‍ക്ക് ശക്തി ലഭിക്കുന്നതിനായി വ്യായാമം ചെയ്യുന്നവരാണ് മിക്കവരും എന്നാല്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നത് അധികമാര്‍ക്കും അറിയില്ല. ഇതിലടങ്ങിയിട്ടുള്ള ബീറ്റോ കരോട്ടീന്‍ പോലുള്ള പോഷകങ്ങള്‍ ആസ്‌തമ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ചീര കഴിക്കുന്നതിലൂടെ വയറിലെ ദഹന പ്രശ്‌നങ്ങള്‍ മലബന്ധം എന്നിവ പൂര്‍ണമായും ഇല്ലാതാകും. ഇതിലടങ്ങിയിട്ടുള്ള ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന മുഴുവന്‍ രോഗങ്ങളോടും പൊരുതി കണ്ണിനെ സംരക്ഷിക്കുന്നു. ഇത് കൂടാതെ മറ്റെന്തൊക്കെയാണ് ചീര കഴിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

മെച്ചപ്പെട്ട ഹൃദയാരോഗ്യം: ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് (Iron) നിങ്ങളുടെ ഹൃദയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇരുമ്പ് ഹീമോഗ്ലോബിന്‍റെ അളവ് ഉയര്‍ത്തുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് അതീറോക്‌ളീറോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. രക്തസമ്മര്‍ദം നിലനിര്‍ത്താൻ സഹായിക്കുന്ന നൈട്രേറ്റുകളും ചീരയിലുണ്ട്.

ബലമുള്ള അസ്ഥികള്‍: ദിവസവും ചീര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലുകള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവയുടെ പ്രധാന ഉറവിടമാണ് ചീര.

മെച്ചപ്പെട്ട കാഴ്‌ചശക്തി: ലുട്ടീന്‍, സീയാക്‌സാന്തിന്‍ തുടങ്ങി നേത്രവുമായി ബന്ധപ്പെട്ട പോഷകങ്ങളാല്‍ സമ്പന്നമാണ് ചീര. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ സ്ക്രീൻ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുന്നു. പക്ഷേ ചീരയുടെ സഹായത്തോടെ ഈ പ്രശ്‌നം ഇല്ലാതാക്കാം.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ചീരയില്‍ ധാരാളമുണ്ട്. മഗ്‌നീഷ്യം, നാരുകള്‍ എന്നിവ ചീരയില്‍ ധാരാളമായി കാണപ്പെടുന്നു, ഇവ രണ്ടും പ്രമേഹ സാധ്യത കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മം: ചീര കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കവും ഘടനയും ഇലാസ്തികതയും നിലനിര്‍ത്തുന്ന പ്രോട്ടീനാണ്.

ആമാശയത്തെ ശുദ്ധീകരിക്കുന്നു: വയറ്റിലെ അള്‍സറിനുള്ള ഉത്തമ പ്രതിവിധിയാണ് ചീര. ഇത് ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.

ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ: ശരീരത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള വീക്കവും കുറയ്ക്കാന്‍ ചീരയ്ക്ക് കഴിയും.

also read: കറിവേപ്പില കളയാനുള്ളതല്ല.. ധൈര്യമായി കഴിച്ചോളൂ; ഗുണങ്ങൾ ഏറെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.