ETV Bharat / sukhibhava

അമേരിക്കയും ആഫ്രിക്കയും ഒഴികെ എല്ലായിടത്തും കൊവിഡ് കുറയുന്നു: ലോകാരോഗ്യ സംഘടന

ഡബ്ല്യൂഎച്ച്ഒ(WHO) റിപ്പോർട്ട് പ്രകാരം അമേരിക്കയും ആഫ്രിക്കയും ആണ് കൊവിഡ് കേസുകളുടെ നിരക്ക് വർധിച്ച രണ്ട് രാജ്യങ്ങൾ

WHO: COVID-19 falling everywhere  except Americas and Africa  COVID-19  World Health Organization  കൊവിഡ് ഭീതി ഒഴിയുന്നു  കൊവിഡ്-19  കൊവിഡ് വാക്‌സിൻ  ലോകാരോഗ്യ സംഘടന  ഒമിക്രോൺ  യുഎൻ ആരോഗ്യ ഏജൻസി  കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ്
കൊവിഡ് ഭീതി ഒഴിയുന്നു: അമേരിക്കയും ആഫ്രിക്കയും ഒഴികെ എല്ലാ രാജ്യങ്ങളിലും കൊവിഡ് കേസുകൾ കുറയുന്നു;ലോകാരോഗ്യ സംഘടന
author img

By

Published : May 12, 2022, 6:07 PM IST

അമേരിക്കയും ആഫ്രിക്കയും ഒഴികെ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുകയാണെന്ന് ലോകാരോഗ്യ സംഘടന. പ്രതിവാര പാൻഡെമിക് റിപ്പോർട്ട് പ്രകാരം യുഎൻ ആരോഗ്യ ഏജൻസി ഏകദേശം 3.5 ദശലക്ഷം പുതിയ കൊവിഡ് കേസുകളും 25,000ത്തിലധികം മരണങ്ങളും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. മാർച്ച് മുതലാണ് രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയാൻ ആരംഭിച്ചത്.

ഡബ്ല്യൂഎച്ച്ഒ(WHO) റിപ്പോർട്ട് പ്രകാരം അമേരിക്കയും ആഫ്രിക്കയും ആണ് കൊവിഡ് കേസുകളുടെ നിരക്ക് വർധിച്ച രണ്ട് രാജ്യങ്ങൾ. അമേരിക്കയിൽ 14%, ആഫ്രിക്കയിൽ 12% വർധിച്ചു എന്നാണ് കണക്ക്. മറ്റ് രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയോ ഒരേ നിരക്കിൽ തുടർന്നുപോകുകയോ ചെയ്യുന്നു.

ഒമിക്രോണിന്‍റെ മ്യൂട്ടേറ്റഡ് പതിപ്പുകളും മറ്റ് കൊവിഡ്-19 വകഭേദങ്ങളും ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ കൊവിഡ്-19 ന്‍റെ പുനരുജ്ജീവനത്തിന് കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

താരതമ്യേന ഉയർന്ന ജനസംഖ്യാ പ്രതിരോധശേഷി ആശുപത്രിവാസങ്ങളുടെയും മരണങ്ങളുടെയും വർധനവ് തടയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിരോധ കുത്തിവെപ്പുകളുടെ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ഇത് ഉറപ്പുനൽകാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദരിദ്ര രാജ്യങ്ങളിൽ ഏകദേശം 16% ആളുകൾക്ക് മാത്രമേ കൊവിഡ്-19ന് എതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളൂ.

കൊവിഡ്-19 കേസുകളുടെ നിരക്കിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത് ചൈനയിൽ ആണെന്നാണ് WHO-യുടെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്‌ചയിൽ 145% വർധനവാണ് കൊവിഡ് കേസുകളിൽ ചൈനയിൽ ഉണ്ടായത്. ചൈനീസ് അധികാരികൾ ഷാങ്ഹായിലെ പാൻഡെമിക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് കൊവിഡ് കേസുകളുടെ എണ്ണം ഇരട്ടിയാക്കാൻ കാരണമായി. ചൈനയുടെ സീറോ-കോവിഡ് തന്ത്രം സുസ്ഥിരമാണെന്ന് കരുതുന്നില്ലെന്ന് ടെഡ്രോസ് പറഞ്ഞു

വ്യാഴാഴ്‌ച ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം എത്രത്തോളമാണെന്ന് ഉടൻ അറിയാൻ കഴിയില്ല. എന്നാൽ രാജ്യത്തെ ആരോഗ്യമേഖല ശക്തമല്ലാത്തതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. 26 ദശലക്ഷം ആളുകളിൽ കൂടുതലും വാക്‌സിൻ സ്വീകരിക്കാത്തവരാണ് എന്നാണ് കണക്കുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.