ETV Bharat / sukhibhava

ചീകി വയ്ക്കാനാകാത്ത മുടി ; അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന്‍റെ കാരണങ്ങള്‍ - അൺകോമ്പബിൾ ഹെയർ സിൻഡ്രോം ചികിത്സ

മുടിക്ക് പ്രോട്ടീൻ നൽകുന്ന PAD13, TGM3, TCHH എന്നീ മൂന്ന് ജീനുകൾക്ക് സംഭവിക്കുന്ന മ്യൂട്ടേഷനാണ് അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന് കാരണം

hair syndrome  genes  hair syndrome genes responsible  അൺകോമ്പബിൾ ഹെയർ സിൻഡ്രോം  ജനിതക ശാസ്ത്രജ്ഞർ  ജീനുകൾക്ക് സംഭവിക്കുന്ന മ്യൂട്ടേഷൻ  PAD13  TGM3 TCHH  TGM3  TCHH  ബ്രാഡ്ഫോർഡ്  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  അൺകോമ്പബിൾ ഹെയർ സിൻഡ്രോം ചികിത്സ  Uncombable hair syndrome  Uncombable hair syndrome reason
അൺകോമ്പബിൾ ഹെയർ സിൻഡ്രോം: ജീനുകളിലുള്ള വ്യതിയാനമാണ് കാരണമെന്ന് ശാസ്ത്രജ്ഞർ
author img

By

Published : Sep 29, 2022, 6:10 PM IST

ബ്രാഡ്ഫോർഡ് (ഇംഗ്ലണ്ട്) : ഇടതൂർന്നുള്ള മുടിവളര്‍ച്ച ആഗ്രഹിക്കുന്നവരാണ് നമ്മളിലേറെയും. വ്യത്യസ്‌ത രീതിയില്‍ മുടി ചീകി സ്‌റ്റൈലായി നടക്കാനും നമുക്ക് ഇഷ്‌ടമാണ്. കേശ പരിപാലനത്തിനായി നാം പലതും ചെയ്‌തുവരുന്നുമുണ്ട്.

എന്നാൽ മുടി ചീകി വയ്ക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ചീകിയാലും മുടി ഒതുങ്ങി ഇരിക്കാത്ത നില അൺകോമ്പബിൾ ഹെയർ സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥ ലോകത്ത് വളരെ കുറച്ച് ആളുകളിൽ മാത്രമാണ് കാണുന്നത്.

ഇവർക്കൊരിക്കലും മുടി ചീകി വയ്ക്കാൻ കഴിയില്ല. മൂന്ന് മാസം മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് അൺകോമ്പബിൾ ഹെയർ സിൻഡ്രോം കാണുന്നത്.എല്ലാ ഭാഗങ്ങളിലേക്കും വളരുന്ന മുടിയെ ഒരു തരത്തിലും ഒതുക്കി വയ്ക്കാൻ കഴിയുകയുമില്ല. സ്‌പൺ ഗ്ലാസ് ഹെയർ (spun glass hair), പിലി ട്രയാംഗുലി എറ്റ് കനാലിക്കുലി (pili trianguli et canaliculi) അല്ലെങ്കിൽ ഷേവു ഇൻകോഫബിൾസ് (cheveux incoiffables) എന്നീ പേരുകളും ഈ അവസ്ഥയ്ക്കുണ്ട്.

അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന് കാരണം : അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന് കാരണമായ ജീനുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. ജർമനിയിലെ ബോൺ സർവകലാശാലയിലെ ജനിതക ശാസ്‌ത്രജ്ഞരാണ് അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന് കാരണമാകുന്ന ജീനുകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്.

രോമകൂപങ്ങളിലെ പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന മൂന്ന് ജീനുകളിലെ മ്യൂട്ടേഷനാണ് ഈ അവസ്ഥയ്ക്ക് കാരണം. മുടിക്ക് പ്രോട്ടീൻ നൽകുന്നതിന് കാരണമായ PAD13, TGM3, TCHH എന്നീ മൂന്ന് ജീനുകളുടെ പരിവർത്തനത്തിലുണ്ടാവുന്ന ചില പ്രശ്‌നങ്ങൾ മുടിയിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവാൻ ഇടയാക്കുന്നു. ഇവ തലയോട്ടിയിലെ രോമങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ.

ഈ അവസ്ഥയുള്ള 11 കുട്ടികളിലാണ് ശാസ്‌ത്രജ്ഞർ പഠനം നടത്തിയത്. പഠനത്തിന്‍റെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ ഈ അവസ്ഥയുള്ള നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ മുന്നോട്ടുവന്നു. തുടര്‍ന്ന് 100 ലധികം കുട്ടികളിൽ പഠനം വീണ്ടും നടത്തി. ഇവരിൽ 76 കുട്ടികളിലും ഈ അവസ്ഥയുണ്ടാകാൻ കാരണം PADI3 ജീനിലെ മ്യൂട്ടേഷനും മറ്റ് രണ്ട് ജീനുകളുടെ പ്രവർത്തനത്തിലെ വ്യതിയാനവുമാണെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തി.

പഠനങ്ങൾ എന്തിന് ? : ഇത്തരത്തിലുള്ള ജനിതക പഠനം മുടിയെ ബാധിക്കുന്ന മറ്റ് അപൂർവ അവസ്ഥകളെക്കുറിച്ച് മനസിലാക്കാൻ സഹായിക്കും. മുടിയുടെ വളർച്ചയെക്കുറിച്ചും ആകൃതിയും രൂപവും നൽകുന്ന വിവിധ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ മനസിലാക്കാൻ പഠനങ്ങളിലൂടെ ശാസ്‌ത്രജഞർക്ക് സാധിക്കും. ഉദാഹരണത്തിന് PADI3 ജീനിലുണ്ടാകുന്ന വ്യതിയാനം മുടിയുടെ ആകൃതിയിൽ മാറ്റം വരുത്തുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ കഴിയുന്നത് ഇത്തരം പഠനങ്ങളിലൂടെയാണ്.

ചികിത്സയുണ്ടോ? : നിലവിൽ ഈ അവസ്ഥയ്ക്ക് കൃത്യമായൊരു ചികിത്സ ഇല്ല. കുട്ടി വലുതാവുന്നതിനനുസരിച്ച് രോഗം ഭേദമാവുകയും മുടിയുടെ ഘടന മാറുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : മുടി ചീകി ഒതുക്കാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുടി ചീകുമ്പോൾ മൃദുവായ ചീപ്പുകൾ ഉപയോഗിക്കുക. മുടി കൂടുതൽ ഡ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കുക. മുടിക്കാവശ്യമായ ചികിത്സകൾ നൽകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.