ETV Bharat / sukhibhava

ഇന്ന് ലോക ക്ഷയരോഗ ദിനം; അറിയാം രോഗ ലക്ഷണം മുതൽ ചികിത്സ വരെ - modern medicine

കൃത്യമായ രോഗനിർണയം സാധ്യമായാൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് ക്ഷയം. ആന്‍റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തും.

tuberculosis day  ലോക ക്ഷയരോഗ ദിനം  രോഗനിർണയം  ആന്‍റിബയോട്ടിക്ക്  ശ്വാസകോശ ടിബി  World Tuberculosis Day  modern medicine  TB
tuberculosis day
author img

By

Published : Mar 24, 2023, 12:47 PM IST

ലോകത്ത് കൊവിഡ് എന്ന മഹാമാരി എത്തുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ആളുകൾ മരണത്തിന് കീഴടങ്ങുന്ന പകര്‍ച്ചവ്യാധികളില്‍ ഒന്നായിരുന്നു ക്ഷയം. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രഞ്ജന്‍ ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.

'ക്ഷയം എന്ന രോഗത്തെ നമുക്ക് അവസാനിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിലെ സന്ദേശം. പ്രതിദിനം 4100ലധികം ആളുകള്‍ ക്ഷയരോഗം മൂലം മരിക്കുകയും 28,000ത്തോളം ആളുകള്‍ രോഗബാധിതരാകുകയും ചെയ്യുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്ഷയരോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മരുന്നിന്‍റെയും ചികിത്സയുടെയും ലഭ്യത കുറയുന്നത് ക്ഷയരോഗ മരണനിരക്കിന്‍റെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.

എന്താണ് ടിബി അഥവ ക്ഷയം: നമ്മുടെ ശരീരത്തിന്‍റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. പ്രധാനമായും ശ്വാസകോശത്തിലാണ് രോഗം ബാധിക്കുക. ടിബിയുടെ ലക്ഷണങ്ങള്‍ സാവധാനമാകും പ്രകടിപ്പിക്കുക. പ്രാരംഭ അണുബാധയ്ക്ക് ശേഷം മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം പ്രകടമായ ലക്ഷണങ്ങള്‍ക്ക്. അണുബാധ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കുന്നില്ലെങ്കില്‍ ഈ അവസ്ഥയെ ലാറ്റന്‍റ് ടിബി എന്ന് വിളിക്കുന്നു. ലാറ്റന്‍റ് ടിബി ഉള്ളവരില്‍ 10% വരെ സജീവമായ ടിബി വികസിക്കുകയും ചെയ്യും. ടിബിയുടെ ലക്ഷണങ്ങളുള്ളവരാണ് ആക്റ്റീവ് ക്ഷയരോഗി.

ടിബിയുടെ ലക്ഷണങ്ങള്‍ പരിശോധിക്കാം

1. ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച

2. രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ

3. തുടർച്ചയായ പനി

4. വിശപ്പും ശരീരഭാരവും ക്രമാനുഗതമായി കുറയുന്നു

5. രണ്ട് ആഴ്ചയില്‍ തുടർച്ചയായി നിൽക്കുന്ന ചുമ

രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്‌മാരം, ചുഴലി എന്നിവയും ഉണ്ടാകാം.

ക്ഷയം പടരുന്നതെങ്ങനെ: ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ രോഗം പടരുന്നു. രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ആര്‍ക്കാണ് അപകടസാധ്യത?

1. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ - പ്രമേഹമുള്ളവര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ അല്ലെങ്കില്‍ എച്ച്ഐവി പോലുള്ള പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രോഗബാധികര്‍

2. ജയിലുകള്‍ മുതലായ തിങ്ങിക്കൂടിയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍

3. പുകവലിക്കുന്നവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവര്‍

4. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗ സാദ്ധ്യത കൂടുതലാണ്

രോഗനിര്‍ണ്ണയം വൈകരുത്: ഏതു തരത്തിലിള്ള ടിബി, ഏതു അവയവത്തെ ബാധിച്ചു എന്നതിനെ ആശ്രയിച്ചാണ് രോഗനിര്‍ണ്ണയ പരിശോധന നടത്തുക

1. സ്മിയര്‍ മൈക്രോസ്‌കോപ്പി (Smear microscopy) അല്ലെങ്കില്‍ ജീന്‍ എക്‌സ്‌പെര്‍ട്ട് (Gene xpert) പോലുള്ള പുതിയ മോളിക്യുലാര്‍ രീതികള്‍ ഉപയോഗിച്ച് കഫം പരിശോധിക്കുന്നു.

2. നെഞ്ചിന്‍റെ എക്സ്-റേ (Chest X-ray).

3. രോഗ സാദ്ധ്യത കൂടുതലുള്ള ആളുകളില്‍ പോസിറ്റീവ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തില്‍ ടിബി രോഗം സ്ഥിരീകരിക്കാം (Clinically Diagnosed TB).

4. എക്സ്ട്രാ പള്‍മണറി ടിബി (Extra pulmonary TB) രോഗനിര്‍ണ്ണയത്തിനായി സിടി സ്‌കാന്‍ (CT Scan), എംആര്‍ഐ (MRI) അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ (Ultrasound Scan) ഉപയോഗിക്കാം.

പേടിക്കരുത്; ചികിത്സ ഫലപ്രദമാണ്: കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്‍റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങിയ മറ്റു ശരീര ഭാഗങ്ങളെ ബാധിക്കുന്ന ടിബിക്ക് ചികിത്സയുടെ കാലയളവ് കൂടുവാന്‍ സാദ്ധ്യതയുണ്ട്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മറക്കരുത്: അണുബാധ പടരുന്നത് തടയുക, ചുമയ്ക്കുമ്പോള്‍ മൂക്കും വായയും പൊത്തിപ്പിടിക്കുക, മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, ശരിയായ ചികിത്സ തേടുക, ടിബിക്കെതിരായ ആരോഗ്യപ്രവർത്തകരുടെ പരിശ്രമത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.