ETV Bharat / sukhibhava

വേനല്‍ക്കാലത്തെ അണുബാധ തടയാം: കൃത്യമായ പരിചരണത്തിലൂടെ

author img

By

Published : May 25, 2022, 8:24 AM IST

വേനൽക്കാലത്ത് ബാക്‌ടീരിയകളും വൈറസുകളും വളരെ സജീവമാകുന്നതിനാൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശുചിത്വം പാലിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.

Tips to prevent common infections during summer season  Tips to prevent common infections  Tips to prevent Urinary Tract Infections  Tips to prevent Stomach infection  Tips to prevent Fungal infection  വേനൽക്കാലത്ത് ഉണ്ടാകുന്ന അണുബാധകൾ തടയാനുള്ള വഴികൾ  വേനൽക്കാലത്ത് ഉണ്ടാകുന്ന അണുബാധകൾ തടയാനുള്ള മാർഗങ്ങൾ  വേനൽക്കാലത്ത് ഉണ്ടാകുന്ന അണുബാധകൾ  വയറ്റിലെ അണുബാധ തടയാനുള്ള മാർഗങ്ങൾ  ഫംഗസ് അണുബാധ തടയാനുള്ള മാർഗങ്ങൾ  മൂത്രനാളിയിലെ അണുബാധ തടയാനുള്ള മാർഗങ്ങൾ  ഫംഗസ് അണുബാധ  മൂത്രനാളിയിലെ അണുബാധ  വേനൽക്കാലത്ത് ഉണ്ടാകുന്ന അണുബാധകൾ മുൻകരുതലുകൾ
വേനൽക്കാലത്ത് ഉണ്ടാകുന്ന അണുബാധകൾ തടയാനുള്ള മാർഗങ്ങൾ

വേനൽക്കാലത്ത് ബാക്‌ടീരിയകളും വൈറസുകളും വളരെ സജീവമാകുന്നു. ശുചിത്വമില്ലായ്‌മ, തെറ്റായ ഭക്ഷണക്രമം, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, അശ്രദ്ധ എന്നിവ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചില അണുബാധകളെ കുറിച്ചും അണുബാധകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും ഉത്തരാഖണ്ഡിലെ ലൈഫ് ക്ലിനിക്കിലെ കൺസൾട്ടന്‍റ് ഫിസിഷ്യൻ ഡോ മനോജ് വിശദീകരിക്കുന്നു.

വയറ്റിലെ അണുബാധ: വേനൽ കാലത്ത് വയറ്റിലെ അണുബാധ സർവസാധാരണമാണ്. വേനൽ കാലത്ത് പൊതുവെ കഠിനമായ ചുട് ആയതിനാൽ പലപ്പോഴും ആശ്വാസം ലഭിക്കാൻ ആളുകൾ വഴിയരികിൽ വിൽകുന്ന പഴങ്ങൾ വാങ്ങി കഴിക്കുകയും പാനീയങ്ങൾ കുടിക്കുകയും ചെയ്യുന്നു. മാത്രമല്ല തുറന്നു വച്ച ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നു. ഇവയെല്ലാം തന്നെ വയറ്റിലെ അണുബാധക്ക് കാരണമാകുന്നു.

വയറ്റിലെ അണുബാധ തടയാൻ: 1. റോഡരികിലും തുറന്ന സ്ഥലത്തും വിൽക്കുന്ന പഴങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക

2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

3. വ്യക്തി ശുചിത്വം പാലിക്കുക, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക

4. ഭക്ഷണ പദാർഥങ്ങൾ കൃത്യമായി മൂടി വയ്ക്കുക. തുറന്നിട്ട ഭക്ഷണം കഴിക്കാതിരിക്കുക.

5. ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, എണ്ണമയമുള്ളതും എരിവും ഉപ്പും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ഫംഗസ് അണുബാധ: വേനൽ കാലത്ത് ശരീരത്തെ തണുപ്പിക്കാൻ വിയർപ്പ് ഗ്രന്ഥികൾ കൂടുതൽ സജീവമാകുന്നു. അതുമൂലം നമ്മുടെ ശരീരം വളരെയധികം വിയർക്കുന്നു. ഈ സാഹചര്യത്തിൽ, നമ്മുടെ പാദങ്ങൾ, കാൽമുട്ടുകൾ, കക്ഷങ്ങൾ, തുടകൾ എന്നിവയുൾപ്പെടെയുള്ള ശരീരഭാഗങ്ങളൊക്കെയും നേരിട്ട് വായുസഞ്ചാരമില്ലാത്തതിനാൽ ഫംഗസ് അണുബാധക്ക് കാരണമായേക്കാം.

ഫംഗസ് അണുബാധ തടയാൻ: 1.ദിവസവും കുളിക്കുകയും മേൽപ്പറഞ്ഞ ശരീരഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുകയും ചെയ്യുക.

2. കുളി കഴിഞ്ഞ ശേഷം വൃത്തിയുള്ള തൂവാലയോ കോട്ടൺ തുണിയോ ഉപയോഗിച്ച് ശരീരം നന്നായി ഉണക്കുക.

3. അമിതമായ ശാരീരിക അധ്വാനം കാരണം ധാരാളം വിയർക്കുന്നവരോ വൃത്തിയില്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരോ വേനൽക്കാലത്ത് ദിവസത്തിൽ രണ്ടുതവണ കുളിക്കുന്നത് നല്ലതാണ്.

4. കൂടുതൽ വിയർക്കുന്ന ആളുകൾക്ക് ഡോക്‌ടറുടെ നിർദേശപ്രകാരം ആന്‍റി ഫംഗൽ പൗഡർ, ക്രീം, മറ്റ് ഔഷധ ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കാം.

5. അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുക.

മൂത്രനാളിയിലെ അണുബാധ (യുടിഐ): വേനൽ കാലത്ത് ബാക്‌ടീരിയകളും വൈറസുകളും കൂടുതൽ സജീവമായതിനാൽ, സ്ത്രീകളിൽ യുടിഐയുടെ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നു. അതിനാൽ, ജോലിസ്ഥലങ്ങളിൽ പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ട സ്ത്രീകൾക്ക് യുടിഐകളും യോനി അണുബാധകളും നേരിടാനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും സ്ഥിതി കൂടുതൽ വഷളാക്കും. വെള്ളത്തിൽ ക്ലോറിൻ അടങ്ങിയത് കാരണം പതിവായി നീന്താൻ പോകുന്ന സ്ത്രീകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മൂത്രനാളിയിലെ അണുബാധ തടയാൻ: 1.വസ്ത്രം ധരിക്കുന്നതിന് മുമ്പ് ജനനേന്ദ്രിയങ്ങൾ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുകയും വൃത്തിയുള്ള തൂവാലയോ കോട്ടൺ തുണിയോ ഉപയോഗിച്ച് ഉണക്കുകയും വേണം.

2.വളരെ ഇറുകിയ അടിവസ്‌ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.

3.ധാരാളം വെള്ളം കുടിക്കുക.

4.ലൈംഗികാവയവങ്ങൾ വൃത്തിയാക്കാൻ കെമിക്കൽ നിറച്ച സോപ്പുകളോ ഇന്‍റിമേറ്റ് വാഷോ ഉപയോഗിക്കരുത്. ശുദ്ധജലം മതിയാകും. എന്നിരുന്നാലും, നിങ്ങളുടെ ഡോക്‌ടറുടെ നിർദേശപ്രകാരം നിങ്ങൾക്ക് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം.

5.യുടിഐയുടെ ഏതെങ്കിലും ലക്ഷണങ്ങൾ അല്ലെങ്കിൽ യോനി / ജനനേന്ദ്രിയ അണുബാധകൾ ഉണ്ടായാൽ ഉടൻ ഒരു ഡോക്‌ടറെ സമീപിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.