1. ഉരുളക്കിഴങ്ങ് ചിപ്‌സും ചോക്ലേറ്റുകളും കഴിക്കുന്നത് നിങ്ങളുടെ വൃക്കകളെ അപകടപ്പെടുത്താന്‍ സാധ്യതയുള്ളത് എന്തുകൊണ്ട്?
ഉരുളക്കിഴങ്ങ് ചിപ്‌സും ബ്രഡും ബേക്കറി ഉല്‍പ്പന്നങ്ങളും ചോക്ലേറ്റുകളുമൊക്കെ തിന്നാനുള്ള ആഗ്രഹം മനസ്സില്‍ വല്ലാതെ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക. എലികളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നത് ലീക്കി ഗട്ട് സിന്‍ഡ്രം രോഗത്തിന് കാരണമാകുമെന്നും ഇത് വൃക്കകള്‍ക്കുണ്ടാകുന്ന അസുഖങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ്.
ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നത് ചൂടില്‍ പാചകം ചെയ്യുന്നതോ അല്ലെങ്കില്‍ സംസ്‌കരിക്കുന്നതോ ആയ ഭക്ഷണ പദാര്‍ഥങ്ങളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുവായ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്റ്റ്‌സ് (എജിഇകള്‍) ധാരാളമായി ഉണ്ട് എന്നാണ്. ഈ രാസവസ്തുക്കളാണ് തവിട്ടു നിറമാക്കിയതും വറുത്തതും പൊരിച്ചതും ഗ്രില്‍ ചെയ്തതും ബേക്ക് ചെയ്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അവയുടെ രുചിയും മണവും നല്‍കുന്നത് ഈ രാസവസ്തുക്കളാണ്.
മെയിലാര്‍ഡ് പ്രതിപ്രവര്‍ത്തനം എന്നൊരു പ്രക്രിയ ഈ എജിഇകള്‍ സൃഷ്ടിക്കുന്നു. അതിലൂടെ ശരീരത്തിന്റെ അപകട സൂചനകളെ അവ ഉണര്‍ത്തി വിടുന്നു. ഇത് എരിച്ചില്‍ പ്രതിപ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും വിട്ടുമാറാത്ത വൃക്ക അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഉയര്‍ന്ന തോതില്‍ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള സ്റ്റാര്‍ച്ച് അടങ്ങിയ നാരുകള്‍ ധാരാളമുള്ള ഓട്‌സ്, ബാര്‍ലി, ബീന്‍സ്, അമര, പട്ടാണി എന്നിവ പോലുള്ള പയര്‍ വര്‍ഗ്ഗങ്ങള്‍, വേവിക്കാത്ത ഉരുളക്കിഴങ്ങ് സ്റ്റാര്‍ച്ച് എന്നിവ കഴിക്കുന്നത് ആരോഗ്യത്തെ തിരിച്ചു കൊണ്ടു വരുവാന്‍ സഹായിക്കുകയും വൃക്കയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സയന്‍സ് അഡ്വാന്‍സസ് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.
ആഗോള തലത്തില്‍ പത്ത് ശതമാനം ആളുകള്‍ക്ക് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ബാധിക്കുന്നുണ്ട്. നിശ്ചിത കാലയളവില്‍ ഒരു നിശ്ചിത ജനസംഖ്യയില്‍ മൊത്തം കാരണങ്ങളാല്‍ ഉണ്ടാകുന്ന മരണ നിരക്കിനുള്ള അപകട സാധ്യത, പ്രമേഹം, അതിരക്ത സമ്മര്‍ദ്ദം, പൊണ്ണത്തടി, അര്‍ബുദം, ഉദര സംബന്ധമായ രോഗങ്ങള്‍ എന്നിവ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനം പറയുന്നു.
2. പ്രോബയോട്ടിക്(പുളിപ്പിച്ച) ഭക്ഷണങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായകരമാണ്
ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തികൊണ്ട് ഓട്ടിസം ബാധിച്ച കുട്ടികളിൽ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഏറെ സഹായം ചെയ്യും. ഈ ഭക്ഷണങ്ങള്‍ അന്നനാളത്തേയും തലച്ചോറിനേയും ബന്ധിപ്പിക്കുന്ന ന്യൂറോണുകളെ വികസിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മിക്കപ്പോഴും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓട്ടിസത്തിന്റെ രൂക്ഷത വര്‍ധിക്കുന്നതിനനുസരിച്ച് വിട്ടുമാറാത്ത വയറിളക്കവും മലബന്ധവും വര്‍ധിക്കുന്നതായി കാണുന്നു. ഇത് മിക്കപ്പോഴും സാമൂഹിക അപമാനത്തിനും, സാമൂഹികമായ ഉള്‍വലിയലിനും ഉല്‍കണ്ഠക്കുമൊക്കെ കാരണമായി മാറുകയും ചെയ്യുന്നു.
അന്നനാളത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവ പ്രധാനപ്പെട്ട വേദനാ കാരണങ്ങളില്‍ നിന്ന് മുക്തി നല്‍കുവാന്‍ സഹായിക്കുന്നു. തൈരും അതുപോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കും. അതുവഴി അന്നനാളത്തേയും തലച്ചോറിനേയും ബന്ധിപ്പിക്കുന്ന വൈകാരികവും ജീവശാസ്ത്രപരവുമായ് ന്യൂറോണ്‍ ബന്ധങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി വികസിപ്പിക്കുകയും(ഗട്ട്-ബ്രെയിൻ ആക്സിസ്) അതുവഴി ഏത് തരത്തിലുള്ളതുമായ തകരാറുകളേയും ചികിത്സിക്കുകയും ചെയ്യും.
ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) ഉള്ള രോഗികള്‍ വിവിധ സംയുക്തങ്ങളിലുള്ള അന്നനാള മൈക്രോ ബയോട്ടകളെ കാട്ടുന്നു. പ്രത്യേകിച്ച് എ എസ് ഡി ഉള്ള രോഗികളില്‍ ഉദര സംബന്ധമായ അസുഖ ലക്ഷണങ്ങളുടെ തീവ്രത അന്നനാളത്തിലെ മൈക്രോ ബയോട്ടയുടെ ക്രമീകരണം തെറ്റുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ സജീവമായ ഉപയോഗപ്രദമായ ബാക്ടീരിയകള്‍ ഉണ്ട്. അത് ഭക്ഷണമായോ ഗുളികകളായോ നല്‍കാവുന്നതാണ്. ഉപകാരപ്രദമായ ഈ ബാക്ടീരിയകള്‍ ആവശ്യത്തിനുള്ള അളവില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് അന്നനാളത്തിലെ ബാക്ടീരിയകളുടെ ക്രമീകരണം തെറ്റുന്ന ഡിസ്ബയോസിസ് എന്ന അവസ്ഥ ഭേദമാക്കും. കാരണം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം (ഉദരസംബന്ധമായ അസ്വസ്ഥതകള്‍) ചികിത്സിക്കുന്ന കാര്യത്തില്‍ പ്രോബയോട്ടിക്കുകള്‍ വലിയ വിജയമാണ്. അതിനാല്‍ അവ എ എസ് ഡിയുമായി ബന്ധപ്പെട്ട പെരുമാറ്റ ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും സഹായിക്കാന്‍ സാധ്യതയുണ്ട്.
പ്രോബയോട്ടിക്കുകള്‍ സുരക്ഷിതമായി കഴിക്കാവുന്നവയാണ്. വളരെ വിരളമായി മാത്രമേ പ്രോബയോട്ടിക്കുകള്‍ അലര്‍ജിക് പ്രതിപ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വയറിളക്കം അല്ലെങ്കില്‍ അണുബാധ എന്നിവ സൃഷ്ടിക്കുകയുള്ളൂ. മാത്രമല്ല, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണ പദാര്‍ഥമാണ് പ്രോബയോട്ടിക്കുകള്‍. പ്രത്യേകിച്ച് ഉദര സംബന്ധമായ അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്ക്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചില പരിശോധനകളും ശുപാര്‍ശകളും ഏതാണ് ശരിയായ പോംവഴി എന്ന് കണ്ടെത്താന്‍ സഹായിക്കും. അടിസ്ഥാന കാലഘട്ടത്തില്‍ തന്നെ കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണക്രമം ഏതാണെന്ന് ഉറപ്പാക്കാന്‍ കഴിയുന്നത് അന്നനാളത്തിന്റെ ആരോഗ്യത്തില്‍ വലിയൊരു മാറ്റം തന്നെയാണ് സൃഷ്ടിക്കുക.
3. ഹൃദ്രോഗങ്ങളുള്ളവര്‍ക്ക് സഹായകരമാവുന്നു മൊബൈൽ ആരോഗ്യ സാങ്കേതികവിദ്യ
നിലവില്‍ ഹൃദ്രോഗങ്ങളുള്ള 60-ഉം അതിനു മുകളിലും പ്രായമുള്ള മുതിര്‍ന്ന വ്യക്തികളില്‍ സെക്കന്‍ഡറി ഹൃദ്രോഗങ്ങള്‍ തടയുന്നതിന് മൊബൈല്‍ ഹെല്‍ത്ത് ടെക്‌നോളജി ഉപയോഗിച്ച പരിശോധനകളപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ഹൃദ്രോഗമുള്ള മൂന്നില്‍ രണ്ട് പേരും 60 വയസാ അതിനു മുകളിലോ പ്രായമുള്ളവരാണ്. അതിനാല്‍ കായികമായി സജീവമായിരിക്കുവാനുള്ള സാധ്യത അവരില്‍ കുറവുമാണ്. ഹൃദയാഘാതമോ സ്ട്രോക്കൊ അനുഭവപ്പെട്ടവരിലാകട്ടെ ഹൃദ്രോഗങ്ങള്‍ ഇല്ലാത്ത വ്യക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാവിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത 20 ഇരട്ടി കൂടുതലുമാണ്.
നിര്‍ജ്ജീവമായ ജീവിത ശൈലി കുറയ്ക്കുവാനും അനുയോജ്യമായ ശരീര ഭാരം പരിപാലിക്കുവാനും അതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുവാനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട് ഹൃദ്രോഗങ്ങള്‍ തടയുവാന്‍. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള മറ്റ് ഘടകങ്ങളും കൃത്യ സമയങ്ങളില്‍ മരുന്നുകള്‍ കഴിച്ചു കൊണ്ട് എപ്പോഴും നിയന്ത്രണ വിധേയമാക്കി നിര്‍ത്തണം.