ETV Bharat / sukhibhava

മറവിരോഗത്തിനുള്ള സാധ്യത കുറയ്‌ക്കുന്ന ജീവിത ശീലങ്ങൾ ഇവയാണ് - മിസിസിപ്പി സർവ്വകലാശാല

എപ്പോഴും സജീവമായിരിക്കുക, നന്നായി ഭക്ഷണം കഴിക്കുക, ശരീരഭാരം കുറയുന്നു, പുകവലിക്കുന്നില്ല, ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്തുന്നു, കൊളസ്ട്രോൾ നിയന്ത്രിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, തുടങ്ങിയവയാണ് 'ലൈഫ് സിമ്പിൾ 7' എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യകരമായ ജീവിത ശീലങ്ങള്‍

Dementia  7 healthy lifestyle habits linked to reduced dementia risk  7 healthy lifestyle habits reduced dementia risk  ലൈഫ് സിമ്പിൾ 7 ഘടകങ്ങള്‍  മറവിരോഗം  ഡിമെന്‍ഷ്യ  അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍  അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ലൈഫ് സിമ്പിൾ 7 ഘടകങ്ങള്‍  മിസിസിപ്പി സർവ്വകലാശാല
'ലൈഫ് സിമ്പിൾ 7' ഘടകങ്ങള്‍ മറവിരോഗം ബാധിക്കാനുള്ള സാധ്യതയെ കുറയ്‌ക്കുമെന്ന് പഠനം
author img

By

Published : Jun 19, 2022, 7:15 AM IST

ഒരു മനുഷ്യന്‍റെ ഏഴ് ആരോഗ്യകരമായ ജീവിതശീലങ്ങള്‍ മറവിരോഗം (Dementia) ബാധിക്കാനുള്ള സാധ്യതയെ ക്രമാതീതമായി കുറയ്‌ക്കുമെന്ന് പഠനം. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഹൃദയ, മസ്‌തിഷ്‌ക ആരോഗ്യ ഘടകങ്ങളാണ് ഇതിന് പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

ഈ ഘടകങ്ങളെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ 'ലൈഫ് സിമ്പിൾ 7' എന്ന പേരിലും അറിയപ്പെടുന്നു. ലൈഫ് സിമ്പിൾ 7- ഉൾപ്പെട്ട പ്രധാന ജീവിതശൈലി ശീലങ്ങള്‍:

  1. എപ്പോഴും സജീവമായിരിക്കുക
  2. നന്നായി ഭക്ഷണം കഴിക്കുക
  3. ശരീരഭാരം കൃത്യമായി നിയന്ത്രിക്കുക
  4. പുകവലിക്കുന്നില്ല
  5. ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്തുന്നു
  6. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
  7. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ലൈഫ് 7 സിമ്പിളിലെ ഈ ഏഴ് ഘടകങ്ങളും പൊതുവെ മറവിരോഗം (Dementia) ബാധിക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് ജനിതക അപകടസാധ്യതയുള്ളവരില്‍ ബാധകമാണോ എന്നത് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും ഉയർന്ന ജനിതക അപകട സാധ്യതയുള്ള ആളുകൾക്ക് പോലും, ഇതേ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ജീവിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് മിസിസിപ്പി സർവ്വകലാശാലയിലെ അഡ്രിയൻ ടിൻ അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍-ആഫ്രിക്കന്‍ വംശജര്‍: 30 വര്‍ഷത്തോളമായി യൂറോപ്യന്‍, ആഫ്രിക്കന്‍ വംശപരമ്പര പിന്തുടരുന്നവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. യൂറോപ്യൻ വംശജരായ 8,823 ആളുകളിലും ആഫ്രിക്കൻ വംശജരായ 2,738 പേരിലുമാണ് പഠനം നടത്തിയത്.ഗവേഷണത്തിന്‍റെ തുടക്കത്തില്‍ ശരാശരി 54 വയസായിരുന്നു പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായം.

പഠനത്തില്‍ പങ്കെടുത്ത എല്ലാവരും ഏഴ് ആരോഗ്യ ഘടകങ്ങളിലും അവരുടെ അളവ് റിപ്പോർട്ട് ചെയ്‌തു. 0-14 എന്ന നിലയില്‍ നിശ്ചയിച്ചിരുന്ന സ്‌കോറില്‍, 0 ഏറ്റവും അനാരോഗ്യകരമായ അവസ്ഥയേയും 14 ഏറ്റവും ആരോഗ്യകരമായ അവസ്ഥയേയുമാണ് പ്രതിനിധീകരിച്ചിരുന്നത്. പഠനത്തില്‍ യൂറോപ്യൻ വംശജരുടെ ശരാശരി സ്കോർ 8.3, ആഫ്രിക്കൻ വംശജരുടെ ശരാശരി സ്കോർ 6.6 ആയിരുന്നു.

പഠനത്തിനായി വിവിധ ഗ്രൂപ്പുകള്‍: അല്‍ഷിമേഴ്‌സ് രോഗത്തിന്‍റെ ജനിതക ഘടന ഉപയോഗിച്ചാണ് തുടക്കത്തില്‍ രോഗത്തിന്‍റെ അപകടസാധ്യതയെകുറിച്ചുള്ള പഠനം നടത്തിയത്. ജനിതക അപകട സ്കോറുകൾ അടിസ്ഥാനമാക്കി യൂറോപ്യന്‍ വംശജരെ 5 ഗ്രൂപ്പുകളിലും, ആഫ്രിക്കന്‍ വംശജരെ 3 ഗ്രൂപ്പുകളിലും ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന ജനിതക അപകടസാധ്യതയുള്ള ഗ്രൂപ്പിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട എപിഒഇ ജീൻ (APOE-gene) വേരിയന്റിന്റെ ഒരു പകർപ്പെങ്കിലും ഉള്ള ആളുകളും ഉൾപ്പെട്ടിരുന്നു.

യൂറോപ്യൻ വംശജരിൽ 27.9% പേർക്ക് എപിഒഇ ഇ4 (APOE e4) വേരിയന്റും ആഫ്രിക്കൻ വംശജരിൽ 40.4% പേർക്ക് എപിഒഇ ഇ4 (APOE e4) വേരിയന്റും കണ്ടെത്തി. ഏറ്റവും അപകടസാധ്യത കുറഞ്ഞ ഗ്രൂപ്പിന് എപിഒഇ ഇ2 (APOE e2) വേരിയന്‍റുകളുടെ സാന്നിധ്യവുമാണ് ഉണ്ടായിരുന്നത്. ഇത് മറവിരോഗം മൂലമുണ്ടാകുന്ന അപകട സാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗവേഷണത്തിന്‍റെ അവസാനഘട്ടം: പഠനത്തിന്‍റെ അവസാനത്തില്‍ യൂറോപ്പില്‍ നിന്നുള്ള 1,603 പേര്‍ക്കും ആഫ്രിക്കന്‍ വംശജരായ 631 പേരിലും ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. ജീവിത ശൈലി ഘടകങ്ങളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ ഉണ്ടായിരുന്ന യൂറോപ്യന്‍ വംശജര്‍ക്ക് ഡിമെൻഷ്യയുടെ സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഏഴ് ജീവിതശൈലി സ്‌കോറിലെ ഓരോ പോയിന്‍റ് വർധനവിനും ഡിമെൻഷ്യ വരാനുള്ള സാധ്യത 9% കുറവാണ്.

യൂറോപ്യൻ വംശജരിൽ, ജീവിതശൈലി സ്‌കോറിലെ താഴ്ന്ന വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്റർമീഡിയറ്റ്, ഉയർന്ന വിഭാഗങ്ങൾ യഥാക്രമം 30%, 43% ഡിമെൻഷ്യയുടെ അപകടസാധ്യത കുറവാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ആഫ്രിക്കന്‍ വംശജരില്‍ ഈ കണക്ക് 6%-17% ആയിരുന്നു. ആഫ്രിക്കൻ വംശജരായ ആളുകളിൽ, ജീവിതശൈലി ഘടകങ്ങളിൽ ഉയർന്ന സ്കോറുകൾ ഉള്ളവരിൽ മൂന്ന് ഗ്രൂപ്പുകളിലും ഡിമെൻഷ്യ സാധ്യത കുറയുന്നതിന്റെ സമാനമായ പാറ്റേൺ ഗവേഷകർ കണ്ടെത്തി.

എന്നാൽ ഈ ഗ്രൂപ്പിൽ പങ്കെടുത്തവരുടെ എണ്ണം കുറവായതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. പഠനത്തില്‍ കൂടുതല്‍ വിശ്വസനീയമായ കണക്കുകൾ ലഭിക്കുന്നതിന് വൈവിധ്യമാർന്ന ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഗവേഷണം നടത്തേണ്ടത് ആവശ്യമണ്. തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കൻ വംശജരുടെ എണ്ണത്തിലുള്ള കുറവും, നിരവധി ആഫ്രിക്കൻ അമേരിക്കൻ വംശജര്‍ ഒരു പ്രദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടതും പഠനത്തിന്‍റെ പ്രധാന പരിമിതിയായിരുന്നുവെന്ന് അഡ്രിയൻ ടിൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.