ബാഗ് പാക്ക് ചെയ്‌ത് ദൂരേയ്ക്ക് എവിടെയെങ്കിലും യാത്രാപദ്ധതി ആസൂത്രണം ചെയ്യുന്നതിലും മികച്ച അനുഭവം വേറൊന്നില്ല. അനന്തമായ സാഹസികതയും സാധ്യതകളും നിറഞ്ഞ ഒരു പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് സമാനതകളില്ലാത്തതും അവസരം ലഭിക്കുമ്പോഴെല്ലാം അനുഭവിക്കേണ്ടതുമായ വികാരമാണ്. യാത്രകൾ സമ്മാനിക്കുന്ന നേട്ടങ്ങൾ മികച്ചതാണെങ്കിലും അത് ചർമത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങള്‍ നിങ്ങളെ യാത്രയിൽ നിന്നും പിൻതിരിപ്പിച്ചേക്കാം.
യാത്രകൾ നിങ്ങളുടെ ചർമത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും പിൻതുടരേണ്ട ചില സംരക്ഷണ മാർഗങ്ങളുണ്ട്. ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് മുൻപ് നിങ്ങൾ ആദ്യം പ്രശ്‌നം എന്തെന്ന് മനസിലാക്കണം. യാത്ര ചെയ്യുന്ന അവസരങ്ങളിൽ ചർമത്തിന് ഹാനികരമായിട്ടുള്ള നിരവധി പാരിസ്ഥിതിക ഘടകങ്ങളുണ്ട്. ഈർപ്പത്തിന്‍റെ അളവ്, വായു ഗുണനിലവാരം, താപനില, സൂര്യപ്രകാശത്തിന്‍റെ അളവ് എന്നിവയിലെ മാറ്റങ്ങൾ ചർമത്തെ പ്രതികൂലമായി ബാധിക്കും.
Also Read: ഹോ എന്താ ചൂട്! വേനല്‍കാലത്ത് എപ്പോഴും കൂളാവാൻ ചില മാര്‍ഗങ്ങള്‍
ഇത് ചർമത്തെ വരണ്ടതാക്കുകയോ ചൊറിച്ചിൽ, ചുവന്ന പാടുകൾ, വിണ്ടുകീറൽ, അസ്വസ്ഥതകൾ എന്നിവക്ക് കാരണമാകുകയോ ചെയ്യും. യാത്രാസമ്മർദം, വിമാനത്തിലെ നിർജ്ജലീകരണം തുടങ്ങിയ ഘടകങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. ബാഹ്യ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ ചർമത്തിന്‍റെ അനാരോഗ്യത്തിന് കാരണമാകുന്നു.
ചർമത്തിന് ആവശ്യമായ ചികിത്സകൾ ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കെ എല്ലാവർക്കും പൊതുവെ പിന്തുടരാൻ പറ്റിയ ചില ചർമ സംരക്ഷണ മാർഗങ്ങളുണ്ട്.
1. വ്യത്യസ്‌തമായ ചുറ്റുപാടിൽ സ്ഥിരതയും പരിചിതത്വവും നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാൽ നിങ്ങളുടെ ചർമത്തിന് പരിചിതമായ ഒന്നോ രണ്ടോ സംരക്ഷണ ഉത്‌പന്നങ്ങൾ പാക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
2. ചർമത്തിൽ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങളുടെ അളവ് കുറക്കുകയും ഒരു ഉപയോഗം മാത്രമുള്ള ഉത്‌പന്നങ്ങൾ ഒഴിവാക്കുകയും ചെയ്യുക. ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കാര്യക്ഷമത ശ്രദ്ധിക്കുക. ശരിയായ ചേരുവകൾ ഉള്ളതും നിരവധി ചർമ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായവയാണ് നിങ്ങൾക്ക് ആവശ്യം. ഇത് സ്ഥലം ലാഭിക്കാനും പണം അധികം ചെലവാക്കാതെ തന്നെ ചർമ സംരക്ഷണ ദിനചര്യ നിലനിർത്താനും സഹായിക്കുന്നു.
3. ശ്രദ്ധിക്കേണ്ട ചില അവശ്യ ചേരുവകൾ
- ചർമത്തെ മിനുസപ്പെടുത്താനും തുടുത്തതുമാക്കാനും ഹൈലൂറോണിക് ആസിഡ്
- പാടുകൾ കുറയ്ക്കാനും തിളക്കം വർധിപ്പിക്കാനും വിറ്റാമിൻ സി
- ചർമത്തിന്‍റെ വ്യക്തത വർധിപ്പിക്കുന്നതിന് ആക്‌ടിവേറ്റഡ് സി
- നിറവ്യത്യാസം കുറയ്ക്കുന്നതിനും ചർമത്തിന്‍റെ ഘടന പുതുക്കുന്നതിനും സാലിസിലിക് ആസിഡ്
ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ പിയണി സത്ത്ചില ചേരുവകൾ ആക്ടിവേറ്റഡ് സിയുമായി ചേർത്താൽ ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയും. കറുത്ത പാടുകൾ, മങ്ങൽ, മുഖക്കുരുവിന്‍റെ പാടുകൾ, ചർമത്തിലുണ്ടാകുന്ന നിറവ്യത്യാസം, തിളക്കം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഈ ചേരുവകള്‍ മികച്ചതാണ്.
യാത്രയെന്നത് ഒരനുഗ്രഹമാണ്. അതിനാല്‍ യാത്രാവഴിയില്‍ ചർമത്തിനുണ്ടാകുന്ന പ്രശ്‌നങ്ങൾ തടസമാകാൻ പാടില്ല.