ഓരോ വികാര മൂര്‍ച്ചയും 'ഓക്‌സിടോസിൻ' ഹോർമോണിന്‍റെ വേലിയേറ്റമാണ് സൃഷ്‌ടിക്കാറുള്ളത്. ഇത് മുഖേന ഒരാളുടെ മാനസികാവസ്ഥയും മെച്ചപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് ലൈംഗികത എന്ന പദം പ്രണയം, ആവേശം, മൃദുലതയോടുള്ള തീവ്രാഭിലാഷം എന്നിവയില്‍ തുടങ്ങി വിരഹം, ഉത്‌കണ്‌ഠ, നിരാശ വരെയുള്ള നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ പ്രതിഭാസമായി മാറുന്നതും. ശരിയായ ലൈംഗിക ബന്ധം വഴി ജീവിതവും ജോലി സംബന്ധവുമായ സന്തുലിതാവസ്ഥയും, സമ്മർദവുമെല്ലാം മറികടക്കാനാവുമെന്ന് മാത്രമല്ല, ലൈംഗിക ജീവിതത്തിലെ വിരസതയെ അതിജീവിക്കാനും കഴിയും.
തുറന്ന മനസ്സോടെ സമീപിക്കുക: ലൈംഗിക ബന്ധത്തില്‍ ഒറ്റയ്‌ക്കോ പങ്കാളിയ്‌ക്കൊപ്പമോ ശരീരവും, ലൈംഗികതയും സൂക്ഷ്‌മനിരീക്ഷണം നടത്തുക. ഇത് നിങ്ങളുടെയും പങ്കാളിയുടെയും ആഗ്രഹങ്ങളെയും, ആനന്ദ ബിന്ദുക്കളെയും കണ്ടെത്താന്‍ സഹായിക്കും. കിടക്കയിൽ കൂടുതൽ സർഗ്ഗാത്മകത പുലർത്താൻ വ്യത്യസ്‌ത സ്ഥാനങ്ങൾ, റോള്‍ പ്ലേ, ടോയ്‌സ് എന്നീ നൂതന ആശയങ്ങളും പരിഗണിക്കാം.
'ലൈംഗികമായ സംസാരം': ശരീരത്തിലെ ഏറ്റവും ലൈംഗികമായ ഭാഗം തലച്ചോറാണ്. ലൈംഗികാഭിലാഷം ഉത്ഭവിക്കുന്നത് തന്നെ ഇവിടെ നിന്നായതുകൊണ്ട് 'ലൈംഗികമായ സംസാരം' അല്ലെങ്കില്‍ അശ്ലീലമായ രീതിയിലുള്ള സംസാരം വലിയ രീതിയില്‍ ലൈംഗികത വര്‍ധിപ്പിക്കും. ഇത്തരം സംസാരങ്ങളും സംസാര വിഷയങ്ങളും തലച്ചോറിലെ ഹൈപ്പോതലാമസ്, അമിഗ്‌ഡാല മേഖലകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇത് പുരുഷന്മാരിലും സ്‌ത്രീകളിലും വ്യത്യസ്‌തമായി കാണാറുണ്ട്.
'ഫോര്‍പ്ലേ'യുടെ പ്രാധാന്യം മനസ്സിലാക്കുക: ചില സമയങ്ങളിൽ സെക്‌സ് തിരക്കഥ പോലെ അനുഭവപ്പെടാറുണ്ട്. സുഖലോലുപതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വേഗത കുറച്ചുള്ള സമീപനം ലൈംഗികതയില്‍ അത്രമേല്‍ പ്രധാനമാണ്. അതുകൊണ്ട് തന്നെ 'ഫോര്‍പ്ലേ' പങ്കാളികളില്‍ ഒരുപോലെ ആവേശം കൊള്ളിക്കും.
ഇണക്കമല്ലാത്തവ പൊരുത്തപെടുത്തുക: ലൈംഗികബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ സാധാരണമാണ്. ഈ സാഹചര്യങ്ങളില്‍ പങ്കാളികള്‍ ലൈംഗികമായി തങ്ങൾക്ക് പ്രാധാന്യമുള്ള കാര്യങ്ങള്‍ തുറന്നുപറയുകയും, ഇരുവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിട്ടുവീഴ്‌ചക്ക് ശ്രമിക്കുകയും വേണം.
പുകവലി ഒഴിവാക്കുക: പുകവലി ബാഹ്യവും ധമനീ സംബന്ധവുമായ രോഗത്തിന് കാരണമാകുന്നു. ഇത് ലിംഗം, ക്ലിറ്റോറിസ്, യോനിയിലെ കോശങ്ങൾ എന്നിവയിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. മാത്രമല്ല, പുകവലിക്കുന്ന സ്‌ത്രീകൾക്ക് പുകവലിക്കാത്തവരേക്കാൾ രണ്ട് വർഷം മുമ്പ് ആർത്തവവിരാമം സംഭവിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
കെഗൽ വ്യായാമങ്ങൾ ചെയ്യുക: പെൽവിക് ഫ്ലോർ മസിലുകൾക്ക് വ്യായാമം ചെയ്യുന്നതിലൂടെ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ലൈംഗികക്ഷമത മെച്ചപ്പെടുത്താൻ കഴിയും. ഈ വ്യായാമത്തിനായി മൂത്രം പിടിച്ചുനിര്‍ത്തുന്നതിനു സമാനമായി പേശികളെ രണ്ടോ മൂന്നോ സെക്കൻഡ് മുറുകെപ്പിടിക്കുക. തുടര്‍ന്ന് അയവു വരുത്തുക. ഇത് 10 തവണ ആവർത്തിച്ചുകൊണ്ട് ദിനേന അഞ്ച് സെറ്റുകൾ ചെയ്യാൻ ശ്രമിക്കുക.
Also Read: ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പകരുമോ ? ; അറിയാം വിദഗ്‌ധരുടെ വിലയിരുത്തലുകള്‍