ETV Bharat / sukhibhava

'എനിക്ക് പൊലീസാകണം' ; ഹൃദ്രോഗിയായ ഒന്നാം ക്ലാസുകാരന്‍റെ ആഗ്രഹം സാക്ഷാത്കരിച്ച് ഉദ്യോഗസ്ഥര്‍

ഷിമോഗ സ്വദേശിയായ അസാൻ ഖാനാണ് ദൊഡ്ഡപേട്ട് സ്റ്റേഷനിൽ പൊലീസ് ഓഫിസറായി ഒരു മണിക്കൂർ സേവനമനുഷ്‌ഠിക്കാൻ അവസരം ലഭിച്ചത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ അസാൻ ജനനം മുതൽ സങ്കീർണമായ ഹൃദയസംബന്ധമായ അസുഖ ബാധിതനാണ്

author img

By

Published : Aug 17, 2023, 3:36 PM IST

Young Boy Battling Heart Ailment Realizes Dream as Honorary Police Inspector in Shivamogga  Shivamogga  അസാൻ ഖാൻ  Asan khan  Azan khan  ബെംഗളൂരു  karnmataka
Young Boy Battling Heart Ailment Realizes Dream as Honorary Police Inspector in Shivamogga
പൊലീസ് ഓഫിസറാകണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് എട്ടുവയസുകാരൻ

ബെംഗളൂരു : 'എനിക്ക് പൊലീസായാൽ മതി', വലുതാകുമ്പോൾ ആരാവാനാണ് ആഗ്രഹമെന്ന് ചെറിയ കുട്ടികളോട് ചോദിച്ചാൽ കേൾക്കുന്ന മറുപടിയാണിത്. അങ്ങനെ, ഭാവിയിൽ പൊലീസുകാരൻ ആകണമെന്ന സ്വപ്‌നം മനസിൽ കൊണ്ടുനടന്നിരുന്ന എട്ട് വയസുകാരന്‍റെ സ്വപ്‌നസാക്ഷാത്കാരത്തിനാണ് ഇന്നലെ കർണാടക - ഷിമോഗയിലെ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷൻ സാക്ഷിയായത്. ഷിമോഗ ഉറുഗദൂർ സ്വദേശിയായ അസാൻ ഖാനാണ് പൊലീസ് ഓഫിസറായി ഒരു മണിക്കൂർ സേവനമനുഷ്‌ഠിക്കാൻ അവസരം ലഭിച്ചത്.

നിലവിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ അസാൻ ഖാൻ ജനനം മുതൽ സങ്കീർണമായ ഹൃദയ സംബന്ധമായ അസുഖ ബാധിതനാണ്. എന്നാൽ ഭാവിയിൽ ഒരു പൊലീസുകാരനായി സേവനമനുഷ്‌ഠിക്കുക എന്നതായിരുന്നു എട്ടുവയസുകാരന്‍റെ അഭിലാഷം. മോശമായ ആരോഗ്യ നിലയിലും ഒരു നിയമപാലകനായി ജോലി ചെയ്യണമെന്ന അസാന്‍ഖാന്‍റെ ആഗ്രഹം മാതാപിതാക്കൾ മുഖേനയാണ് പൊലീസ് അധികൃതർ അറിയുന്നത്. വിവരം അറിഞ്ഞ ഷിമോഗ എസ്‌പി മിഥുൻ കുമാർ കുട്ടിയുടെ ആഗ്രഹ സഫലീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.

'കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു. പൊലീസുകാരനാകാൻ അതിയായി ആഗ്രഹിച്ചതിനാൽ ഞങ്ങൾ അസാന് ഈ അവസരം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ജീപ്പിലാണ് അവനെ സ്‌റ്റേഷനിലെത്തിച്ചത്. ഉദ്യോഗസ്ഥർ അസാന് സല്യൂട്ട് നൽകി സ്വീകരിച്ചു. ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്‌തും കൊടുത്തു. പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ചതില്‍ കുട്ടിയുടെ സന്തോഷം വ്യക്തമായിരുന്നുവെന്ന് എസ് പി മിഥുൻ കുമാർ പറഞ്ഞു.

അസാനെ എസ്‌പി മിഥുൻ കുമാർ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് സ്റ്റേഷനിലെ രജിസ്റ്ററിൽ ഒപ്പിട്ട് പൊലീസ് ഇൻസ്‌പെക്‌ടറായി ചുമതലയേറ്റെടുത്ത അസാന്‍ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു. തുടർന്ന് സ്റ്റേഷനിലെ ജീവനക്കാരെ വിളിച്ച് റൂൾ കോൾ നടത്തി. മുതിർന്ന ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകി ആദരവ് പ്രകടിപ്പിക്കുകയും സ്റ്റേഷനിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ കുട്ടി പരിചയപ്പെട്ടു.

ജീവനക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കിയ അസാൻ ഖാൻ, അവധി ആവശ്യപ്പെട്ട വനിത കോൺസ്റ്റബിളിന് രണ്ട് ദിവസം അനുവദിച്ചു. ഓണററി പൊലീസ് ഇൻസ്‌പെക്‌ടറായി ചുമതലയേറ്റ് ഹ്രസ്വനേരം കൊണ്ട് കുട്ടി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും മനസിലാക്കാന്‍ ശ്രമിച്ചു. സ്റ്റേഷൻ പിഐ അഞ്ജൻ കുമാർ ഓരോ ജീവനക്കാരന്‍റെയും ചുമതലകളെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും വിശദീകരണങ്ങളും നൽകി.

നിശ്ചയ ദാർഢ്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടാണ് അസാൻ ഖാന്‍ മുന്നോട്ടുപോകുന്നത്. ജനിച്ച് അധികം വൈകാതെ അസാന്‍റെ ഹൃദയത്തിന്‍റെ വലിപ്പം ചെറുതാണെന്ന് കണ്ടെത്തുകയായിരുന്നു. നിരവധി പരിശോധനകളും ചികിത്സയും തുടർന്നെങ്കിലും പൂർണമായും സുഖപ്പെടുത്താനായിട്ടില്ല. ഷിമോഗയിലെ സഹ്യാദ്രി നാരായണ ഹൃദയാലയ ആശുപത്രിയിൽ ചികിത്സ തുടരുന്നുണ്ട്. ഷിമോഗ സ്വദേശിയായ അസാൻ ഇപ്പോൾ ബലെഹോന്നൂരിലാണ് താമസിക്കുന്നത്.

'എനിക്ക് പൊലീസാകണം. ഞാൻ അത് പിതാവിനോട് പറഞ്ഞു. പൊലീസുകാരനാവുക എന്ന സ്വപ്‌നം പൂർത്തിയാക്കാൻ സഹായിച്ചതിന് എസ്‌പി മിഥുൻ കുമാറിന് നന്ദി. പൊലീസ് സ്റ്റേഷനിൽ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്' - അസാൻ പറഞ്ഞു.

'എന്‍റെ മകന് ഹൃദയ സംബന്ധമായ ഒരു അപൂർവ പ്രശ്‌നമുണ്ട്. അവന് മൂന്ന് വയസുള്ളപ്പോൾ ഹൃദയത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പോകേണ്ടതുണ്ട്, പക്ഷേ അതിന് അവന്‍റെ അതേ പ്രായത്തിലുള്ള ആൺകുട്ടിയുടെ അവയവങ്ങൾ ആവശ്യമാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല' - അസാന്‍റെ പിതാവ് തബ്രെജ് ഖാൻ പറഞ്ഞു.

എന്‍റെ മകന്‍ ഒരു പൊലീസ് ഇൻസ്‌പെക്‌ടറാകാൻ ആഗ്രഹിക്കുന്നു, അതിനാൽ അവനെ അങ്ങനെ ചെയ്യാൻ അനുവദിക്കണമെന്ന് ഞങ്ങൾ എസ്‌പിയോട് അഭ്യർഥിക്കുകയായിരുന്നു. അവന്‍റെ സ്വപ്‌നം പൂർത്തീകരിക്കാൻ എസ്‌പി അനുവദിച്ചതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്' - ഖാൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.