ജോര്‍ജിയ: സമ്മര്‍ദങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ?, സങ്കടപ്പെടേണ്ടതില്ല. പ്രത്യേകിച്ചും ജോലിപരമായ സമ്മര്‍ദങ്ങളും, പിരിമുറുക്കങ്ങളും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ജോർജിയ സർവകലാശാലയിലെ യൂത്ത് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ പഠനഫലങ്ങള്‍. ജോലിയില്‍ നിങ്ങള്‍ നേരിടുന്ന സമ്മർദങ്ങള്‍ തലച്ചോറിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഇവര്‍ പുറത്തുവിട്ട ഗവേഷണം പറഞ്ഞുവെക്കുന്നത്. ഇതുപ്രകാരം ഇവര്‍ നടത്തിയ ഗവേഷണത്തിന്‍റെ കണ്ടെത്തലുകൾ സൈക്യാട്രി റിസർച്ചിൽ പ്രസിദ്ധീകരിച്ചു.
ചെറിയ രീതിയിലുള്ള സമ്മർദം വ്യക്തികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, വിഷാദം, സാമൂഹിക വിരുദ്ധ സ്വഭാവങ്ങള്‍ പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങൾ മറികടക്കാനാകുമെന്നും പഠനത്തില്‍ കണ്ടെത്തി. നേരിയ രീതിയുള്ള സമ്മര്‍ദം വിദൂര ഭാവിയിലെ സമ്മർദ സാധ്യതകളോട് ഏറ്റുമുട്ടാന്‍ വ്യക്തികളെ സഹായിക്കുമെന്നും പഠനത്തിലുണ്ട്. "നിങ്ങള്‍ നേരിയ രീതിയിലുള്ള സമ്മര്‍ദ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍, അത് നിങ്ങളില്‍ കൂടുതൽ കാര്യക്ഷമവും, കര്‍മ്മനിരതനുമായ തൊഴിലാളിയാകാൻ സഹായിക്കുന്ന 'കോപ്പിംഗ് മെക്കാനിസം' വികസിപ്പിച്ചേക്കാം" എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോളേജ് ഓഫ് ഫാമിലി ആൻഡ് കൺസ്യൂമർ സയൻസസിലെ അസോസിയേറ്റ് പ്രൊഫസര്‍ അസഫ് ഓഷ്രി പറഞ്ഞു.
Also Read: ചത്ത പന്നിയെ ജീവിപ്പിച്ചു! വിപ്ലവകരമായ കണ്ടുപിടിത്തം: ശസ്ത്രക്രിയ രംഗത്ത് പ്രതീക്ഷ
പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിന് മുന്നോടിയായുള്ള സമ്മര്‍ദങ്ങള്‍, ജോലിസ്ഥലത്ത് വലിയൊരു മീറ്റിങ്ങിനായി തയ്യാറെടുക്കുമ്പോഴോ, മികച്ചൊരു ഇടപാട് നടത്തുമ്പോഴോ ഉണ്ടാവാറുള്ള സമ്മര്‍ദങ്ങള്‍ എല്ലാം തന്നെ വ്യക്തിപരമായ വളർച്ചയ്‌ക്ക് കാരണമാകും. ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോള്‍ ആ മേഖലയില്‍ തന്നെ തുടരണമോ, അല്ലെങ്കില്‍ സ്വയം ശക്തിയെ കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ സഹായിക്കുന്നതിന് തുല്യമാണിത് എന്നും ഓഷ്രി പറഞ്ഞുവെക്കുന്നു. ഇത്തരത്തില്‍ 'നല്ല സമ്മര്‍ദം' ഒരു വാക്‌സിൻ ആയി പ്രവർത്തിക്കുമെന്നും പഠനത്തിലുണ്ട്.
'മനുഷ്യ മസ്‌തിഷ്‌കം എങ്ങനെ പ്രവർത്തിക്കുന്നു' എന്ന് വിശകലനം ചെയ്യാന്‍ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ധനസഹായം നൽകുന്ന 'ഹ്യൂമൻ കണക്‌ടോം പ്രോജക്‌റ്റിലെ' ഡാറ്റകളെ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിനായി ഒരു ചോദ്യാവലി ഉപയോഗിച്ച് 1200 ലധികം യുവാക്കളിൽ നിന്ന് അവരുടെ മാനസിക പിരിമുറുക്കത്തിന്‍റെ അളവ് റിപ്പോർട്ട് ചെയ്യുകയാണ് സംഘം ചെയ്‌തത്. ഇവരിലെ ശ്രദ്ധ, ഏകാഗ്രത, വിഷ്വൽ ഉദ്ദീപനങ്ങളോടുള്ള നേരിട്ട് പ്രതികരിക്കാനും അടിച്ചമര്‍ത്താനുമുള്ള കഴിവ്, 'ന്യൂറോകോഗ്നിറ്റീവ് കഴിവുകൾ' എന്നിവയും ഗവേഷകര്‍ ഇതിനായി പഠനവിധേയമാക്കി.
Also Read: ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ആറ് വഴികള്‍