പൈപ്പ് വെള്ളം അണുവിമുക്തമാക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന സാന്ദ്രതയുള്ള ഉപോൽപ്പന്നങ്ങൾ മൂത്രാശയ കാൻസറിന് കാരണമാകുന്നു എന്ന് പഠന റിപ്പോർട്ടുകൾ. കുടിവെള്ളത്തിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിന് ഓസോൺ ബയോഫിൽട്രേഷൻ, നാനോ ഫിൽട്രേഷൻ തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ റിസർച്ച് സെന്‍റർ ഫോർ ഇക്കോ-എൻവയോൺമെന്‍റൽ സയൻസ് ഗവേഷകർ പ്രൊഫ. വൈ.യു. വെൻഷെംഗും സംഘവുമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. പഠന റിപ്പോർട്ടുകൾ നേച്ചർ സസ്റ്റൈനബിലിറ്റിയിൽ പ്രസിദ്ധീകരിച്ചു.
ശുദ്ധജലം ലഭ്യമാക്കുന്നത് അടിസ്ഥാനപരമായി പ്രധാനമാണ്. ശുദ്ധജലത്തിന് വേണ്ടിയാണ് അണുനശീകരണം എങ്കിലും ക്ലോറിൻ അടിസ്ഥാനമാക്കിയുള്ള അണുനശീകരണത്തിന്‍റെ ഉപോൽപ്പന്നങ്ങൾ ദീർഘകാല പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന വസ്‌തുക്കളാണ്.
ഗവേഷകരുടെ പഠനങ്ങൾ; ഗവേഷകർ ചൈനയിലുടനീളം ലഭ്യമാകുന്ന പൈപ്പ് വെള്ളം വിലയിരുത്തി. ചൈനയുടെ വഴക്ക് കിടക്കൻ പ്രദേശങ്ങളിലും യാങ്‌സി നദിയുടെ മധ്യഭാഗത്തും ലഭ്യമാകുന്ന പൈപ്പ് വെള്ളത്തിൽ ഇത്തരത്തിലുള്ള ഉപോൽപ്പന്നങ്ങൾ ഉയർന്ന സാന്ദ്രതയുള്ളവയാണെന്ന് കണ്ടെത്തി. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച രോഗവിവരങ്ങളെ അടിസ്ഥാനമാക്കി ഗവേഷകർ അണുനാശിനി ഉപോൽപ്പന്നങ്ങളും മൂത്രാശയ കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരിശോധിച്ചു.
മൂത്രാശയ അർബുദം കൂടുതലുള്ള പ്രദേശങ്ങൾ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അണുവിമുക്തമാക്കൽ ഉപോൽപ്പന്നങ്ങളുടെ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഇത്തരം ഉപോൽപ്പന്നങ്ങളുടെ വിഷാംശം നിർണ്ണയിക്കുന്നത് അവയുടെ കോൺസൺട്രേഷൻ പരിഗണിച്ച് മാത്രമല്ല, മറിച്ച് അവയുടെ ഘടനയും അനുസരിച്ചാണ്.
ബ്രോമിൻ അടങ്ങിയ അണുനാശിനി ഉപോൽപ്പന്നങ്ങൾ; ബ്രോമിൻ അടങ്ങിയ അണുനാശിനി ഉപോൽപ്പന്നങ്ങൾ ക്ലോറിൻ അടങ്ങിയവയേക്കാൾ വിഷാംശം ഉള്ളതാണെന്ന് കണ്ടെത്തി. കടൽജലം കടന്നുകയറുന്ന തീരപ്രദേശങ്ങളിൽ ബ്രോമിൻ അടങ്ങിയ അണുനാശിനി ഉപോൽപ്പന്നങ്ങളും അനുബന്ധ വിഷാംശവും കൂടുതലായി കാണപ്പെട്ടു. ബ്രോമിൻ അടങ്ങിയ അണുനശീകരണ ഉപോൽപ്പന്നങ്ങളുടെ സാന്ദ്രത ജിഡിപി, മലിനീകരണ ഡിസ്‌ചാർജ്, മറ്റ് ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ശുദ്ധമല്ലാത്ത കുടിവെള്ളം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും വെൻഷെംഗ് പറഞ്ഞു.
ഗവേഷകർ പറയുന്നത്; ഗവേഷകർ പറയുന്നതനുസരിച്ച്, "ഓസോൺ ബയോഫിൽട്രേഷൻ" പോലുള്ള നൂതനമായ വിദ്യകൾ ഉപയോഗിച്ച് അണുനശീകരണം ഫലപ്രദമാകുന്നു എന്നാണ്. ഷാങ്ഹായ് നഗരത്തിലെ 60 ശതമാനത്തിലധികം വാട്ടർ പ്ലാന്റുകളും ജലശുദ്ധീകരണത്തിനായി അത്തരം ബയോഫിൽട്രേഷൻ ഉപയോഗിക്കുന്നു. ഇത് ചൈനയിലെ മറ്റ് മൂന്ന് വലിയ നഗരങ്ങളെ അപേക്ഷിച്ച് അണുനാശിനി ഉപോൽപ്പന്ന നില വളരെ കുറവാണെന്ന് കണ്ടെത്തി. അതിനാൽ, സാമ്പത്തികമായി വികസിത പ്രദേശങ്ങളിൽ അണുനാശിനി ഉപോൽപ്പന്നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഇത്തരം നൂതന വിദ്യകൾ ഉപയോഗിക്കാവുന്നതാണ്.
ഗാർഹിക കുടിവെള്ള സുരക്ഷ ഉറപ്പുനൽകുന്നതിനും ജലശുദ്ധീകരണ പ്രക്രിയകൾ വർധിപ്പിക്കുന്നതിനും, ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അണുവിമുക്തമാക്കൽ ഉപോൽപ്പന്നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള ഫലപ്രദമായ വിദ്യയാണ് നാനോ ഫിൽട്രേഷൻ എന്ന് ഗവേഷകർ തെളിയിച്ചു. അണുവിമുക്തമാക്കൽ ഉപോൽപ്പന്നങ്ങൾ കൂടാതെ, പൈപ്പ് വെള്ളത്തിലെ മറ്റ് സൂക്ഷ്‌മാണുക്കളും നാനോ ഫിൽട്രേഷൻ വഴി നീക്കം ചെയ്യാവുന്നതാണ്.