ETV Bharat / sukhibhava

പുകവലിക്കുന്നവർ മാത്രമല്ല, ഒപ്പമുള്ളവരും ശ്രദ്ധിക്കുക: കാൻസർ സാധ്യതയില്‍ മുന്നിലുണ്ട് 'സെക്കൻഡ് ഹാൻഡ് സ്മോക്ക്' - വാഷിംഗ്ടൺ സർവകലാശാല

മരണനിരക്ക്, വൈകല്യം സഹിച്ച് മരണം വരെ നീളുന്ന ജീവിതകാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് കാൻസർ ദുരിതം കണക്കാക്കാറുള്ളത്. നിത്യേന പുകവലിക്കുന്നവരോടൊപ്പം ജീവിക്കുന്ന എല്ലാ ആളുകളെയും പുകവലിക്കാരായി തന്നെ പരിഗണിക്കാമെന്നാണ് യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം.

Scientific Study  Scientific Study on Smoking  Second Hand Smoking  What is Second Hand Smoking  Scientific Study says Second Hand Smoke may also so Injurious to health  പുകവലി രോഗങ്ങള്‍  സെക്കൻഡ് ഹാൻഡ് സ്മോക്ക്  പുകവലിക്കാത്ത 25 ലക്ഷം പേര്‍ മരിച്ചത് പുകവലി രോഗങ്ങള്‍ കൊണ്ട്  സഹവസിക്കുന്നവര്‍  ക്യാൻസർ  Cancer  Causes for Cancer  പുക ശ്വസിക്കുന്നവര്‍ക്കും ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം  പഠനഫലം  പുകവലി  രണ്ടാംനിര പുകവലി  വാഷിംഗ്ടൺ സർവകലാശാല  ഗവേഷകര്‍
പുകവലിക്കാത്ത 25 ലക്ഷം പേര്‍ മരിച്ചത് പുകവലി രോഗങ്ങള്‍ കൊണ്ട്; 'സെക്കൻഡ് ഹാൻഡ് സ്മോക്ക്' അതീവ അപകടകാരി
author img

By

Published : Aug 21, 2022, 6:44 AM IST

വാഷിങ്ടണ്‍: പുകവലിക്കുന്നവര്‍ക്കൊപ്പം സഹവസിക്കുന്നവര്‍ക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 'രണ്ടാംനിര പുകവലിക്കാരില്‍' (സെക്കൻഡ് ഹാൻഡ് സ്മോക്ക്) കാന്‍സര്‍ വരാനിടയുള്ള പത്താമത്ത വലിയ അപകട ഘടകമായി കണ്ടെത്തിയത്. രോഗത്തിന്‍റെ ആഗോളതലത്തിലുള്ള ദുരിതം, അത് മൂലമുണ്ടാകുന്ന പരിക്കുകള്‍, അപകട ഘടകങ്ങൾ എന്നിവ പരിശോധിച്ചുള്ള ജി.ബി.ഡിയുടെ (മാരക രോഗങ്ങളെ കുറിച്ചുള്ള പഠനം)) കണക്കിലും ഇത് വ്യക്തമാക്കുന്നുണ്ട്.

ജി.ബി.ഡിയുടെ 2019 ലെ പഠനത്തില്‍ പെരുമാറ്റത്തിലൂടെയും, പരിണാമത്തിലൂടെയും, പാരിസ്ഥിതികമായും, ജോലി സംബന്ധമായ അപകട ഘടകങ്ങളാലുമുള്ള 34 വഴികളിലൂടെ 23 തരം കാന്‍സറുകളും മരണങ്ങളും സംഭവിക്കാറുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തി. 2010 നും 2019 നും ഇടയില്‍ ഇത്തരത്തില്‍ കാന്‍സറിന് കാരണമാകുന്ന അപകട ഘടകങ്ങള്‍ വര്‍ധിച്ചതായും പഠനത്തിലുണ്ട്.

മരണനിരക്ക്, വൈകല്യം സഹിച്ച് മരണം വരെ നീളുന്ന ജീവിതകാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് കാൻസർ ദുരിതം കണക്കാക്കാറുള്ളത്. അതേസമയം, നിത്യേന പുകവലിക്കുന്നവരോടൊപ്പം ജീവിക്കുന്ന എല്ലാ ആളുകളെയും പുകവലിക്കാരായി തന്നെ പരിഗണിക്കാമെന്നാണ് യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. ജോലിസ്ഥലത്ത് പുകവലിക്കുന്നവരുമായി സഹവസിക്കുന്ന വ്യക്തികളുടെ അനുപാതവും ഈ സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുകവലി, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡക്‌സ്‌ (ബിഎംഐ) എന്നിവയാണ് കാൻസറിനുള്ള പ്രധാന കാരണങ്ങളെന്നാണ് ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത ലൈംഗികത, ഉയർന്ന ഫാസ്‌റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, വായു മലിനീകരണം, ആസ്ബറ്റോസ് പോലുള്ള പദാര്‍ത്ഥങ്ങള്‍, ധാന്യങ്ങളും പാലും കുറഞ്ഞ ഭക്ഷണക്രമം, 'രണ്ടാംനിര പുകവലി' എന്നിവയാണ് കാന്‍സറിന് കാരണമാകുന്ന മറ്റു അപകട ഘടകങ്ങള്‍. ഈ ഘടകകങ്ങള്‍ 3.7 ദശലക്ഷം മരണങ്ങൾക്കും 87.8 ദശലക്ഷം വൈകല്യം ക്രമീകരിച്ച ജീവിതകാലയളവിനും കാരണമായെന്നും പഠനത്തില്‍ പറയുന്നു.

Also Read: മങ്കിപോക്‌സ് ആർടിപിസിആർ ടെസ്റ്റ് കിറ്റ് പുറത്തിറക്കി, നേട്ടവുമായി ആന്ധ്രയിലെ ഗവേഷണ സ്ഥാപനം

സിഗരറ്റ്, ചുരുട്ട്, ഹൂക്ക, പൈപ്പുകൾ തുടങ്ങിയ പുകയില ഉൽപന്നങ്ങൾ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയാണ് സെക്കൻഡ് ഹാൻഡ് പുക. അതായത്, പുകവലിക്കുന്ന വ്യക്തി പുറന്തള്ളുന്നതോ ശ്വസിക്കുന്നതോ ആയ പുകയാണ് ഈ സെക്കൻഡ് ഹാൻഡ് സ്മോക്ക്. ബാറുകൾ, റസ്‌റ്ററന്റുകൾ, കാസിനോകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും ആളുകൾ പുകവലിക്കാറുള്ളതെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.

ഇത്തരം സെക്കൻഡ് ഹാൻഡ് പുകവലി കുട്ടികളിലും മുതിർന്നവരിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മാരകമായേക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. അർബുദത്തിന്റെ ദുരിതം ലോകമെമ്പാടും വളരുന്ന ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നതായി വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ്‌ ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്‌ടർ ക്രിസ്‌റ്റഫർ മുറെ പറഞ്ഞു.

മാത്രമല്ല, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കനുസരിച്ച് പുകയിലയുടെ പുകയിൽ 7,000 ത്തിലധികം രാസവസ്‌തുക്കൾ ഉണ്ട്. ഇതിൽ നൂറുകണക്കിന് രാസവസ്‌തുക്കൾ വിഷാംശവും 70 ഓളം രാസവസ്‌തുക്കള്‍ കാൻസറിന് കാരണവുമാകുമെന്നും പറയുന്നു. 1964 മുതൽ പുകവലിക്കാത്ത ഏകദേശം 2,500,000 ആളുകള്‍ പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചതായും സിഡിസി വ്യക്തമാക്കുന്നു.

Also Read: അനസ്‌തേഷ്യ മുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ വരെ, ലോകത്തെ മാറ്റിയ 5 നിര്‍ണായക കണ്ടുപിടുത്തങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.