ETV Bharat / sukhibhava

ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍

ശൈത്യകാലത്ത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരത്തിന്‍റെ താപനില നിലനിര്‍ത്താന്‍ ഹൃദയത്തിന് സാധാരണയില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്, വ്യായാമ കുറവ് തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടികാട്ടുന്നത്.

risk of heart attack rises in winter  winter season heart attack  cardiologists on heart attack common in winter  ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍  മഞ്ഞുകാലം ഹൃദയാഘാതം  ശൈത്യകാലത്ത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍
ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍
author img

By

Published : Dec 3, 2021, 12:39 PM IST

ശൈത്യകാലത്ത് സ്ട്രോക്ക്, ഹൃദയസ്‌തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. ശൈത്യ കാലത്ത് ശരീര താപനില കുറയുന്നത് ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഹൃദ്രോഗ വിദഗ്‌ധർ പറയുന്നത്.

2018ൽ സ്വീഡനിൽ താമസിക്കുന്ന ഏകദേശം 274,000 ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ താപനില കുറഞ്ഞ ദിവസങ്ങളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മെഡിക്കൽ ജേണലായ ജാമയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ശാസ്‌ത്ര ജേണലായ പ്ലോസ് വണ്‍ 2015ൽ നടത്തിയ ഒരു പഠനത്തിൽ ഏറ്റവും ചൂടേറിയ മാസങ്ങളെ അപേക്ഷിച്ച് വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ ഹൃദയാഘാതം 31 ശതമാനത്തിലധികം വർധിക്കുന്നതായി കണ്ടെത്തി. അതിശൈത്യകാലത്ത്, പ്രത്യേകിച്ച് താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ പക്ഷാഘാതം വരാനുള്ള സാധ്യത 80 ശതമാനം വർധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശൈത്യകാലത്ത് എന്തുകൊണ്ടാണ് ഹൃദയാഘാതമുണ്ടാകുന്നത്?

താപനില കുറയുന്നതിനനുസരിച്ച് രക്തക്കുഴലുകൾ മുറുകുകയും രക്തയോട്ടം വേഗത്തിലാകുകയും ചെയ്യുന്നു. ശരീരത്തിന്‍റെ താപനില നിലനിര്‍ത്താന്‍ ഹൃദയത്തിന് സാധാരണയില്‍ കൂടുതല്‍ കഠിനധ്വാനം ചെയ്യേണ്ടി വരുന്നു. ഇതു മൂലമാണ് തണുപ്പുകാലത്ത് രക്തസമ്മർദ്ദം കൂടുന്നത്.

ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെപ്പോലെ കൊറോണറി ധമനികളും ചുരുങ്ങും. ഇതു മൂലം ഹൃദയപേശികളിലേക്ക് രക്ത വിതരണം കുറയുകയും മയോകാർഡിയൽ ഇസ്കെമിയയ്ക്കും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് എബിവിഐഎംഎസ്, ആർഎംഎൽ ആശുപത്രികളിലെ കാർഡിയോളജി പ്രൊഫസർ തരുൺ കുമാർ പറയുന്നു.

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുമെങ്കിലും ശൈത്യകാലത്ത് ഇത് സംഭവിക്കുന്നില്ല. ഈ സമയത്ത് രക്തത്തിന്‍റെ അളവ് വര്‍ധിക്കുന്നു. ഇത് രക്തസമ്മർദ്ദം വർധിക്കുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കുന്നു.

ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഫൈബ്രിനോജൻ ഉൾപ്പെടെയുള്ള കട്ടപിടിക്കുന്ന ഘടകങ്ങളുടെ അളവ് വർധിക്കുന്നു. വാസകോൺസ്ട്രിക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഉള്ളവരില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഉള്ള സാധ്യത കൂടുതലാണ്.

മദ്യപാനവും വ്യായാമ കുറവും പ്രധാന കാരണങ്ങള്‍

ശരീരഭാരം വര്‍ധിക്കുന്നതും വ്യായാമ കുറവും രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും പ്രധാന കാരണമാകുന്നുവെന്നാണ് ഹൃദ്രോഗ വിദഗ്‌ധര്‍ പറയുന്നത്. പ്രായമായവർ, മദ്യപാനികൾ, പുകവലിക്കാർ, അലസമായ ജീവിതശൈലിയുള്ളവര്‍ എന്നിവരിലാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍.

ശൈത്യ കാലത്ത് രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു. ഇതു മൂലം ഹൃദയത്തിന് കഠിനധ്വാനം ചെയ്യേണ്ടി വരികയും ഇതു മൂലം സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും ആർട്ടെമിസ് അഗ്രിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസിലെ ന്യൂറോ ഇന്‍റര്‍വെൻഷൻ ഡയറക്‌ടര്‍ ഡോ വിപുൽ ഗുപ്‌ത പറയുന്നു.

കൊളസ്ട്രോളിന്‍റെ അളവ്, കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങൾ എന്നിവയുൾപ്പെടെ ശൈത്യകാലത്ത് ശരീരത്തിലെ രാസ സന്തുലിതാവസ്ഥയിൽ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതിന് പുറമേ ശരീരഭാരം വർധിക്കുന്നതും വ്യായാമം ഇല്ലാതാകുന്നതും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

ശൈത്യകാലത്ത് സ്ട്രോക്ക് കേസുകൾ 11 ശതമാനം വർധിക്കാൻ കാരണം ഇതാണെന്നാണ് ഡോ വിപുൽ ഗുപ്‌തയുടെ നിരീക്ഷണം. വൈറ്റമിൻ ഡിയുടെ കുറവ് ഈ സമയത്ത് സാധാരണമാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.

അന്തരീക്ഷ മലിനീകരണവും വ്യായാമ കുറവും ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കാനുള്ള കാരണങ്ങളാണെന്ന് ഹൃദ്രോഗ വിദഗ്‌ധന്‍ പ്രവീൺ ഝാ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.