ETV Bharat / sukhibhava

കൗമാരക്കാരിലെ വിഷാദ രോഗം: മികച്ച ഫലം തരുന്ന ചികിത്സ മാര്‍ഗവുമായി ഗവേഷകര്‍

മസ്‌തിഷ്‌കത്തിലെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിന്‍റെ പ്രവർത്തനക്കുറവ് വിഷാദ രോഗത്തിന് ഇടയാക്കുന്നു. വിഷാദ രോഗം യുവാക്കളെ ആത്മഹത്യ ചിന്തയിലേയ്‌ക്ക് വരെ നയിക്കുന്നു.

depression  youth depression  treatment  Research  neurotechnological  neurophysiological effects  Major Depressive Disorder  Theta Burst Stimulation  Mechatronic Systems Engineering  brain  മസ്‌തിഷ്‌ക ഉത്തേജനം  കൗമാരക്കാരിലെ വിഷാദ രോഗം  youth depression  പ്രീഫ്രോണ്ടൽ കോർട്ടെക്‌സ്  വിഷാദരോഗം  ആരോഗ്യ വാർത്തകൾ  മലയാളം വാർത്തകൾ  യുവാക്കളിൽ ആത്മഹത്യ ചിന്ത  ടിബിഎസ്  തീറ്റ ബർസ്റ്റ് സ്റ്റിമുലേഷൻ
മസ്‌തിഷ്‌ക ഉത്തേജനവും കൗമാരക്കാരിലെ വിഷാദ രോഗവും.. കൂടുതൽ അറിയാം
author img

By

Published : Dec 2, 2022, 12:18 PM IST

കൗമാരക്കാരിലെ വിഷാദരോഗം (Major Depressive Disorder) ചികിത്സിക്കുന്നതിനുള്ള ന്യൂറോ ടെക്‌നോളജിക്കൽ സമീപനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ മികച്ച ഫലങ്ങൾ ഉറപ്പുതരുന്ന കണ്ടെത്തലുകളുമായി ഗവേഷകര്‍. ജേണൽ ഓഫ് അഫക്‌റ്റീവ് ഡിസോർഡേഴ്‌സ് റിപ്പോർട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫറനാക് ഫർസാനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

26 കൗമാരക്കാരിൽ വിഷാദ രോഗത്തിനുള്ള ചികിത്സയിൽ കോഗ്നിറ്റീവ് വ്യായാമത്തിന്‍റെ ഭാഗമായി മസ്‌തിഷ്‌ക ഉത്തേജനം (brain stimulation) ഉപയോഗിച്ച ശേഷമുള്ള ക്ലിനിക്കൽ, ന്യൂറോഫിസിയോളജിക്കൽ ഇഫക്‌റ്റുകൾ പരിശോധിച്ചുള്ളതാണ് പഠന റിപ്പോർട്ട്. ഒരു തരം മസ്‌തിഷ്‌ക ഉത്തേജനമായ തീറ്റ ബർസ്റ്റ് സ്റ്റിമുലേഷൻ (ടിബിഎസ്) മുതിർന്നവരിലെ വിഷാദരോഗത്തെ ചികിത്സിക്കുന്നതിനുള്ള വേഗമേറിയതും ഫലപ്രദവുമായ മാർഗമാണ്.

യുക്തി, പ്രശ്‌നപരിഹാരം, മനസിലാക്കൽ, പ്രേരണ നിയന്ത്രണം എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്‍റെ പല വശങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന തലച്ചോറിന്‍റെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിനെ (prefrontal cortex) ഇത് ഉത്തേജിപ്പിക്കുന്നു. വിഷാദ രോഗമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു മസ്‌തിഷ്‌ക മേഖല കൂടിയാണിത്. ഗവേഷണത്തിൽ പങ്കെടുത്ത യുവാക്കളിൽ ടിബിഎസ് ഉപയോഗിച്ച് അവരുടെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിനെ നാലാഴ്‌ച വരെ നിരീക്ഷിച്ചു.

മസ്‌തിഷ്‌ക പ്രവർത്തനത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഗവേഷകർ പിന്നീട് ഇലക്‌ട്രോ എൻസെഫലോഗ്രാഫിയുമായി സംയോജിപ്പിച്ച് ട്രാൻസ്‌ക്രാനിയൽ മാഗ്നറ്റിക് ഉത്തേജനത്തിന്‍റെ മൾട്ടിമോഡൽ ബ്രെയിൻ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു. ടിബിഎസ് നേരിട്ട് ഉത്തേജിപ്പിക്കപ്പെടാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് ചികിത്സാ മേഖലകളിലെ മസ്‌തിഷ്‌ക പ്രവർത്തനത്തിൽ വിഷാദരോഗം കുറയുന്നതായി കണ്ടെത്തി. 11 ശതമാനത്തോളം കൗമാക്കാരിലും വിഷാദ രോഗം കണ്ടുവരുന്നു.

നിലവിലുള്ള ചികിത്സയിലെ ചില മരുന്നുകൾ യുവാക്കളിൽ ആത്മഹത്യ ചിന്തകളും പെരുമാറ്റങ്ങളും പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായും ഗവേഷകർ പറഞ്ഞു. വിഷാദ രോഹമുള്ള ഉള്ള യുവാക്കളിലെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് ആരോഗ്യമുള്ള യുവാക്കളെ അപേക്ഷിച്ച് കൂടുതൽ മസ്‌തിഷ്‌ക പ്രവർത്തനം പ്രകടിപ്പിക്കുന്നു. വിഷാദ രോഗം യുവാക്കളെ ആത്മഹത്യ ചിന്തയിലേയ്‌ക്ക് വരെ നയിക്കുന്നു. പ്രീഫ്രോണ്ടൽ കോർട്ടെക്‌സിന്‍റെ പ്രവർത്തനക്കുറവ് വിഷാദ രോഗത്തിന് ഇടയാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.