ETV Bharat / sukhibhava

സമ്മര്‍ദം എങ്ങനെ തലച്ചോറിനെ ബാധിക്കുന്നു; പഠനം പുറത്ത്

സമ്മര്‍ദത്തോടും ഭീഷണികളോടും മനുഷ്യരും മൃഗങ്ങളും എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് ലോവ സര്‍വകലാശാലയിലെ ഏതാനും ഗവേഷകര്‍ നടത്തിയ പഠനം

author img

By

Published : Oct 25, 2022, 6:16 PM IST

how stress affects brain  stress  researchers shows how stress affects brain  latest health news  depression  anxiety  latest news today  സമ്മര്‍ദം എങ്ങനെ തലച്ചോറിനെ ബാധിക്കുന്നു  സമ്മര്‍ദം  മനുഷ്യരും മൃഗങ്ങളും എങ്ങനെ പ്രതിരോധിക്കുന്നു  ലോവ സര്‍വകലാശാല  ന്യൂറല്‍ സര്‍ക്യൂട്ടാണ്  neural circuit  എലികളില്‍ നടത്തിയ പരീക്ഷണം  ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സമ്മര്‍ദം എങ്ങനെ തലച്ചോറിനെ ബാധിക്കുന്നു; പഠനം

ലോവ(യുഎസ്‌): ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ അപകടങ്ങളോ ഭീഷണികളോ നമ്മെ നിശ്ചലമാക്കുന്ന അവസ്ഥ നാം അനുഭവിച്ചിട്ടുണ്ടാകും. ഭീഷണികളോടുള്ള ഇത്തരത്തിലുള്ള പ്രതികരണങ്ങളുടെ ഉത്ഭവത്തെ കുറിച്ച് ലോവ സര്‍വകലാശാലയിലെ ഏതാനും ഗവേഷകര്‍ പഠനം നടത്തി. തലച്ചോറിന്‍റെ ഇരു മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു ന്യൂറല്‍ സര്‍ക്യൂട്ടാണ് മനുഷ്യരെയും മൃഗങ്ങളെയും സമ്മര്‍ദം നിറഞ്ഞ സാഹചര്യത്തെ നിയന്ത്രിക്കുന്നത്.

ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ എലികള്‍ ഇത്തരം സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് തെളിയിക്കാന്‍ എലികളെ ഉപയോഗിച്ച് തന്നെ ഗവേഷകര്‍ ഒരു പഠനം നടത്തി. പഠനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ തലച്ചോറിന്‍റെ ന്യൂറൽ പാതയുമായി ബന്ധിപ്പിച്ചാണ് അവര്‍ പഠനം നടത്തിയത്. എന്നാല്‍, പരീക്ഷണത്തിന്‍റെ മറ്റൊരു ഘട്ടത്തില്‍ ന്യൂറൽ സർക്യൂട്ടിൽ ഗവേഷകര്‍ മാറ്റം വരുത്തി.

ഈ പരീക്ഷണത്തില്‍ ഭീഷണികള്‍ മൂലം നിശ്ചലമാകുന്ന, പ്രതികരിക്കുന്നതിന് പകരം ആക്രമണ സ്വഭാവമുള്ളവരായി എലികള്‍ മാറി. കോഡൽ മീഡിയൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ മിഡ് ബ്രെയിൻ ഡോർസോലേറ്ററൽ പെരിയാക്വെഡക്റ്റൽ ഗ്രേയുമായി ബന്ധിപ്പിക്കുമ്പോഴാണ് സമ്മര്‍ദങ്ങളോട് പ്രതികരണമുണ്ടാകുന്നത്. ദീര്‍ഘകാലമായുള്ള സമ്മര്‍ദത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ബന്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ചും അറിയേണ്ടത് വളരെ അനിവാര്യമാണ്.

പ്രൊഫസര്‍ ജാസണ്‍ റാഡ്‌ലിയുടെ പ്രതികരണം: വിഷാദം ഉത്‌കണ്‌ഠ തുടങ്ങിയ രോഗങ്ങള്‍ നിഷ്‌ക്രിയമായ ഒരു പകര്‍ത്തല്‍ സ്വഭാവമുള്ളവയാണെന്ന് സൈക്കാളജി ബ്രെയിന്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രൊഫസര്‍ ജാസണ്‍ റാഡ്‌ലി പറയുന്നു. പലപ്പോഴും ജീവിതത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദമാണ് വിഷാദത്തിന് കാരണം. ഇത്തരം അവസ്ഥയില്‍ തനിച്ചായിരിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്.

ഭീഷണികളോട് എലികള്‍ക്ക് രണ്ട് വിധത്തില്‍ പ്രതികരിക്കാന്‍ സാധിക്കും. ഒന്ന് പാസീവ് അതായത് പ്രതികരിക്കാതിരിക്കുക. രണ്ട്, ആക്‌ടീവ് അതായത് അപകടങ്ങളെ മനസിലാക്കുന്ന നിമിഷം പിന്‍കാലുകള്‍ കുത്തി നില്‍ക്കുക, പുറത്ത് കടക്കാന്‍ മാര്‍ഗങ്ങള്‍ നോക്കുക എന്നിവയാണ്. എലികളിലെ ന്യൂറല്‍ സര്‍ക്യൂട്ട് പ്രവര്‍ത്തനക്ഷമമല്ലാതിരുന്നാല്‍ പാസീവായാണ് എലികള്‍ മിക്ക സമയങ്ങളിലും പ്രതികരിക്കുക.

ന്യൂറല്‍ മാര്‍ഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എലികള്‍ പ്രതികരിച്ച് തുടങ്ങുന്നു. കൂടാതെ, എലികളുടെ ന്യൂറൽ സർക്യൂട്ടുകൾ സജീവമാക്കുന്നതിന് മുമ്പും ശേഷവും നടത്തിയ രക്തപരിശോധനയിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് ഭീഷണി നേരിട്ടപ്പോള്‍ ഉയർന്നിട്ടില്ലെന്ന് കണ്ടെത്തി.

പരീക്ഷണത്തിന്‍റെ മൂന്നാമത്തെ ഘട്ടത്തില്‍ രണ്ട് ആഴ്‌ചയില്‍ എലികള്‍ക്ക് ഭീഷണി നേരിട തക്കവിധം പരീക്ഷണം നടത്തിയപ്പോള്‍ പാസീവായാണ് ഇവ പ്രതികരിച്ചത്. ഇതോടെ അവയുടെ സമ്മര്‍ദത്തിന്‍റെ ഹോര്‍മോണ്‍ ഉയര്‍ന്നതായി കണ്ടെത്തി. എന്നാല്‍, മനുഷ്യരില്‍ ഇത്തരം പരീക്ഷണങ്ങള്‍ പ്രയാസമേറിയതാണെന്ന് റാഡ്‌ലി പറയുന്നു.

ചില മനുഷ്യര്‍ കാരണമറിയാതെയാണ് സമര്‍ദത്തിലും വിഷാദത്തിലുമാകുന്നത്. ഇത് ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ സമ്മര്‍ദത്തിലാക്കുന്നു. പ്രതിരോധശേഷി നിയന്ത്രിക്കാൻ കഴിയുന്ന തലച്ചോറിലെ പ്രക്രിയകൾ മനസ്സിലാക്കാൻ സാധിച്ചാല്‍ ബ്രെയിന്‍ സര്‍ക്യൂട്ടുകളുമായി സഹകരിക്കാന്‍ സാധിക്കും. എന്നിരുന്നാലും, കൗഡൽ മീഡിയൽ പ്രിഫ്രോണ്ടൽ കോർട്ടെക്‌സ്-മിഡ്‌ബ്രെയിൻ ഡോർസോലേറ്ററൽ പെരിയാക്വെഡക്റ്റൽ ഗ്രേ പാത്ത്‌വേയുടെ ഉയര്‍ച്ചയും താഴ്‌ച്ചയും എങ്ങനെ തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ല എന്ന് റാഡ്‌ലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.