ETV Bharat / sukhibhava

ടൈപ്പ് 2 പ്രമേഹം മുതൽ ഹൃദയാഘാതം വരെ: പ്രായപൂർത്തിയായവരിലെ പ്രീ ഡയബറ്റിസ് സൂക്ഷിക്കണം - Prediabetes in adults

പ്രായപൂർത്തിയായവരിൽ പ്രീ ഡയബറ്റിസ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് പഠനം

Prediabetes may raise heart attack risk in young adults  പ്രീ ഡയബറ്റിസ് ഹൃദയാഘാത സാധ്യത വർധിപ്പിക്കും  പ്രായപൂർത്തിയായവരിൽ പ്രീ ഡയബറ്റിസ്  മുതിർന്നവരിൽ ഹൃദയാഘാതം  പ്രായപൂർത്തിയായവരിൽ ഹൃദയാഘാതം  fasting blood sugar test  ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്‌റ്റ്  Prediabetes in adults  heart attack in adults
ടൈപ്പ് 2 പ്രമേഹം മുതൽ ഹൃദയാഘാതം വരെ; പ്രായപൂർത്തിയായവരിലെ പ്രീ ഡയബറ്റിസ് സൂക്ഷിക്കണം
author img

By

Published : May 17, 2022, 8:14 AM IST

ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുന്നതും നിയന്ത്രണാധീതമാകുന്നതുമാണ് ഈ അവസ്ഥ. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലുള്ളതിനേക്കാൾ കൂടുതലാണെങ്കിലും പ്രമേഹമായി കണക്കാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകാറുണ്ട്.

'പ്രീ ഡയബറ്റിസ്' എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ രക്തത്തിലെ പഞ്ചാസരയുടെ അളവ് (fasting blood sugar) 100 മുതൽ 125 എംജി/ഡിഎൽ (മില്ലിഗ്രാം പെർ ഡെസിലിറ്റർ) വരെയായിരിക്കും. ഇന്ന് വളരെ സാധാരണമായി ഉണ്ടാകാറുള്ള പ്രീ ഡയബറ്റിസ് രോഗം ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

വില്ലനാണ് പ്രീ ഡയബറ്റിസ്: 18 മുതൽ 44 വയസുവരെ പ്രായമുള്ള പ്രീ ഡയബറ്റിസ് രോഗികളിൽ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത സമപ്രായക്കാരെ അപേക്ഷിച്ച് 1.7 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ രീതിയിൽ പ്രീ ഡയബറ്റിസ് ചികിത്സിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ സാരമായി ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. ക്രമേണ ഇത് ഹൃദയ സംബന്ധമായ രോഗസാധ്യത വർധിപ്പിക്കുമെന്നും യുഎസിലെ മേഴ്‌സി കാത്തലിക് മെഡിക്കൽ സെന്‍ററിലെ റസിഡന്‍റ് ഫിസിഷ്യൻ അഖിൽ ജെയിൻ പറയുന്നു.

പ്രായപൂർത്തിയായവരിൽ ഹൃദയാഘാതം സംഭവിക്കുന്നത് അധികമായി കണ്ടുവരുന്ന സാഹചര്യത്തിൽ, ഈ പ്രായക്കാരിലുണ്ടായേക്കാവുന്ന ആരോഗ്യപരമായ അപകടസാധ്യതകളിലേക്കാണ് പ്രധാനമായും പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിലൂടെ ഭാവിയിലെ ശാസ്‌ത്രീയ മാർഗനിർദേശങ്ങളും ആരോഗ്യ നയങ്ങളും പ്രയോജനപ്പെടുത്തി പ്രീ ഡയബറ്റിസ് വഴിയുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ മികച്ച രീതിയിൽ നേരിടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ 2022ലെ ക്വാളിറ്റി ഓഫ് കെയർ ആൻഡ് ഔട്ട്‌കംസ് റിസർച്ച് സയന്‍റിഫിക് സെഷനിലാണ് ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.

പഠനത്തിനായി, 18നും 44നും ഇടയിൽ പ്രായമുള്ളവരിൽ 2018 മുതൽ ഹൃദയാഘാതവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ ആരോഗ്യ രേഖകൾ ഗവേഷകർ അവലോകനം ചെയ്‌തു. അവലോകനത്തിൽ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 7.8 ദശലക്ഷത്തിലധികം യുവാക്കളിൽ 31,000ത്തിലധികം പേർക്കും പ്രീ ഡയബറ്റിസ് ഉള്ളതായി കണ്ടെത്തി. പ്രീ ഡയബറ്റിസ് ഇല്ലാത്തവരിൽ ഹൃദയാഘാതം 0.3 ശതമാനമാണെങ്കിൽ, ഉള്ളവരിൽ ഹൃദയാഘാതം 2.15 ശതമാനമാണ്.

രോഗനിർണയം: പ്രീ ഡയബറ്റിസ് ഉള്ള മുതിർന്നവരിൽ കൊളസ്ട്രോളും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യതയും താരതമ്യേന കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ശരിയായ സമയത്ത് രോഗനിർണയം നടത്തുകയോ രോഗം വരാതെ തടയുകയോ ചെയ്യുന്നതിലൂടെ, പ്രീ ഡയബറ്റിസിൽ നിന്ന് ടൈപ്പ് 2 പ്രമേഹത്തിലേക്കും ഹൃദ്രോഗങ്ങളിലേക്കുമുള്ള അപകടസാധ്യത കുറയ്‌ക്കാൻ സാധിക്കും.

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ നാം സ്വീകരിക്കുന്ന മുൻകരുതലുകൾ തന്നെയാണ് പ്രീ ഡയബറ്റിസ് നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ടത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, സമ്മർദങ്ങൾ ഒഴിവാക്കുക, ആക്‌ടിവായിരിക്കുക, ആവശ്യമെങ്കിൽ ശരീരഭാരം കുറയ്‌ക്കുക എന്നിവയെല്ലാം പ്രീ ഡയബറ്റിസ് തടയുന്നതിനുള്ള മാർഗങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.