ETV Bharat / sukhibhava

അതിര്‍ത്തികളലിയുന്ന മാനവികത ; വിദഗ്‌ധര്‍ മരണം വിധിയെഴുതിയ പാകിസ്താനി കുഞ്ഞിന് കോഴിക്കോട്ട് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി - ശസ്‌ത്രക്രിയ

ലോകത്ത് മറ്റെവിടെ സമീപിച്ചാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ പാകിസ്താന്‍ സ്വദേശിയായ രണ്ട് വയസ്സുകാരന് കോഴിക്കോട് ആസ്‌റ്റര്‍ മിംസില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി

Pakistan  Pakistani boy  new life  Kozhikkode Aster MIMS  Kozhikkode  Aster MIMS  രാജ്യശത്രുത  അതിർത്തി  വിദഗ്‌ധര്‍  മരണം വിധിയെഴുതിയ  പാക്കിസ്ഥാനി  കുഞ്ഞിന് കോഴിക്കോട്ട് പുനര്‍ജന്മം  പുനര്‍ജന്മം  ഡോക്‌ടര്‍  പാകിസ്ഥാന്‍  കോഴിക്കോട്  ആസ്‌റ്റര്‍ മിംസില്‍  ആസ്‌റ്റര്‍  ഇന്ത്യ  കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്  ജലാല്‍  മജ്ജമാറ്റിവെക്കലിന്  മജ്ജ  ശസ്‌ത്രക്രിയ  കേശവന്‍
വിദഗ്‌ധര്‍ മരണം വിധിയെഴുതിയ പാക്കിസ്ഥാനി കുഞ്ഞിന് കോഴിക്കോട്ട് പുനര്‍ജന്മം
author img

By

Published : Dec 3, 2022, 8:36 PM IST

കോഴിക്കോട് : ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാകിസ്താനി കുഞ്ഞിന് കോഴിക്കോട് ആസ്‌റ്റര്‍ മിംസില്‍ രോഗമുക്തി. അപൂര്‍വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡെഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക് സ്വദേശിയായ രണ്ട് വയസ്സുകാരനെയാണ് കോഴിക്കോട് ആസ്‌റ്റര്‍ മിംസില്‍ അപൂര്‍വ മജ്ജമാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയത്. യുഎഇയില്‍ ഉള്‍പ്പടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് കുടുംബം കേരളത്തിലെത്തിയതും കുഞ്ഞിനെ കോഴിക്കോട് ആസ്‌റ്റര്‍ മിംസില്‍ എത്തിച്ചതും.

ആരെയും കൈവിടാത്ത 'ഇന്ത്യ': കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താന്‍ സ്വദേശിയുടെ യാത്രാ-ചികിത്സാസംബന്ധമായ കാര്യങ്ങള്‍ വേഗത്തിലാക്കുവാന്‍ സഹായം ചെയ്തത്. പാകിസ്താനിലെ ബലൂചിസ്ഥാന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാലാണ് മജ്ജമാറ്റിവയ്ക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യുഎഇയിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു.

പാകിസ്താനി കുഞ്ഞിന് കോഴിക്കോട്ട് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി

മിംസിലേക്ക് എത്തിയത് എങ്ങനെ : കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായി മാറുകയായിരുന്നു. രോഗ പ്രതിരോധശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. മാത്രമല്ല ശ്വാസകോശത്തില്‍ ഉള്‍പ്പടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മൂന്നോ വയസ്സിനുള്ളില്‍ മരിക്കാനുള്ള സാധ്യതയാണ് ഈ രോഗം ബാധിച്ചാലുണ്ടാവുക. ഈ രീതിയില്‍ തന്നെയായിരുന്നു സൈഫ് ജലാലിന്‍റെ അവസ്ഥയും മുന്നോട്ട് പോയിരുന്നത്. ഈ ഘട്ടത്തിലാണ് ആസ്‌റ്റര്‍ മിംസിലെ ചികിത്സയെക്കുറിച്ച് നേരത്തെ ഇവിടെ നിന്ന് ജീവിതം തിരികെ പിടിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാന്‍ തീരുമാനിച്ചത്.

എത്തുമ്പോള്‍ നില അതീവ ഗുരുതരം : ഓക്‌സിജന്‍ പിന്തുണയോടെയാണ് സൈഫ് ജലാല്‍ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവയ്ക്കല്‍ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്‌റ്റര്‍ മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവനിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നത്. അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവയ്ക്കലിന് വിധേയനാക്കി.

ശസ്‌ത്രക്രിയ കഴിഞ്ഞിട്ട് രണ്ട് മാസം പൂര്‍ത്തിയായി. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഓക്‌സിജന്‍ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാല്‍ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ ജന്മനാടായ പാകിസ്താനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സൈഫ് ജലാലിന്‍റെ കുടുംബം. രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ആസ്‌റ്റര്‍ മിംസില്‍ നിര്‍വഹിക്കുന്ന 75ാമത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റാണിതെന്ന് ഡോ. കേശവന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.