ETV Bharat / sukhibhava

പോഷകാഹാരത്തില്‍ പിന്നിലേക്കോടി ഇന്ത്യ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭാവിയിൽ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് രാജ്യത്തെ ഓരോ പൗരനും പോഷകാഹാരം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.

പോഷകാഹാരത്തില്‍ പിന്നിലേക്കോടി ഇന്ത്യ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Nutrition; a distant goal! World Nutrition Report India പോഷകാഹാരം ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൊവിഡ് മഹാമാരി
പോഷകാഹാരത്തില്‍ പിന്നിലേക്കോടി ഇന്ത്യ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
author img

By

Published : May 16, 2021, 3:53 PM IST

ഹൈദരാബാദ്: ഇന്ത്യയിൽ കാട്ടുതീ പോലെ പടരുന്ന കൊവിഡ് മഹാമാരി പൊതുജനാരോഗ്യത്തിനും, ഭക്ഷ്യ സംവിധാനങ്ങൾക്കും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എല്ലാവർക്കും എവിടെയായിരുന്നാലും പോഷകാഹാരം ലഭ്യമാക്കണം എന്നത് അനിവാര്യമാണ്. പാവപ്പെട്ടവര്‍, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ സാമൂഹിക അസമത്വങ്ങൾക്കിടയിൽ ജീവിക്കുന്ന ആളുകൾക്ക് കൊവിഡ് ലോക്ക്ഡൗണ്‍ സമയം കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ലോകമെമ്പാടും പടർന്നുപിടിച്ച മാഹാമാരി ജീവിതത്തിന്‍റെ നാനാതുറകളിലുള്ള ആളുകളെ ഒരുപോലെയല്ല ബാധിക്കുന്നത്. പ്രതിരോധശേഷി കുറവായതിനാൽ പോഷകാഹാരക്കുറവുള്ള ആളുകൾക്ക് സ്വാഭാവികമായും വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ ജനങ്ങൾക്കിടയിൽ പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാകുന്നതിലെ പ്രാദേശികവും സാമൂഹികവുമായ അസമത്വം ആശങ്കാജനകമാണ്.

അസമത്വം

2020ലെ ഏറ്റവും പുതിയ ലോക പോഷകാഹാര റിപ്പോർട്ട് പ്രകാരം, ഇന്ത്യയുൾപ്പെടെ 88 രാജ്യങ്ങൾ 2025 ഓടെ ഭക്ഷ്യ പോഷകാഹാരം കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പിന്നിലായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. പോഷക അസമത്വം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും റിപ്പോർട്ട് കണ്ടെത്തി. സ്ത്രീകൾക്കും ശിശുക്കൾക്കും കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പോഷകാഹാരം നൽകുന്നത് ഉൾപ്പെടെ 2025 ഓടെ കൈവരിക്കേണ്ട ആറ് ലക്ഷ്യങ്ങളെക്കുറിച്ച് 2012ലെ ലോകാരോഗ്യ സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. ശിശുക്കളുടെ മുരടിച്ച കുറയ്ക്കുക, 19നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ സാധ്യത പകുതിയായി കുറയ്ക്കുക, ശിശുക്കളുടെ ജനന ഭാരം കൃത്യമാക്കുക, ശിശുക്കളിൽ അമിതഭാരം കുറയ്ക്കുക, ആറുമാസത്തിൽ താഴെയുള്ള ശിശുക്കളിൽ മുലപ്പാൽ ഉപഭോഗം വർദ്ധിപ്പിക്കുക, കുട്ടിക്കാലത്തെ ബലഹീനത പോലുള്ള പ്രശ്നങ്ങൾ അഞ്ച് ശതമാനത്തിൽ താഴെയാക്കുക എന്നിവയാണ് ലോകാരോഗ്യ സമ്മേളനത്തിന്‍റെ ലക്ഷ്യങ്ങള്‍. 2025 ഓടെ ഇന്ത്യ ഈ ലക്ഷ്യത്തിലെത്താൻ കഴിയാത്ത അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രധാന വെല്ലുവിളികൾ

ഈ ദശകത്തിന്‍റെ അവസാനത്തോടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ, പോഷകാഹാരത്തിന്‍റെ കാര്യത്തിൽ ഇന്ത്യ ചില പ്രധാന വെല്ലുവിളികൾ നേരിടുന്നുണ്ട്. പോഷകാഹാരക്കുറവ് ശിശുമരണത്തിനും മുതിർന്നവരിലെ ബലഹീനതയ്ക്കും വൈകല്യത്തിനും കാരണമാകുന്നു. രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത് തടയാൻ ഈ പ്രക്രിയയില്‍ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകാഹാരക്കുറവുള്ള കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെയുള്ള സമഗ്ര ദേശീയ പോഷകാഹാര സർവേയിൽ പരാമർശിക്കുന്നുണ്ട്. അമിതഭാരം, സാംക്രമികേതര രോഗങ്ങൾ എന്നിവ ഒരിക്കൽ മുതിർന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ബാധിക്കുന്നു. രാജ്യത്തുടനീളം 19 വയസ്സിന് താഴെയുള്ള കുട്ടികളിൽ 10 ശതമാനത്തോളം പേർക്ക് പ്രമേഹത്തിന്‍റെ ലക്ഷണങ്ങല്‍ കാണിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് രാജ്യത്തെ പ്രായമായവർക്കിടയിലും ഗുരുതരമായ പ്രശ്നമായി മാറുകയാണ്. ഇത് വാർദ്ധക്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. തൽഫലമായി, രോഗപ്രതിരോധ ശേഷി ദുർബലമാവുകയും, രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രശ്നത്തെ എങ്ങനെ മറികടക്കാം

വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെ പോഷകാഹാര പ്രശ്നം മറികടക്കാൻ കഴിയും. കൗമാരക്കാർക്കും ഗർഭിണികൾക്കും യുവാക്കൾക്കും ശരിയായ പോഷകാഹാരം നൽകുക, അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിപണിയിൽ നിന്ന് നീക്കം ചെയ്യുക, പൊതുജനങ്ങളിൽ പോഷക പരിജ്ഞാനവും അവബോധവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ വ്യാപിപ്പിക്കുക, എന്നീ കാര്യങ്ങളില്‍ സർക്കാര്‍ ശ്രദ്ധ ചെലുത്തണം. ഫീൽഡ് അവസ്ഥകളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ അംഗൻവാഡികളിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും കളക്ട് ചെയ്യണം. ലോകാരോഗ്യ സംഘടന പരിഷ്കരിച്ച ഏറ്റവും പുതിയ അവശ്യ പോഷക മാർഗനിർദ്ദേശങ്ങൾ നമ്മുടെ ഗാർഹിക ആവശ്യങ്ങൾക്കനുസൃതമായി നടപ്പാക്കണം. ഭാവിയിൽ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് രാജ്യത്തെ ഓരോ പൗരനും പോഷകാഹാരം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.