ETV Bharat / sukhibhava

ചത്ത പന്നിയെ ജീവിപ്പിച്ചു! വിപ്ലവകരമായ കണ്ടുപിടിത്തം: ശസ്ത്രക്രിയ രംഗത്ത് പ്രതീക്ഷ - അവയവമാറ്റ ശസ്ത്രക്രിയ

അത്യാധുനിക സാങ്കേതിക വിദ്യയുടെ പേര് ഓര്‍ഗന്‍എക്‌സ് (OrganEx) എന്നാണ്. പന്നി ചത്ത് ആറ് മണിക്കൂറിന് ശേഷം അവയവങ്ങളെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചു. മനുഷ്യരില്‍ ഇത് പരീക്ഷിച്ച് വിജയിച്ചാല്‍ അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് വൻ വിപ്ലവത്തിനായിരിക്കും വഴി വയ്ക്കുക.

Scientists restore cell  organ function in pigs after death  latest science news  ചത്തശേഷവും പന്നികളിൽ ജീവന്‍റെ തുടിപ്പ്  new developments organ transplantation  അവയവമാറ്റ ശസ്ത്രക്രിയ  ചത്തശേഷം അവയവം പുനരുജ്ജീവിപ്പിച്ചു
ചത്തശേഷവും പന്നികളിൽ ജീവന്‍റെ തുടിപ്പ് പുനരുജ്ജീവിപ്പിച്ചു; വിപ്ലവകരമായ ചുവട്‌വയ്പ്പ്
author img

By

Published : Aug 6, 2022, 9:40 AM IST

വാഷിങ്ടൺ: ചത്തശേഷവും പന്നികളിൽ ജീവന്‍റെ തുടിപ്പെന്ന് ശാസ്‌ത്രജ്ഞർ. ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങള്‍ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് ഗവേഷകര്‍. ചത്ത് ഒരു മണിക്കൂർ കഴിഞ്ഞ് പന്നികളിൽ കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി യേൽ യൂണിവേഴ്‌സ്റ്റിയിലെ ഗവേഷകർ.

ചത്തശേഷം നിർജീവമായിതുടങ്ങുന്ന കോശങ്ങളിലേക്കും അവയവങ്ങളിലേക്കും പുതുതായി കണ്ടെത്തിയ സെൽ-പ്രൊട്ടക്റ്റീവ് ഫ്ലൂയിഡ് എത്തിച്ചു നൽകുന്നതിലൂടെയാണ് ജീവൻ വയ്ക്കുന്നത്. ഈ സാങ്കേതിക വിദ്യ പൂര്‍ണസജ്ജമായാല്‍ അവയവമാറ്റ ശസ്‌ത്രക്രിയ രംഗത്ത് വന്‍ മുന്നേറ്റമായിരിക്കും. ഇത് വഴി ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

ഗവേഷകര്‍ തങ്ങളുടെ പുതിയ സാങ്കേതികവിദ്യയെ ഓര്‍ഗന്‍എക്‌സ് (OrganEx)എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ശരീരം മുഴുവനും പ്രവര്‍ത്തനക്ഷമമാക്കാനുള്ള സാധ്യതയും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നു. ശാസ്‌ത്രരംഗത്തെ ഈ വിപ്ലവകരമായ കണ്ടെത്തലുകൾ 'നേച്ചർ ജേണലിൽ' ആണ് പ്രസിദ്ധീകരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ മനുഷ്യ അവയവങ്ങളുടെ ആരോഗ്യം വർധിപ്പിക്കാൻ പുതിയ കണ്ടുപിടിത്തം സഹായകരമാകും.

"ജീവൻ നഷ്‌ടപ്പെട്ട ശേഷം എല്ലാ കോശങ്ങളും ഉടനടി നശിക്കുന്നില്ല, കോശങ്ങളുടെ ചില പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും" യേൽ സ്‌കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് റിസർച്ച് സയന്റിസ്‌റ്റ് ഡേവിഡ് ആൻഡ്രിജെവിക് പറഞ്ഞു. മരണശേഷം ഈ സെല്ലുകൾ പ്രവർത്തിക്കാത്തതാണ്, എന്നാല്‍ പുതിയ കണ്ടുപിടിത്തത്തോടെ ജീവൻ നഷ്‌ടപ്പെട്ട് ഒരു മണിക്കൂറിന് ശേഷവും അവ പ്രവർത്തിക്കാൻ കഴിയും." അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതിനുമുമ്പ് ബ്രയിൻ എക്‌സ് (BrainEx) സാങ്കേതികവിദ്യയുടെ കണ്ടെത്തലോടെ ചത്ത പന്നിയുടെ തലച്ചോറില്‍ സമാനമായ ഒരു നേട്ടം കൈവരിച്ചിരുന്നു. ശസ്‌ത്രക്രിയ സമയത്ത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവർത്തനം നിലനിർത്തുന്ന ഹാർട്ട്-ലങ് മെഷീനുകൾക്ക് സമാനമായ ഉപകരണത്തിന്‍റെയും പോഷകങ്ങൾ അടങ്ങിയ ദ്രാവകവും ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

ശാസ്ത്രജ്ഞർ പന്നികൾക്ക് ശക്തമായ അനസ്‌ത്ഷ്യ നൽകി. തുടർന്ന് അവയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. ഹൃദയസ്‌തംഭനം ഉണ്ടായ പന്നികളിൽ, ജീവനറ്റ് ഒരു മണിക്കൂറിന് ശേഷം ഓര്‍ഗന്‍ എക്‌സ് (OrganEx) ഉപയോഗിച്ച് ചികിത്സ നൽകി.

തുടർന്ന് ആറ് മണിക്കൂറിന് ശേഷം പരിശോധിച്ചപ്പോൾ പന്നിയുടെ ഹൃദയം, കരൾ, വൃക്കകൾ എന്നിവയുൾപ്പെടെ ചില പ്രധാന സെല്ലുലാർ പ്രവർത്തനങ്ങൾ സജീവമാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാല്‍ ഈ സാങ്കേതികവിദ്യ മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം നടത്തണം. ട്രാൻസ്പ്ലാന്‍റ് അവയവങ്ങൾ കൂടുതൽ നേരം സൂക്ഷിക്കുക എന്നതാണ് ഈ സാങ്കതിക വിദ്യയിലൂടെ സാധ്യമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.