ETV Bharat / sukhibhava

National Nutrition Week 2023 'ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം'; ആചരിക്കാം ദേശീയ പോഷകാഹാര വാരം

Healthy Affordable Diet for All 'എല്ലാവർക്കും സുതാര്യവും ആരോഗ്യകരമായ ഭക്ഷണക്രമം' എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ പോഷകാഹാര വാരം മുന്നോട്ട് വയ്‌ക്കുന്നത്.

national nutrition week  national nutrition week importance  nutrition  Healthy Affordable Diet for Al  Vital for Health  Nutrition among Children  Government Schemes  ദേശീയ പോഷകാഹാര വാരം  പോഷകാഹാര  സുതാര്യവും ആരോഗ്യകരമായ ഭക്ഷണക്രമം  കുട്ടികളിലെ പോഷകാഹാരം
National Nutrition Week 2023
author img

By ETV Bharat Kerala Team

Published : Sep 7, 2023, 8:49 PM IST

ഹൈദരാബാദ്: സെപ്‌തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് ദേശീയ പോഷകാഹാര വാരമായി (National Nutrition Week) ആചരിക്കുന്നത്. എല്ലാവര്‍ക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക, പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണം നല്‍കുക എന്നതാണ് ഈ വാരത്തിന്‍റെ സവിശേഷതകള്‍. 'എല്ലാവർക്കും സുതാര്യവും ആരോഗ്യകരമായ ഭക്ഷണക്രമം' (Healthy Affordable Diet for All) എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ പോഷകാഹാര വാരം മുന്നോട്ട് വയ്‌ക്കുന്നത്.

ആരോഗ്യത്തിന് പോഷകം നിര്‍ബന്ധം (Vital for Health): ഒരു വാഹനത്തിന് ഇന്ധനം എത്രമാത്രം പ്രധാനമാണോ അത് പോലെയാണ് മനുഷ്യ ശരീരത്തില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷണം വഹിക്കുന്ന പങ്ക്. ആരോഗ്യത്തിനും ശാരീരികവും മാനസികവുമായ വികസനത്തിനും ശാരീരിക സംവിധാനങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും ആവശ്യമാം വിധം പോഷകാഹാരങ്ങള്‍ കഴിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒട്ടേറെ പേരില്‍, പ്രത്യേകിച്ച് കുട്ടികളില്‍ നിരവധി കാരണങ്ങളാല്‍ പോഷകാഹാര കുറവുണ്ടെന്നാണ് കണ്ടെത്തല്‍.

കുട്ടികളിലെ പോഷകാഹാരം (Nutrition among Children): വ്യക്തികളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ശാരീരികവും മാനസികവുമായുള്ള വികാസത്തിന് പോഷാകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ വനിത ശിശു വികസന മന്ത്രാലയമാണ് (Ministry of Women and Child Development) ദേശീയ പോഷകാഹാര വാരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സന്തുലിതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമത്തെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക, ഇത് സംബന്ധിച്ച സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവത്‌കരണം നല്‍കുക എന്നതും ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

പോഷകാഹാര വാരത്തിന്‍റെ ചരിത്രം (Historical Context): 1982ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ പോഷകാഹാര ബോർഡിന്‍റെ (Food and Nutrition Board of the Indian Government) നേതൃത്വത്തിലാണ് ദേശീയ പോഷകാഹാര വാരം ആചരിക്കാന്‍ ആരംഭിച്ചത്. പ്രധാനമായും കുട്ടികളില്‍ പോഷകാഹാര കുറവ് നിരക്ക് കുറയ്‌ക്കുക, പോഷകാഹാരത്തിന്‍റെ പ്രധാന്യം ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആചരിക്കാന്‍ ആരംഭിച്ചത്.

പോഷകാഹരത്തിന്‍റെ ആവശ്യകതയെ ഉയര്‍ത്തിക്കാണിക്കുന്നതിനായി ഇന്ത്യയ്‌ക്ക് മുന്നേ മറ്റ് ചില രാജ്യങ്ങളും ഇവ നടപ്പിലാക്കാന്‍ ആരംഭിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ, അമേരിക്കൻ ഡയറ്റെറ്റിക് അസോസിയേഷൻ അല്ലെങ്കിൽ നിലവിൽ അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സാണ് (Academy of Nutrition and Dietetics) 1975 മാർച്ചിൽ ദേശീയ പോഷകാഹാര വാരം സംഘടിപ്പിച്ചത്.

ഡയറ്റീഷ്യൻമാരുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുക, ശരീരത്തിന്‍റെ പോഷക ആവശ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒരാഴ്‌ച നീണ്ടുനിന്ന ഈ പരിപാടി പ്രാദേശിക ജനങ്ങളിൽ നിന്ന് മാത്രമല്ല, ആഗോള തലത്തിലും മികച്ച പ്രതികരണം നേടി. ശേഷം, 1980ല്‍ ഈ പരിപാടി ആഴ്‌ചകളല്ല മാസങ്ങള്‍ നീണ്ട ആഘോഷത്തിലെത്തിച്ചേർന്നു.

സര്‍ക്കാരിന്‍റെ പങ്ക് (Government Efforts): ഇന്ത്യയുടെ വനിത ശിശുവികസന മന്ത്രാലയം 1982ലാണ് ഈ ആശയം സ്വീകരിച്ചത്. സെപ്‌റ്റംബർ ആദ്യവാരം ദേശീയ പോഷകാഹാര വാരത്തിനായി നീക്കിവയ്‌ക്കാനും തീരുമാനമായി. സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികൾ, കോൺഫറൻസുകൾ, പൊതുബോധവൽക്കരണ ക്യാമ്പയിനുകള്‍ എന്നിവ ഈ പരിപാടിയുടെ ഭാഗമാണ്.

പോഷകാഹാരക്കുറവിനെതിരെ (Combating Malnutrition): ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്കും അറിവ് നേടാനും, വിനോദങ്ങളില്‍ ഏര്‍പ്പെടാനും, സമൂഹത്തിന് വ്യത്യസ്‌ത മേഖലകളില്‍ സംഭാവന നല്‍കാനും കുട്ടിക്കാലത്ത് ലഭിക്കുന്ന ശരിയായ പോഷകാഹാരം സഹായകമാകുന്നു. കുട്ടികളില്‍ മാത്രമല്ല, ഗർഭിണികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ഈ പരിപാടിയിലൂടെ പ്രത്യേക ശ്രദ്ധ നൽകുന്നു. സംരംഭങ്ങളും, നയങ്ങളും, അവബോധവും വഴി പോഷക സമൃദ്ധമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുവാനും ലഭ്യമാക്കുവാനും സര്‍ക്കാരിന് സാധിച്ചു. ഇത് പൂജ്യം മുതൽ ആറ് വരെ പ്രായമുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്‌ക്കുവാനും സഹായകമായി.

സര്‍ക്കാര്‍ പദ്ധതികള്‍ (Government Schemes): പോഷകാഹാര കുറവിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ തരത്തിലുള്ള പദ്ധതികള്‍.

  • 13.9 ലക്ഷം അംഗനവാടി കേന്ദ്രങ്ങളിൽ, 'സാക്ഷം അംഗനവാടി ആന്‍റ് മാല്‍ ന്യൂട്രീഷന്‍ 2.0' പദ്ധതി
  • അംഗനവാടി കേന്ദ്രങ്ങളിലും സ്‌കൂളുകളിലും ഗ്രാമപഞ്ചായത്ത് തലത്തിലും പോഷകാഹാര പരിപാടികള്‍
  • ഗര്‍ഭിണികളായ സ്‌ത്രീകളെ പിന്തുണയ്‌ക്കുന്നതിനായി പ്രധാനമന്ത്രി മാതൃ വന്ദൻ യോജന
  • ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അംഗനവാടി വഴി പോഷകാഹാര വിതരണ പദ്ധതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.