ETV Bharat / sukhibhava

നവംബര്‍ ഏഴ് കാൻസര്‍ അവബോധ ദിനം: അറിയാം സാധ്യതകളും കാരണങ്ങളും - malayalam news

കാൻസർ ലക്ഷണങ്ങൾ, രോഗം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ, പ്രതിരോധത്തിനായി പിന്തുടരേണ്ട ആരോഗ്യകരമായ ജീവിതശൈലി...

Cancer  Cancer is the second leading cause of death  National Cancer Awareness Day 2022  World Health Organization  ദേശീയ കാൻസർ അവബോധ ദിനം  കാൻസർ  അർബുദം  കാൻസർ ലക്ഷണങ്ങൾ  കാൻസർ തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ  ക്യാൻസറുകൾ  ആരോഗ്യ വാർത്തകൾ  മലയാളം വാർത്തകൾ  ആരോഗ്യകരമായ ജീവിതശൈലി  സ്ക്രീനിംഗ് ടെസ്റ്റുകൾ  different type of cancers  cancer symptoms  healthy life style  health news  malayalam news
നവംബർ 7 ദേശീയ കാൻസർ അവബോധ ദിനം: മരണം സംഭവിക്കുന്നതിന്‍റെ പ്രധാന രണ്ടാമത്തെ കാരണം കാൻസർ
author img

By

Published : Nov 7, 2022, 1:45 PM IST

വംബർ ഏഴ് ദേശീയ കാൻസർ അവബോധ ദിനം. ജനങ്ങൾക്കിടയിൽ കാൻസർ എന്ന മാരകമായ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നടക്കുന്ന മരണങ്ങളുടെ ആദ്യത്തെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളും രണ്ടാമത്തെ കാരണം കാൻസറുമായാണ് കണക്കാക്കപ്പെടുന്നത്.

2018ൽ ഇന്ത്യയിൽ 1.5 ദശലക്ഷം ആളുകൾ കാൻസർ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 2014 സെപ്‌റ്റംബറിലാണ് ആദ്യമായി ദേശീയ കാൻസർ അവബോധ ദിനം പ്രഖ്യാപിച്ചത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ചിലതരം കാൻസറുകൾ ഭേദമാക്കാവുന്നതാണ്. ശരീരത്തിന്‍റെ ഏത് അവയവത്തെ ബാധിക്കുന്നു എന്നതിന് അനുസൃതമായി രോഗ ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും.

സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ

  • ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് വ്യക്തമായ കാരണമില്ലാതെ സ്ഥിരമായി അനുഭവപ്പെടുന്ന വേദന
  • ശരീരഭാരം പെട്ടെന്ന് കുറയുന്നു
  • ശരീരത്തിന് എപ്പോഴും ക്ഷീണം അനുഭവപ്പെടുക
  • പതിവായി ഉണ്ടാകുന്ന പനി
  • ചർമ്മത്തിന്‍റെ നിറത്തിലോ ഘടനയിലോ മാറ്റങ്ങൾ
  • വേദനയോട് കൂടിയോ അല്ലാതെയോ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് ഒരു മുഴ
  • ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്ന് അസാധാരണമായ ഡിസ്‌ചാർജ് അല്ലെങ്കിൽ രക്തസ്രാവം
  • ഭേദമാകാത്ത രീതീയിൽ ചർമ്മത്തിലോ മുഖത്തോ ഉള്ള മുറിവുകൾ

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ ശുപാർശ ചെയ്യുന്നു. അതേസമയം ഈ ലക്ഷണങ്ങൾ എല്ലാം കാൻസറിന്‍റേത് തന്നെ ആകണമെന്ന് നിർബന്ധവുമില്ല. ദീർഘകാലമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ കുടുംബത്തിൽ മറ്റാർക്കെങ്കിലും മുൻപ് കാൻസർ പിടിപെടുകയോ ചെയ്‌തിട്ടുള്ള വ്യക്തികളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

പുകയില കാൻസറിന് കാരണമാകുന്നു: കാൻസറിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി പുകയിലയെ കണക്കാക്കുന്നു. ഇത് ശ്വാസകോശം, വായ, ഗർഭാശയ അർബുദം എന്നിവയുൾപ്പെടെ നിരവധി കാൻസറുകളുടെ സാധ്യത വർധിപ്പിക്കുന്നു. പുകയില അധികമായി ഉപയോഗിക്കുന്നവർ നല്ലൊരു കൗൺസിലറുടെ ഉപദേശം തേടുന്നത് കാൻസറില്‍ നിന്നും രക്ഷപ്പെടാൻ സാഹായിക്കും.

വർഷം തോറും ആരോഗ്യ പരിശോധന: 40 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് സ്‌തനാർബുദത്തിന് സാധ്യതയുള്ളതിനാൽ ഓരോ വർഷവും മാമോഗ്രഫി ചെയ്യാൻ ഡോക്‌ടർമാർ നിർദേശിക്കുന്നു. എല്ലാത്തരം കാൻസറുകൾക്കും സ്ക്രീനിങ് ടെസ്റ്റുകൾ ഇല്ല. വർഷം തോറും ആരോഗ്യനില പരിശോധിക്കുകയും അതുവഴി എന്തെങ്കിലും അസാധാരണത്വങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടുകയുമാണ് ഉത്തമം.

വാക്‌സിനേഷൻ ഫലപ്രദം: ആവർത്തിച്ചുള്ള വാക്‌സിനേഷനിലൂടെ ചില അർബുദങ്ങൾ തടയാനാകും. ഉദാഹരണത്തിന് സെർവിക്കൽ കാൻസർ വാക്‌സിനേഷനിലൂടെ തടയാവുന്ന ഒന്നാണ്. കരളിലെ കാൻസറിന് പ്രത്യേക വാക്‌സിൻ ഇല്ല. എന്നാൽ ഹെപ്പറ്റൈറ്റിസ് വൈറസ് വാക്‌സിനേഷൻ കരൾ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

പൊണ്ണത്തടിയും കാൻസറും: പൊണ്ണത്തടി മൂലമുണ്ടാകുന്ന കാൻസർ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ തടയാൻ കഴിയുന്നതാണ്. പൊണ്ണത്തടി പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാൻസറും അതിലൊന്നാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും ശാരീരികമായി സജീവമായിരിക്കുന്നതും പല തരത്തിലുള്ള കാൻസറുകളുടെ അപകട സാധ്യത കുറയ്‌ക്കുന്നു.

വ്യായാമവും ഭക്ഷണ രീതിയും: 30 മിനിറ്റ് എയറോബിക് വ്യായാമം പോലുള്ള മിതമായ വ്യായാമം പോലും ആഴ്‌ചയിൽ അഞ്ച് തവണ ചെയ്യുന്നത് വിവിധ രോഗങ്ങളുടെ അപകട സാധ്യത ഗണ്യമായി കുറയ്‌ക്കും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങൾ, റെഡ് മീറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുന്നു. ഇവ ദഹന വ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റം പ്രമേഹം, ഹൃദ്രോഗം തുടങ്ങി മറ്റ് പല രോഗങ്ങൾക്കും കാരണമാകുന്നു.

അസുഖങ്ങളെ അകറ്റി നിർത്തുന്നതിന് ഒലിവ് ഓയിൽ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുള്ളതോ അല്ലെങ്കിൽ സാമൺ പോലെ കൊഴുപ്പില്ലാത്തതോ ആയ മാംസം, ബദാം, വാൽനട്ട് പോലുള്ള നട്‌സുകള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക. മദ്യം, റെഡ് മീറ്റ് എന്നിവയുടെ അമിതമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുന്നതിനാൽ അവ ദൈനംദിന ഭക്ഷണത്തിൽ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല മാരക രോഗങ്ങളും ഒഴിവാക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.