ETV Bharat / sukhibhava

നേസൽ കൊവിഡ് വാക്‌സിന്‍ ഗെയിം ചേഞ്ചറായേക്കാമെന്ന് ഗവേഷകർ

author img

By

Published : Sep 14, 2022, 6:37 PM IST

കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതും അതേസമയം ഫലപ്രദവുമായ മൂക്കിലൂടെയുള്ള വാക്‌സിനുകളാണ് വേണ്ടതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

easy to use effective cheap nasal Covid vaccines  Indians up for worlds 1st intranasal preventive  Bharat Biotech announced iNCOVACC BBV154  worlds first intranasal COVID 19 vaccine  നേസൽ വാക്‌സിനുകൾ  ഇൻട്രാനേസൽ  ഇൻട്രാനേസൽ പ്രതിരോധം  കൊവിഡ് വാക്‌സിൻ  മ്യൂക്കോസൽ വാക്‌സിനുകൾ  കൊവിഡ് വാക്‌സിൻ  ഇൻട്രാമസ്‌കുലർ  എയർഫിനിറ്റി  ഭാരത് ബയോട്ടെക്കിന്‍റെ നേസൽ വാക്‌സിൻ  ഇമ്മ്യൂണോളജിസ്റ്റ് സത്യജിത് റാത്ത്  worlds first intranasal COVID 19 vaccine  COVID 19 vaccine  intranasal COVID 19 vaccine
ഉപയോഗിക്കാൻ എളുപ്പമുള്ളതും ഫലപ്രദവുമായ നേസൽ വാക്‌സിനുകൾ ഗെയിം ചേഞ്ചറായേക്കാം: ഗവേഷകർ

ന്യൂഡൽഹി: കൊവിഡിനെതിരെ ലോകത്തിലെ ആദ്യത്തെ ഇൻട്രാനേസൽ പ്രതിരോധത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ, മ്യൂക്കോസൽ വാക്‌സിന്‍ (മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്‌സിന്‍) ഒരു ഗെയിം ചേഞ്ചറാകുമെന്ന് ശാസ്‌ത്രജ്ഞർ. ചെറിയ അണുബാധയെ പോലും പ്രതിരോധിക്കാനും വ്യാപനം തടയാനും മ്യൂക്കോസല്‍ വാക്‌സിന് സാധിക്കുമെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്.

കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതും അതേസമയം ഫലപ്രദവുമായ മൂക്കിലൂടെയുള്ള വാക്‌സിനുകളാണ് വേണ്ടതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്‌സിന് (BBV154) 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല.

കൂടുതല്‍ ഗുണപ്രദം: വൈറസ് പ്രധാനമായും ശരീരത്തിലേക്കെത്തുന്നത് മൂക്കിലൂടെയാണ്. മൂക്കിലൂടെ വാക്‌സിൻ എടുക്കുമ്പോൾ ശരീരത്തില്‍ വൈറസ് പ്രവേശിക്കുന്നതും വിഘടിക്കുന്നതും പ്രതിരോധിക്കാൻ സാധിക്കുന്നു. മ്യൂക്കോസൽ വാക്‌സിനുകൾക്ക് നേരിയ അസുഖങ്ങൾ പോലും തടയാനും മറ്റ് ആളുകളിലേക്ക് വൈറസ് പകരുന്നത് തടയാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

വാക്‌സിനേഷൻ എടുത്ത ആളുകൾക്കിടയിൽ നിരവധി അണുബാധകൾക്കും അവ പകരാനും കാരണമാകുന്ന പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നതിനാലാണ് കൊവിഡ് വ്യാപനം ഇപ്പോഴും തുടരുന്നതെന്ന് വാഷിംഗ്‌ടൺ സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ടി ക്യൂറിയൽ പറഞ്ഞു. മൂക്കിലൂടെ എടുക്കാവുന്ന വാക്‌സിനായിരിക്കാം കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻട്രാനേസൽ വാക്‌സിനുകൾ ശ്വാസകോശത്തിലേക്കുള്ള പാസേജിൽ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുമെന്ന് ഇമ്മ്യൂണോളജിസ്റ്റും പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്‍ററിലെ (IISER) ഗവേഷകയുമായ വിനീത ബാൽ പറഞ്ഞു. വൈറസ് പ്രവേശിച്ച ഉടൻ തന്നെ വാക്‌സിന്‍ അതിനെ നിർവീര്യമാക്കുന്നു. ശ്വാസകോശങ്ങളിലേക്കും മറ്റ് അവയവങ്ങളിലേക്കും വൈറസ് പടരുന്നതിന് മുൻപ് ശരീരത്തിൽ നിന്ന് വൈറസിനെ പുറന്തള്ളാനാകുമെന്നത് ഇതിന്‍റെ സവിശേഷ സാധ്യതയാണ്. മറ്റ് ഇൻട്രാമസ്‌കുലാർ കുത്തിവയ്പ്പ് വാക്‌സിനുകളെ അപേക്ഷിച്ച് ഇത് ഒരു നേട്ടമാണെന്നും വിനീത ബാൽ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പുറമേ ചൈനയും: ഇന്ത്യയ്ക്ക് പുറമേ മ്യൂക്കോസൽ കൊവിഡ്-19 വാക്‌സിൻ അംഗീകരിച്ച മറ്റൊരു രാജ്യം ചൈനയാണ്. ചൈനയുടെ മ്യൂക്കോസൽ വാക്‌സിൻ മൂക്കിലൂടെയും വായിലൂടെയും സ്‌പ്രേ ചെയ്യുമ്പോള്‍ ഇന്ത്യയുടേത് മൂക്കിലൂടെ തുള്ളിമരുന്നായാണ് നൽകുക. BBV154 വാക്‌സിൻ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഏകദേശം 4,000 സന്നദ്ധപ്രവർത്തകരിൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രോഗപ്രതിരോധശേഷി സൃഷ്‌ടിച്ചുവെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു.

മൂക്ക്, വായ, ശ്വാസകോശം എന്നിവയിലെ നേർത്ത ചർമത്തെയാണ് മ്യൂക്കോസൽ വാക്‌സിനുകൾ ലക്ഷ്യമിടുന്നത്. തുള്ളികൾ, സ്പ്രേകൾ അല്ലെങ്കിൽ കാപ്സ്യൂളുകൾ എന്നിവയിലൂടെ ശരീരത്തിലെ ബാരിയർ ഓർഗൻസിലെ (ഈ അവയവങ്ങൾ വായുവിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വിവിധ രോഗകാരികൾ, അലർജികൾ, മറ്റ് പാരിസ്ഥിതിക മലിനീകരണം എന്നിവയ്ക്കുള്ള പ്രധാന പോർട്ടലാണ്) ലൈനിങുകളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പ്രതിരോധശേഷി നൽകുന്നത്. കോൾഡ് വൈറസ് ഫാമിലിയിലെ അഡെനോവൈറസിൽ നിന്നാണ് BBV154 വികസിപ്പിച്ചിരിക്കുന്നത്.

നേട്ടങ്ങൾ പലത്: ഇൻട്രാമസ്‌കുലർ (അല്ലെങ്കിൽ സബ്‌ക്യുട്ടേനിയസ്) വാക്‌സിനുകളേക്കാൾ ഇൻട്രാനേസൽ വാക്‌സിനുകൾക്ക് രണ്ട് ഗുണങ്ങളുണ്ടെന്ന് ഐഐഎസ്‌ഇആറില്‍ നിന്നുള്ള ഇമ്മ്യൂണോളജിസ്റ്റ് സത്യജിത് റാത്ത് പറഞ്ഞു. ഒന്നാമത്തെത് അവ കുത്തിവയ്‌ക്കേണ്ടതില്ല. രണ്ടാമത്തെ ഗുണം മൂക്ക്, തൊണ്ട, ശ്വാസനാളങ്ങൾ എന്നിവയുടെ പാളികളിൽ അവയ്ക്ക് സംരക്ഷണം നൽകുന്നുവെന്നതാണ്.

മ്യൂക്കോസൽ വാക്‌സിനുകളുടെ ഈ സവിശേഷതയ്ക്ക് പോളിയോ വാക്‌സിന്‍ തെളിവുകളാണ്. മ്യൂക്കോസല്‍ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ എളുപ്പമായതിനാല്‍ കൂടുതൽ ആളുകളെ വാക്‌സിനേറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഓറൽ പോളിയോ വാക്‌സിൻ ഇതിന് ഉദാഹരണമാണ്. സൂചി, സിറിഞ്ചുകൾ തുടങ്ങിയവ ഒഴിവാക്കിയാല്‍ മാത്രമേ വാക്‌സിനോടുള്ള ആളുകളുടെ ഭയം കുറയുകയൊള്ളൂവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

നേസൽ വാക്‌സിനുള്ള മറ്റൊരു നേട്ടം ചെലവ് കുറവാണെന്നതാണ്. ഭാരത് ബയോടെക്കിന്‍റെ ഇൻട്രാനേസൽ വാക്‌സിന്‍റെ വില ഇപ്പോഴും വ്യക്തമല്ലെങ്കിലും കുത്തിവയ്‌ക്കാവുന്ന വാക്‌സിനേക്കാൾ ഇത് വളരെ വില കുറഞ്ഞതായിരിക്കുമെന്നാണ് നിഗമനം. ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നാസൽ ഡെലിവറി സംവിധാനം രൂപകൽപ്പന ചെയ്‌തതും വികസിപ്പിച്ചെടുത്തതും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിൽ ഇത് വളരെയധികം ഗുണം ചെയ്‌തേക്കും.

മ്യൂക്കോസല്‍ വാക്‌സിൻ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ വാദിക്കുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ശ്വസനം (ഇന്‍ഹലേഷന്‍) മാത്രമേ ആവശ്യമായൊള്ളുവെന്നത് കുത്തിവയ്പ്പ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് ഗുണം ചെയ്യുമെന്ന് ബിബിവി154 അടിസ്ഥാനമാക്കിയുള്ള വാക്‌സിൻ സാങ്കേതികവിദ്യ വികസിപ്പിച്ച വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു.

ബൂസ്റ്ററുകളായി ഉപയോഗിക്കാം: മ്യൂക്കോസൽ വാക്‌സിനുകൾ SARS-CoV-2 വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തരത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും വാക്‌സിനുകൾ രോഗത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിന് പകരം അണുബാധ കുറയ്‌ക്കുകയാണെങ്കിൽ വൈറസ് പകരുന്നതിന്‍റെ തോത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സത്യജിത് റാത്ത് അഭിപ്രായപ്പെട്ടു.

നേസൽ വാക്‌സിനുകൾ ബൂസ്റ്ററുകളായി ഉപയോഗിക്കാമെന്ന് വിനീത ബാൽ പറഞ്ഞു. ഇന്ത്യയുടെ നേസൽ വാക്‌സിന് ബൂസ്റ്റർ എന്ന നിലയില്ല മറിച്ച് പ്രാഥമിക വാക്‌സിൻ എന്ന നിലയിലാണ് അനുമതി നൽകിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഈ വാക്‌സിന്‍റെ ഉപയോഗം വളരെ പരിമിതമാണെങ്കിലും ആഗോളതലത്തിൽ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മോശം വാക്‌സിന്‍ കവറേജുള്ള രാജ്യങ്ങളിൽ മ്യൂക്കോസല്‍ വാക്‌സിന്‍ ഉപയോഗപ്രദമാകുമെന്ന് ബാല്‍ വ്യക്തമാക്കി.

ലണ്ടൻ ആസ്ഥാനമായുള്ള ഹെൽത്ത് അനലിറ്റിക്‌സ് കമ്പനിയായ എയർഫിനിറ്റിയുടെ അഭിപ്രായത്തിൽ ഇറാനിലും റഷ്യയിലും ഉൾപ്പെടെ ലോകത്ത് കൊവിഡ്-19നുള്ള നാല് മ്യൂക്കോസൽ വാക്‌സിനുകൾ ഇതുവരെ അംഗീകരിച്ചിട്ടുണ്ട്. രോഗത്തിനെതിരായ 100ലധികം മ്യൂക്കോസൽ വാക്‌സിനുകൾ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 20 എണ്ണം ക്ലിനിക്കിൽ പരീക്ഷണ ഘട്ടങ്ങളില്‍ എത്തിയിട്ടുണ്ട്.

Also Read: ആശങ്ക ജനിപ്പിച്ച് പുതിയ കൊവിഡ് വകഭേദം; ഒമിക്രോണ്‍ ബിഎ.4.6 അപകടകാരിയോ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.