ETV Bharat / sukhibhava

ആർത്തവവിരാമവും ആരോഗ്യ പ്രശ്‌നങ്ങളും; തടയാം ഫലപ്രദമായി - ആർത്തവവിരാമവും ആരോഗ്യ പ്രശ്‌നങ്ങളും

ആര്‍ത്തവ വിരാമത്തിലേയ്ക്ക് എത്തുന്ന സമയത്ത്(Perimenopause) ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ആർത്തവവിരാമ ബുദ്ധിമുട്ടുകളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ ജേണലായ മെനോപോസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

menopause women health  perimenopause metabolism  Menstruation  ആർത്തവവിരാമവും ആരോഗ്യ പ്രശ്‌നങ്ങളും  പെരിമെനോപോസ് ഉപാപചയ പ്രവർത്തനങ്ങൾ
ആർത്തവവിരാമവും ആരോഗ്യ പ്രശ്‌നങ്ങളും
author img

By

Published : Mar 5, 2022, 10:25 AM IST

ആർത്തവവും ആർത്തവവിരാമവും സ്ത്രീകളുടെ ശാരീരിക അവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്, സ്ത്രീ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കി മാറ്റുന്ന അവസ്ഥയാണ് ആർത്തവം (Menstruation). ഇത് അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം അഥവാ മെനോപോസ്(Menopause).

ഈ രണ്ട് അവസ്ഥകളിലും സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ പല തരത്തലുള്ള പ്രവർത്തനങ്ങൾ കാരണമാണ്. എന്നാൽ ആർത്തവവിരാമം എന്നത് ചില ഹോർമോണുകളുടെ കുറവും പ്രവർത്തനം നിലക്കലും കൂടിയാണ്. അതിനാൽ ആർത്തവവിരാമം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുന്നു.

ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന മിക്ക സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് അമിത ഭാരം. ആർത്തവവിരാമം പലപ്പോഴും ശരീരഘടനയിൽ ത്വരിതഗതിയിലുള്ള മാറ്റങ്ങൾ, പെട്ടെന്നുള്ള പനി സമയത്തേത് പോലുള്ള ചൂട്, അസ്ഥികൾ ദുർബലമാകുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥ(Osteoporosis), ഹൃദ്രോഗം തുടങ്ങി പല ശാരീരിക അവസഥകൾക്കും കാരണമാകാറുണ്ട്. ആര്‍ത്തവ വിരാമത്തിലേയ്ക്ക് എത്തുന്ന സമയത്ത്(Perimenopause) ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ആർത്തവവിരാമ ബുദ്ധിമുട്ടുകളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ ജേണലായ മെനോപോസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ആർത്തവവിരാമത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലാണ് പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ജീവിതനിലവാരം, ഉൽപാദന ക്ഷമത, അടുപ്പം എന്നിവ കുറയുന്നതുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും ആർത്തവവിരാമത്തിന് മുമ്പുള്ള കാലഘട്ടത്തിലാണ് സംഭവിക്കുന്നത്.

ആർത്തവവിരാമ സമയത്ത് കൊഴുപ്പ് വർധിക്കുന്നതിനൊപ്പം അടിവയറ്റിലേക്കുള്ള കൊഴുപ്പിന്‍റെ പുനർവിതരണം നടക്കുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പെരിമെനോപോസ് ഈ മാറ്റങ്ങളുടെ ഒരു പ്രധാന പരിവർത്തന പോയിന്‍റാണ്. ആർത്തവവിരാമം ലീൻ മാസ്(Lean Mass), അസ്ഥിഭാരം( bone mass) എന്നിവ നഷ്ടപ്പെടുന്നതിന് കാരണമാകാറുണ്ട്.

പ്രായത്തിനനുസരിച്ച് വിശ്രമസമയത്തും വ്യായാമ സമയത്തും ശരീരം ഉപയോഗിക്കുന്ന ഊർജത്തിൽ കുറവുവരാറുണ്ട്. എന്നാൽ ഉപാപചയ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഒരു സ്വതന്ത്ര ഘടകമായി ചില പഠനങ്ങൾ ആർത്തവവിരാമ പരിവർത്തനത്തെ വിലയിരുത്തിയിട്ടുണ്ട്.

പുതിയ പഠനത്തിൽ വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരീരഘടനയുമായി ചേർന്നുള്ള ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങൾ മനസിലാക്കാൻ ആർത്തവവിരാമത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും (premenopause, perimenopause, and postmenopause) കടന്നുപോകുന്ന സ്ത്രീകളെ പഠന വിധേയമാക്കി.

ശരീരഘടനയിലും ഉപാപചയ പ്രവർത്തനങ്ങളിലുമുള്ള മാറ്റങ്ങൾക്ക് കാരണമാകുന്ന ഭക്ഷണശീലങ്ങൾ, ശാരീരിക നിഷ്‌ക്രിയത്വം, ഉറക്കം എന്നിങ്ങനെയുള്ള ജീവിതശൈലി ഘടകങ്ങളും ശരീരഘടനയും തമ്മിലുള്ള ബന്ധം തിരിച്ചറിയുക എന്നതായിരുന്നു പഠനത്തിന്‍റെ മറ്റൊരു ലക്ഷ്യം.

പെരിമെനോപോസിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഉയർന്ന കൊഴുപ്പ്, കുറഞ്ഞ ലീൻ മാസ്, അമിത വണ്ണത്തിലേക്കുള്ള മാറ്റം എന്നിവ കാണപ്പെട്ടതിനാൽ ജീവിതശൈലിയിൽ മാറ്റം വരുത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് പെരിമെനോപോസ് അഥവാ ആർത്തവവിരാമത്തിലേക്ക് അടുക്കുന്ന സമയമെന്ന് ഗവേഷകർ പറയുന്നു. ആർത്തവവിരാമ പരിവർത്തനം ആർത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.

മിതമായ വ്യായാമ വേളയിൽ വ്യായാമ ഉപാപയത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നുവെന്നും ആർത്തവവിരാമ സമയത്താണ് ഏറ്റവും മോശമായ ഉപാപചയം ഉണ്ടാകുന്നതെന്നും പഠനത്തിൽ പറയുന്നു. ശരാശരി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടും പെരിമെനോപോസ്, പോസ്റ്റ്‌മെനോപോസ് സ്ത്രീകളിൽ വ്യായാമ ഉപാപചയത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്.

വിശ്രമ ഉപാപചയത്തിൽ ഈ വ്യത്യാസം തടയുന്നതിന് ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ പ്രതിരോധ വ്യായാമം, മിതമായതോ തീവ്രത കൂടിയതോ ആയിട്ടുള്ള വ്യായാമം എന്നീ ലീൻ മാസ് നിലനിർത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളിഞ ഏർപ്പെടാൻ പഠനം നിർദേശിക്കുന്നു. ആർത്തവവിരാമ സമയത്ത് സംഭവിക്കുന്ന പ്രതികൂല ശരീര ഘടനയും ഉപാപചയ മാറ്റങ്ങളും ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം പറയുന്നു. സുസ്ഥിരമായ ജീവിതശൈലി ഇടപെടലുകൾക്ക് ആർത്തവവിരാമവുമായി ബന്ധപ്പെട്ട് ശരീരഘടനയിലും ഉപാപചയത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ തടയാൻ കഴിയുമോ എന്ന് കണ്ടെത്താൻ അധിക ഗവേഷണം ആവശ്യമാണെന്ന് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി മെഡിക്കൽ ഡയറക്‌ടർ ഡോ. സ്റ്റെഫാനി ഫൗബിയോൺ പറയുന്നു.

Also Read: ചൂട് കാലത്ത് കഴിക്കേണ്ടതെന്ത്, ഉപേക്ഷിക്കേണ്ടതെന്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.