ETV Bharat / sukhibhava

ശരിക്കും മനുഷ്യന് എത്രകാലം ജീവിക്കാൻ കഴിയും ?

മനുഷ്യന്‍റെ പരമാവധി ആയുർദൈർഘ്യം 97 വർഷമാണ്. എന്നാൽ പലകാരണങ്ങൾ കൊണ്ടും വളരെ കുറച്ച് പേർ മാത്രമേ അതുവരെ ജീവിച്ചിരിക്കുന്നുള്ളൂ. ലഹരിവസ്തുക്കളില്‍ നിന്ന് അകന്നുനിന്നും ഭക്ഷണക്രമീകരണം നടത്തിയും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാമെന്നാണ് ശാസ്ത്രലോകം പറയുന്നത്

lifespan of human being  life expectancy  life expectancy of human  മനുഷ്യന് എത്രകാലം വരെ ജീവിക്കാൻ കഴിയും  ആയുർദൈർഘ്യം  മനുഷ്യന്‍റെ ആയുർദൈർഘ്യം  ജൈവിക അപചയം  ശരാശരി ആയുസ്  മനുഷ്യായുസിന്‍റെ സൈദ്ധാന്തിക പരിധി
യഥാർഥത്തിൽ മനുഷ്യന് എത്രകാലം വരെ ജീവിക്കാൻ കഴിയും
author img

By

Published : Nov 6, 2022, 10:47 PM IST

മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവിവർഗങ്ങൾക്കും നിശ്ചിതമായ ആയുസ് ഉണ്ട്. അത് ശരാശരി ആയുസിന്‍റെ ഉയർന്ന പരിധിയാണ്. ഈച്ചകൾക്ക് വളരെ കുറഞ്ഞ ആയുർദൈർഘ്യമാണെങ്കില്‍ തിമിംഗലത്തിന് 200 വർഷം വരെയാണെന്ന് കാണാം.

സ്ഥല, കാല ഭേദമില്ലാതെ എല്ലാ ഈച്ചകളുടെയും ശരാശരി ആയുസ് ഒന്നുതന്നെയാണ്. ഓരോ ജീവിവർഗത്തിനും അന്തർലീനമായ ജൈവിക അപചയനിരക്ക് ഉണ്ട്. ഈച്ചകൾ പോലെയുള്ളവയ്ക്ക് ഇത് വളരെ ഉയർന്ന തലത്തിലാണ്. അതിനാലാണ് അവയ്ക്ക് വളരെ കുറച്ചുകാലം മാത്രം അതിജീവിക്കാൻ കഴിയുന്നത്. തിമിംഗലം പോലെയുള്ളവയ്ക്ക് അപചയ നിരക്ക് വളരെ സാവധാനത്തിലായതിനാണ് അവ 200 വർഷം വരെ ജീവിക്കുന്നത്.

മനുഷ്യന്‍റെ ശരാശരി ആയുസ് ഏകദേശം 97 വർഷമാണ്. മനുഷ്യായുസിന്‍റെ സൈദ്ധാന്തിക പരിധി കൃത്യമായി നിർണയിച്ചിട്ടില്ലെങ്കിലും ഇത് ഏകദേശം 150 വർഷമാണെന്ന് ഒരു വിഭാഗം ജനിതക ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. എന്നാൽ കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞാൽ മനുഷ്യായുസിന് സൈദ്ധാന്തിക പരിധിയില്ലെന്ന് മറ്റൊരു കൂട്ടം ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നു.

എന്തുകൊണ്ട് ജീവശാസ്ത്ര പരിധി നിശ്ചയിക്കപ്പെട്ടു : യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിനായി കോശങ്ങൾ എത്ര തവണ വിഭജിക്കപ്പെടാം എന്നതിന് പരിധിയുണ്ട്. ഹേഫ്ലിക്ക് പരിധി എന്നറിയപ്പെടുന്ന ഇത് കോശങ്ങളുടെ സവിശേഷ സ്വഭാവമായ ടെലോമിയറുകളുടെ ഭൗതിക ദൈർഘ്യം നിർണയിക്കുന്നു. ഇതനുസരിച്ച് ഒരു സാധാരണ മനുഷ്യ കോശം 40 മുതൽ 60 തവണ വരെ മാത്രമേ പുനർനിർമിക്കപ്പെടുകയുള്ളൂ. തുടർന്ന് വിഭജിക്കാൻ കഴിയാതെ വരികയും കോശങ്ങൾ നശിക്കുകയും ചെയ്യും.

ക്രോമസോമുകളുടെ അഗ്രഭാഗത്തുള്ള ക്യാപ് ആണ് ടെലോമിയറുകൾ. ഇവ കാലക്രമേണ ചുരുങ്ങി ഒടുക്കം ഇല്ലാതാകുന്നു. ഇതാണ് നമ്മൾ പ്രായമാകുമ്പോൾ ശരീരത്തിൽ നടക്കുന്നത്. ഉദാഹരണത്തിന് കോശങ്ങളുടെ പുനരുത്പാദനം നിലയ്ക്കുമ്പോള്‍ ശരീരത്തിൽ ചുളിവുകൾ ഉണ്ടാകുന്നു. അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യും. നമ്മൾ പതുക്കെ ജീർണാവസ്ഥയിലേക്ക് പോകും.

ഒരിക്കലും ചുരുങ്ങാത്ത വിധം ടെലോമിയറുകളെ പരിപോഷിപ്പിക്കുക, അങ്ങനെ യുവത്വം നിലനിർത്തുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇതിന് ഉതകുന്ന മനുഷ്യ ശരീരത്തിലെ എൻസൈമാണ് ടെലോമറേസ്. ഇത് മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി തന്നെ ഉണ്ടെങ്കിലും ഉപയോഗപ്രദമായ രീതിയിലല്ല.

കോശങ്ങൾ വിഭജിക്കപ്പെടുന്നതിന് പരിധിയുണ്ടെങ്കിലും നമ്മിൽ പലരും അതിലേക്ക് എത്താറില്ല. കോശങ്ങൾ അവയുടെ അവസാന ഘട്ടത്തിലേക്ക് എത്തുക എന്നത് മരണത്തിലേക്കുള്ള മാർഗങ്ങളിൽ ഒന്നുമാത്രമാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വരെ ടിബി, ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികൾ, ടെലോമിയർ ചുരുങ്ങി തീരുന്നതിന് മുൻപ് തന്നെ പല വ്യക്തികളുടെയും മരണത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്നാൽ വൈദ്യശാസ്ത്രത്തിലും ശുചീകരണത്തിലുമുണ്ടായ അത്ഭുതകരമായ വികാസങ്ങൾ ഈ രോഗങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. ഇത് മനുഷ്യ ജീവിതം മെച്ചപ്പെടുത്തി. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ രോഗങ്ങളും അണുബാധകളും പ്രതിരോധിക്കാൻ ആളുകളെ സഹായിച്ചു.

ഉദാഹരണത്തിന്, 1900-1924 കാലത്തെ അപേക്ഷിച്ച് 1975-1999 കാലഘട്ടത്തിൽ ഇറ്റലിയിലെ പുരുഷന്മാരുടെ അതിജീവന നിരക്ക് ഗണ്യമായി വർധിച്ചു. തൽഫലമായി 100 വർഷം മുൻപ് ഉണ്ടായിരുന്ന ഒരു 80കാരനേക്കാൾ ഇന്നത്തെ 80കാരൻ ആരോഗ്യവാനാണ്. എന്നാൽ ചെറുപ്പത്തിൽ നമ്മൾ എത്ര ആരോഗ്യവാനായിരുന്നാലും 90നും 95നുമിടയിൽ മനുഷ്യൻ അവന്‍റെ ജീവിതത്തിന്‍റെ അവസാനത്തിലേക്കെത്തുന്നു.

ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലെ പുരോഗതിയാണ് നമ്മെ ആരോഗ്യമുള്ളവരാക്കിയത്. മനുഷ്യവർഗത്തിന് ജൈവിക ശിഥിലീകരണത്തിന്‍റെ സ്വാഭാവിക നിരക്കുണ്ട്. അതിനാൽ 97 വയസിന് മുകളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ജീവിക്കൂ.

മനുഷ്യന്‍റെ പരമാവധി ആയുർദൈർഘ്യം 97 വർഷമാണ്. എന്നാൽ ജീവിതശൈലിയുമായി ബന്ധപ്പെട്ടും മറ്റും അകാലമരണങ്ങൾ സംഭവിക്കുന്നതിനാൽ വളരെ കുറച്ച് പേർ മാത്രമേ ഇതുവരെ ജീവിച്ചിരിക്കുന്നുള്ളൂ. കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാൽ അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലാണ്. എന്നാൽ ഇവയിൽ പലതും മികച്ച ജീവിതശൈലി തെരഞ്ഞെടുക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്. ലഹരിവസ്‌തുക്കളില്‍ നിന്ന് അകന്നുനിന്നും ഭക്ഷണം ക്രമീകരിച്ചും തുടര്‍ന്നാല്‍ ജീവിതചക്രം അവസാനിക്കുന്നത് വരെ ജീവിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.