ETV Bharat / sukhibhava

ഉറക്കമില്ലാത്ത കൗമാരം, അമിതവണ്ണത്തിന് കാരണമാകുമെന്ന് പഠനം - ഉറക്കം

വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, രക്തത്തിൽ അസാധാരണമായ അളവിൽ ലിപിഡ്, ഗ്ലൂക്കോസ് എന്നിവയുടെ അളവ് എന്നിവയ്ക്കും മതിയായ ഉറക്കം ലഭിക്കാത്തവരിൽ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

Study  lack of sleep  Sleep  obesity  teenagers  overweight  കൗമാരക്കാരിലെ ഉറക്കക്കുറവ്  lack of sleep in teenagers  ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകും  ഉറക്കക്കുറവ് പഠനം  ഉറക്കം
കൗമാരക്കാരിലെ ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുമെന്ന് പഠനം
author img

By

Published : Oct 29, 2022, 7:11 PM IST

വാഷിങ്ടൺ: ആരോഗ്യമുള്ള ശരീരത്തിന് മതിയായ ഉറക്കം പ്രധാനമാണ്. പ്രത്യേകിച്ച് കൗമാരക്കാർക്ക്. രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന കൗമാരക്കാർക്ക് മതിയായ ഉറക്കം ലഭിക്കുന്ന സമപ്രായക്കാരേക്കാൾ പൊണ്ണത്തടിക്ക് സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, രക്തത്തിൽ അസാധാരണമായ അളവിൽ ലിപിഡ്, ഗ്ലൂക്കോസ് എന്നിവയുടെ അളവ് എന്നിവയ്ക്കും മതിയായ ഉറക്കം ലഭിക്കാത്തവരിൽ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

ഗുരുതരം: മിക്ക കൗമാരപ്രായക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഇത് അമിതഭാരത്തിനും ശരീരഭാരം വർധിക്കുന്നതിനുള്ള മറ്റ് ലക്ഷണങ്ങൾക്കും ഇടയാക്കും. ഇത് ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സ്പാനിഷ് നാഷണൽ സെന്‍റർ ഫോർ കാർഡിയോ വാസ്‌കുലാർ റിസർച്ചിലെ ഗവേഷകനായ ജീസസ് മാർട്ടിനെസ് ഗോമസ് പറയുന്നു. അമിതമായി മൊബൈൽ, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കുന്നത് ഉറക്കക്കുറവുമായി ബന്ധമുണ്ടോ എന്നതിൽ പഠനം നടക്കുകയാണ്.

കൗമാരപ്രായക്കാർക്ക് പ്രായം കുറഞ്ഞവരേക്കാൾ കുറഞ്ഞ ഉറക്കം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠനത്തിലൂടെ മനസിലാക്കാമെന്നും ഗോമസ് പറയുന്നു. സ്‌പെയിനിലെ സെക്കൻഡറി സ്‌കൂളിലെ 1,229 കൗമാരപ്രായക്കാരായ കുട്ടികളിലാണ് ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടത്തിയത്. 12, 14, 16 വയസുള്ള കുട്ടികളിൽ ധരിക്കാവുന്ന ആക്‌ടിവിറ്റി ട്രാക്കർ ഉപയോഗിച്ച് ഏഴ് ദിവസം ഉറക്കം അളന്നു.

നല്ല ആരോഗ്യത്തിനായി 6 മുതൽ 12 വയസുവരെയുള്ളവർ രാത്രി 9 മുതൽ 12 മണിക്കൂറും 13 മുതൽ 18 വയസ്സുവരെയുള്ളവർക്ക് 8 മുതൽ 10 മണിക്കൂറും ഉറങ്ങണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ നിർദേശിക്കുന്നു. ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ വളരെ കുറവ് ഉറക്കമുള്ളവർ, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ കുറവ് ഉറക്കമുള്ളവർ, എട്ട് മണിക്കൂറോ അതിൽ കൂടുതലോ ഉറക്കുന്നവരെ ഉത്തമമായ ഉറക്കമുള്ളവർ എന്നിങ്ങനെ തരംതിരിച്ചു.

ബോഡി മാസ് ഇൻഡക്‌സ് അനുസരിച്ച് അമിതഭാരവും അമിതവണ്ണവും കണക്കാക്കി. അരക്കെട്ടിലെ വണ്ണം, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസ്, ലിപിഡ് എന്നിവയുടെ അളവ് എന്നിവയുടെ മൂല്യങ്ങൾ ഗവേഷകർ കണക്കാക്കി. പഠനത്തിൽ പങ്കെടുത്ത 12 വയസുള്ളവരിൽ 34% പേർ മാത്രമാണ് രാത്രിയിൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത്. ഇത് 14, 16 വയസുകളിൽ യഥാക്രമം 23%, 19% എന്നിങ്ങനെയായി കുറഞ്ഞു.

കൂടുതല്‍ പ്രശ്‌നം ആൺകുട്ടികൾക്ക്: ആൺകുട്ടികൾക്ക് പെൺകുട്ടികളെ അപേക്ഷിച്ച് ഉറക്കം കുറവായിരുന്നു. ഏറ്റവും കൂടുതൽ ഉറങ്ങുന്ന കൗമാരക്കാരിൽ ഉറക്കത്തിനിടയിൽ ഇടയ്ക്കിടക്ക് ഉണരൽ, പെട്ടന്ന് ഉറക്കം വരാതിരിക്കൽ തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്‌നങ്ങളും കുറവായിരുന്നു. 12, 14, 13 വയസുകളിൽ യഥാക്രമം 27%, 24%, 21% എന്നിങ്ങനെയായിരുന്നു പൊണ്ണത്തടി ഉണ്ടായിരുന്നത്.

കൃത്യമായി ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ഉറക്കം ലഭിക്കാത്ത 12, 14 വയസ് പ്രായമുള്ളവരിൽ പൊണ്ണത്തടി 21% ഉം 72% ഉം കൂടുതലാണ്. കൂടാതെ കൃത്യമായ ഉറക്കമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടുന്നവർക്ക് 12, 14 എന്നീ പ്രായങ്ങളിൽ പൊണ്ണത്തടി, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസ്, ലിപിഡ് എന്നിവയുടെ അളവ് എന്നിവ വളരെ കൂടുതലായിരുന്നു.

അമിത ഭാരവും മെറ്റബോളിക് സിൻഡ്രോമും ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌കൂളുകളിൽ നല്ല ഉറക്കശീലങ്ങൾ പഠിപ്പിക്കണമെന്ന് നിർദേശിക്കണമെന്നും ഗോമസ് പറഞ്ഞു. സ്ഥിരമായ ഉറക്കസമയം, വൈകുന്നേരത്തെ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തൽ തുടങ്ങിയ മാർഗങ്ങളിലൂടെ മാതാപിതാക്കൾക്ക് കുട്ടികളുടെ ഉറക്കം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.