ETV Bharat / sukhibhava

കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം; കാരണവും പരിഹാരങ്ങളും - ലഹരി ഉപയോഗത്തിനുള്ള കാരണവും പരിഹാരവും

ഇന്നത്തെ കാലഘട്ടത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണ്. ഇതിന്‍റെ കാരണത്തെ കുറിച്ചും, പരിഹാരങ്ങളെ കുറിച്ചും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപവര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്ന മനോരോഗ വിദഗ്‌ദ ഡോ. സപ്‌ന ബംഗര്‍ വിശദീകരിക്കുന്നു.

substance abuse in teenagers  drug use among teenagers  2022 teenagers drug abuse  why increasing drug abuse among teenagers  കൗമാരകാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം  reasons of drug abuse  ലഹരി ഉപയോഗത്തിനുള്ള കാരണവും പരിഹാവും  എന്ത്കൊണ്ട് ലഹരി വര്‍ധിക്കുന്നു
കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം; കാരണവും പരിഹാരങ്ങളും
author img

By

Published : Jul 30, 2022, 3:28 PM IST

ജീവിതത്തില്‍ ഏറ്റവും മനോഹരമായതും എന്നാല്‍ ഏറ്റവുമധികം പ്രയാസങ്ങള്‍ നേരിടുന്നതുമായ ഘട്ടമാണ് കൗമാരം. എന്തും പരീക്ഷിച്ചും നിരീക്ഷിച്ചും വളരുന്ന കാലം. ഡിജിറ്റല്‍ യുഗത്തിലെ എല്ലാ മാറ്റവും ആദ്യം കൈവശപ്പെടുത്തുന്നതും കൗമാരക്കാര്‍ തന്നെ. നല്ലതും ചീത്തയും.

കൗമാരക്കാര്‍ നേരിടുന്ന ഏറ്റവും അപകടകരമായ വസ്‌തുതയാണ് ലഹരിവസ്‌തുക്കളുടെ ഉപയോഗം. ലഹരി ബോധവത്‌കരണവും നിര്‍ദേശങ്ങളും മറ്റ് ഏത് പ്രായക്കാരേക്കാളും അധികം കൗമാരക്കാരെ ലക്ഷ്യം വച്ചുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്‌ദ ഡോ. സപ്‌ന ബംഗര്‍ ഇന്നത്തെ തലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

എന്തുകൊണ്ടാണ് ഈ പ്രായത്തില്‍ ലഹരിയുടെ ഉപയോഗം കൂടുന്നത്: എന്തിനോടും കൗതുകം തോന്നുന്ന പ്രായമാണ് കൗമാരം. സ്വയം തിരിച്ചറിവിന്‍റെ പ്രയാസമേറിയ ഘട്ടങ്ങളിലൂടെയാണ് കൗമാര പ്രായക്കാര്‍ കടന്നുപോകുന്നത്.

തങ്ങളുടെ മാതാപിതാക്കളെ കുറിച്ചും ചുറ്റുമുള്ളവരെ കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ വര്‍ധിക്കുന്നു. തങ്ങള്‍ തീരുമാനമെടുക്കുവാന്‍ പ്രാപ്‌തരായി എന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ നല്ലത് ഏത് മോശമേത് എന്ന് ജീവശാസ്‌ത്രപരമായി തിരിച്ചറിയുവാനുള്ള ശേഷി ഈ പ്രായത്തില്‍ അവര്‍ക്ക് ഇല്ല. ഇത് പല തരത്തിലും ആപത്തിലേക്കും വഴിവയ്‌ക്കുന്നു. പലതും പരിശ്രമിച്ച് നോക്കുവാനുള്ള ജിജ്ഞാസയും ഈ പ്രായത്തിലുള്ളവര്‍ക്ക് അധികമായി കാണപ്പെടുന്നതാണ് ലഹരിയിലേക്കുള്ള എടുത്തു ചാട്ടത്തിന് കാരണം.

ആന്തരിക ഘടകങ്ങള്‍ക്ക് പുറമെ ബാഹ്യ ഘടകങ്ങളും കൗമാരക്കാരെ ദുർബലരാക്കിയേക്കാം. സുഹൃത്തുക്കളാലോ ചുറ്റുമുള്ളവരാലോ അംഗീകരിക്കപ്പെടാതിരിക്കുക, പല തരത്തിലുമുള്ള ഭീഷണികള്‍ നേരിടുക, മാതാപിതാക്കളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ ലഹരി ഉപയോഗം, കുടുംബ കലഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ലഹരി ഉപയോഗത്തിന് കാരണമാകും. ഇതിനെല്ലാം പുറമെ സമൂഹ മാധ്യമങ്ങളാണ് ഇന്നത്തെ കാലത്ത് കൗമാര പ്രായക്കാരെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്‌ടമുള്ള താരങ്ങളെയും അവരുടെ പ്രവര്‍ത്തികളെയും അനുകരിക്കാനുള്ള പ്രവണത മറ്റ് പ്രായത്തിലുള്ളവരെ അപേക്ഷിച്ച് കൗമാരക്കാര്‍ക്ക് ഉണ്ട്.

എങ്ങനെ ഇത്തരം സാഹചര്യത്തെ തിരിച്ചറിയാം: കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുന്ന വ്യക്തികളിലാണ് ലഹരി വസ്‌തുക്കളുടെ ഉപയോഗം വ്യാപകമായി കാണപ്പെടുന്നത്. ലഹരി ഉപയോഗം ഇത്തരം വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിത്തതിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നു. സ്‌കൂളില്‍ പോകാതിരിക്കുക, പഠനത്തില്‍ ഉഴപ്പാനുള്ള പ്രവണത കാണിക്കുക, നുണ പറയുക, മറ്റ് കുട്ടികളോടൊപ്പം ചേര്‍ന്ന് അലഞ്ഞ് തിരിഞ്ഞ് നടക്കുക തുടങ്ങിയ പ്രവണതകള്‍ക്ക് ലഹരി വഴിവയ്‌ക്കുന്നു. നിരന്തരമായ ലഹരി ഉപയോഗമാണ് പല തരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. സമ്മര്‍ദം, പൊരുത്തകേടുകള്‍, ജിജ്ഞാസ, വിഷാദം, മാനസിക തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഇതിനുള്ള പരിഹാരം എന്താണ്: നമ്മുടെ സമൂഹത്തിലെ കൗമാര പ്രയക്കാരുമായി ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ആശയവിനിമയം നടത്തുക. ആശയവിനിമയത്തിന് ഇന്ന് പല വഴികളുമുണ്ട്. മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും, മുതിര്‍ന്നവര്‍ക്കുമെല്ലാം ഇന്നത്തെ സമൂഹത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുവാനുള്ള അധികാരമുണ്ട്. കൗമാര പ്രായത്തില്‍ തന്നെ ഉണ്ടാകുന്ന തിരിച്ചറിവുകള്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ നല്ലതിനെയും മോശമായതിനെയും തിരിച്ചറിയാന്‍ സഹായിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദങ്ങളും കുറയ്‌ക്കാന്‍ ഈ തിരിച്ചറിവുകള്‍ സഹായകമാകുന്നു.

മാതാപിതാക്കള്‍ ലഹരി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് സമ്മതം നല്‍കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച രീതി. കാരണം ലഹരി ഉപയോഗിക്കാന്‍ തോന്നുമ്പോള്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങിക്കുവാനുള്ള തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നു. മാത്രമല്ല കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് തിരിച്ചറിയാനും സാധിക്കുന്നു.

ഉഴപ്പാനുള്ള പ്രവണത, പെട്ടെന്നുള്ള പൊട്ടിത്തെറി, പരസ്‌പര ബന്ധമില്ലാതെ ചിരിക്കുക, മനോവിഭ്രാന്തി, വിശപ്പില്‍ വരുന്ന മാറ്റങ്ങള്‍, വീട്ടില്‍ വന്ന് കയറുമ്പോള്‍ ശരീരത്ത് ഉണ്ടാകുന്ന മണത്തിലെ മാറ്റം തുടങ്ങിയവയില്‍ മാതാപിതാക്കള്‍ സദാസമയവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് മാതാപിതാക്കളോട് എന്തും തുറന്ന് പറയുവാനുള്ള അന്തരീക്ഷം സൃഷ്‌ടിച്ചെടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കം പറഞ്ഞാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായിരിക്കണം എന്നതാണ് വരും തലമുറയെ ലഹരിയുടെ ദുരുപയോഗത്തില്‍ നിന്ന് അകറ്റാനുള്ള ഉത്തമ മാര്‍ഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.