ETV Bharat / sukhibhava

നെയ്യ് ആരോഗ്യത്തിന് ഗുണകരമോ? വിദഗ്‌ധരുടെ അഭിപ്രായം ഇങ്ങനെയാണ് - നെയ്യ് ആരോഗ്യത്തിന് അത്യുത്തമം

നെയ്യിന്‍റെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും അവ കഴിക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പൊതുവെ ധാരണയുണ്ട്. എന്നാൽ ഇത് എത്രത്തോളം ശരിയാണ്? നെയ്യിന്‍റെ ഉപയോഗം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഗുണം നല്‍കുന്നത് എങ്ങനെയെന്ന് നോക്കാം.

health benefits of ghee  is ghee good for health  clarified butter  nutrition tips  health food tips  നെയ്യ് ആരോഗ്യത്തിന് അത്യുത്തമം  നെയ്യിന്‍റെ ഗുണങ്ങള്‍
നെയ്യ് ആരോഗ്യത്തിന് അത്യുത്തമം
author img

By

Published : May 4, 2022, 3:26 PM IST

ഇന്ത്യൻ അടുക്കളകളിലെ ഏറ്റവും അമൂല്യമായതും ഒഴിച്ചു കൂടാനാവത്തതുമായ ഒന്നാണ് നെയ്യ്. നാം നിത്യവും കഴിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും നെയ്യ് ഉപയോഗിക്കാറുണ്ട്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് കൂടുതല്‍ രുചി നല്‍കുന്ന ഒന്നാണ് നെയ്യ്. എന്നാല്‍ ഇത്തരത്തില്‍ രുചി നല്‍കുന്ന നെയ്യിന് നിരവധി ഗുണങ്ങളുണ്ട്.

പരമ്പരാഗതമായി ആയുര്‍വേദ ഔഷധ കൂട്ടുകളില്‍ പോലും നെയ്യ് ഉപയോഗിച്ച് വരുന്നുണ്ട്. കാരണം മനുഷ്യ ശരീരത്തിലുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ് നെയ്യ്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.

മാര്‍ക്കറ്റുകളിലും കടകളിലും പലതരത്തിലുള്ള നെയ്യ് ഇന്ന് ലഭ്യമാണ്. അത്തരത്തില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന നെയ്യുകള്‍ക്ക് ശുദ്ധമായ നെയ്യിന്‍റെ ഗുണങ്ങള്‍ കിട്ടണമെന്നില്ല. മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തില്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. അത് കൊണ്ട് നെയ്യ് വാങ്ങുമ്പോൾ ശുദ്ധമായവ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ശുദ്ധമായ നെയ്യ് നിങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അതുപോലെ നിരവധി രോഗങ്ങളില്‍ നിന്ന് നിങ്ങളെ മുക്തരാക്കുകയും ചെയ്യുന്നു. നെയ്യ് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

നെയ്യിന്‍റെ ഗുണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്‌ധന്‍റെ അഭിപ്രായം: ശുദ്ധമായ നെയ്യ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഇൻഡോർ ആസ്ഥാനമായുള്ള ഡയറ്റീഷ്യനും ന്യൂട്രീഷ്യനുമായ ഡോ. സംഗീത മാലു പറയുന്നു. ഒരു ദിവസം 2, 3 സ്പൂണ്‍ നെയ്യ് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ അമിതമായ നെയ്യിന്‍റെ ഉപയോഗം വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും മുന്‍കാല രോഗങ്ങളുള്ളവരുടെ രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനും കാരണമാകുന്നു.

കാൽസ്യം, ഫോസ്ഫറസ്, ധാതുക്കൾ, പൊട്ടാസ്യം, പാൽ പ്രോട്ടീൻ, വിറ്റാമിൻ എ, കെ, ഇ, ഡി, ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിന് ആന്റിഓക്‌സിഡേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പോഷകാഹാര കുറവ് നികത്തുന്നതിനൊപ്പം നിരവധി അണുബാധകള്‍ക്കൊപ്പം പോരാടുന്നതിനും ഇത് ശരീരത്തെ സഹായിക്കുന്നു.

നെയ്യിന്‍റെ ഉപയോഗം കൊണ്ട് ശരീരത്തിന് ലഭിക്കാവുന്ന മറ്റ് ഗുണങ്ങൾ:

  • പ്രതിരോധശേഷി വർധിപ്പിക്കാൻ നെയ്യ് സഹായിക്കുന്നു.
  • ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
  • പൊണ്ണത്തടി തടയുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
  • നെയ്യ് കഴിക്കുന്നത് സന്ധികളിൽ വഴുവഴുപ്പുണ്ടാക്കാനും എല്ലുകളുടെ കാൽസ്യം ആഗിരണം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
  • ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കുന്നു.

നെയ്യിനെ കുറിച്ചുള്ള ഗവേഷകരുടെ അഭിപ്രായം: ശുദ്ധമായ നെയ്യിന് ശരീരത്തില്‍ ധാരാളം എന്‍സൈമുകള്‍ നിര്‍മിക്കുന്നതിനുള്ള കഴിവുണ്ട്. അത് കാന്‍സറിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വൈറസിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കാന്‍സറിന്‍റെ പ്രഭാവം കുറയ്ക്കാന്‍ നെയ്യിന് കഴിവുണ്ടെന്നും നെയ്യിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് വൻകുടലിലെ ക്യാൻസർ തടയാൻ സഹായിക്കുന്നുണ്ടെന്നും നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണം പറയുന്നു.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, മെറ്റബോളിസം, ദഹനം, മലബന്ധം, ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങൾ മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും നെയ്യിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ നെയ്യിലുണ്ട്. ഇതിന് തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കാൻ കഴിയും. ഗര്‍ഭിണിയായ സ്‌ത്രീകള്‍ നെയ്യ് കഴിക്കുന്നത് മൂലം അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഇതിന്‍റെ ഗുണങ്ങളെറെ ലഭിക്കുന്നു.

ശുദ്ധമായ നെയ്യിന്റെ ഉപയോഗം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്നതിൽ സംശയമില്ലെങ്കിലും അത് കഴിക്കുന്ന അളവിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ. സംഗീത പറയുന്നു. പ്രത്യേകിച്ച് മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍. അത്തരക്കാരുടെ ഭക്ഷണത്തില്‍ ഏതൊക്കെ തരം കൊഴുപ്പ് ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അറിയുന്നതിനായി ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്‍റെയോ സഹായം തേടണം.

also read: ചെറിയ കളിയല്ല വെള്ളംകുടി ; ഉന്‍മേഷം മുതല്‍ സൗന്ദര്യവര്‍ധനവ് വരെ പലതുണ്ട് നേട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.