ETV Bharat / sukhibhava

യൗവ്വനം നിലനിര്‍ത്തണോ, ക്യാന്‍സര്‍ - പ്രമേഹ സാധ്യതകള്‍ അകറ്റണോ ? ; വ്രതം ശീലമാക്കിയാല്‍ പലതുണ്ട് കാര്യം

രണ്ടുതരത്തിലുള്ള ഉപവാസത്തിലൂടെയാണ് യൗവ്വനം കാത്തുസൂക്ഷിക്കാനും ക്യാന്‍സര്‍ - പ്രമേഹ സാധ്യതകള്‍ ഇല്ലാതാക്കാനും സാധിക്കുക

Intermittent fasting may slow aging  fight cancer and diabetes: Study  Intermittent fasting advantages study  യൗവ്വനമായിരിക്കാനുള്ള ടിപ്‌സ്  കാന്‍സര്‍ പ്രമേഹ സാധ്യത അകറ്റാനുള്ള ശീലങ്ങള്‍  വ്രതം ശീലമാക്കിയാലുള്ള ഗുണം ഇവയാണ്
എന്നും യൗവ്വനമാവണോ?, ഒപ്പം കാന്‍സര്‍ - പ്രമേഹ സാധ്യത അകറ്റാം; വ്രതം ശീലമാക്കിയാലുള്ള ഗുണം ഇവയാണ്
author img

By

Published : May 17, 2022, 8:33 PM IST

ശരീര ഭാരം കുറയ്ക്കാനും ബോഡി ബില്‍ഡിങ്ങിനും ആളുകള്‍ പൊതുവെ ഭക്ഷണം ക്രമീകരിക്കാറുണ്ട്. എന്നാല്‍, ആഹാരത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങളിലൂടെ മറ്റനേകം നേട്ടങ്ങളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ ഗവേഷണം. ഇടയ്ക്കിടെയുള്ള ഉപവാസം വാർധക്യത്തിലേക്കുള്ള ദൂരം കുറയ്‌ക്കും, ക്യാൻസര്‍, പ്രമേഹം തുടങ്ങിയവയെ ചെറുക്കാൻ കെല്‍പ്പുള്ളവരാക്കി ആളുകളെ മാറ്റുമെന്നും ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറും ന്യൂറോ സയന്‍റിസ്റ്റുമായ മാർക്ക് മാറ്റ്‌സൺ സാക്ഷ്യപ്പെടുത്തുന്നു.

വ്രതം രണ്ടുതരം : ഇടവിട്ടുള്ള ഉപവാസവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് 25 വർഷമായി മാർക്ക്, പഠനം നടത്തുന്നു. ഇടവിട്ടുള്ള വ്രതത്തിലൂടെയുള്ള ഭക്ഷണ ക്രമീകരണത്തെ സാധാരണയായി രണ്ട് വിഭാഗങ്ങളായി തിരിക്കാം. ദിവസേനയുള്ള സമയ നിയന്ത്രിത ഭക്ഷണം : ഇത് ഭക്ഷണ സമയം ആറുമുതല്‍ എട്ട് മണിക്കൂറായി ചുരുക്കുന്നു. ഈ മണിക്കൂര്‍ വ്യത്യാസത്തില്‍ ഭക്ഷണം കഴിക്കുന്നതാണ് വ്രതത്തിന്‍റെ രീതി. 5:2 ഉപവാസം : ആഴ്‌ചയില്‍ അഞ്ച് ദിവസം ഇഷ്‌ടമുള്ള ഭക്ഷണം ക്രമീകരണമില്ലാതെ കഴിക്കാം. ശേഷിച്ച രണ്ട് ദിവസം 500 കലോറി ഭക്ഷണം മാത്രം കഴിക്കുക. ഈ ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്.

കോശങ്ങൾ അതിവേഗം ആഗിരണം ചെയ്‌തെടുക്കുന്ന പഞ്ചസാര അധിഷ്‌ഠിത 'ഇന്ധനം' ഉപയോഗപ്പെടുത്താതെ ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ ഊർജമാക്കി മാറ്റുക. ഇതിനെ മെറ്റാബോളിക് സ്വിച്ചിങ് (Metabolic Switching) എന്നാണ് പറയുന്നത്. ഈ രീതിയിലുള്ള പ്രവര്‍ത്തനാണ് ഉപവാസത്തിലൂടെ സംഭവിക്കുന്നത്. മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങളുടെ ഭാഗമായി ഉപവാസവും ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങളും ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

അപകട സാധ്യത കുറയ്‌ക്കും : ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മാറ്റ്‌സൺ ഇക്കാര്യം പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തും. രക്ത സമ്മർദത്തിനെതിരായ പ്രതിരോധം വർധിപ്പിക്കുകയും രോഗത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും. ഇടവിട്ടുള്ള ഉപവാസം രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പിന്‍റെ അളവ്, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്ക് ഇടയാക്കുന്നതായി മൃഗങ്ങളിലും ആളുകളിലും നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു.

ഇടയ്ക്കിടെയുള്ള ഉപവാസം അമിതവണ്ണവും പ്രമേഹവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറയ്‌ക്കാനും കഴിയുന്നതായി മാറ്റ്സൺ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ ഓഫ് സൗത്ത് മാഞ്ചസ്റ്റർ എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ, 100 ​​അമിതഭാരമുള്ള സ്‌ത്രീകളിൽ നടത്തിയ രണ്ട് പഠനങ്ങൾ കാണിക്കുന്നത് ശ്രദ്ധേയമാണ്. 5:2 ഇടവിട്ടുള്ള ഉപവാസം, ഡയറ്റിങ് നടത്തുന്ന സ്ത്രീകളുടെ അതേ അളവില്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പരിഗണിക്കും പാഠ്യപദ്ധതിയിൽ ചേര്‍ക്കുന്നത് : ഡയറ്റിങ് നടത്തുന്നവരേക്കാള്‍, കൊഴുപ്പ് കുറയ്‌ക്കാന്‍ ഉപവാസത്തിനാവും. ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും മാറ്റ്സൺ സ്ഥിരീകരിക്കുന്നു. രണ്ട് വർഷമായി ഡയറ്റിങ് നടത്തുന്ന 220 ആരോഗ്യമുള്ള, പൊണ്ണത്തടിയില്ലാത്ത മുതിർന്നവരെ കൊഗ്നിറ്റീവ് ടെസ്റ്റ് നടത്തിയതിലൂടെ മെച്ചപ്പെട്ട ഓര്‍മശക്തി കാണിക്കുന്നതായി കണ്ടെത്തി.

ഏപ്രിലിൽ ടൊറന്‍റോ യൂണിവേഴ്‌സിറ്റിയിലെ ഒരു മൾട്ടിസെന്‍റര്‍ ക്ലിനിക്കൽ ട്രയലിലാണ് ഇക്കാര്യം പറയുന്നത്. ഇടയ്‌ക്കിടെയുള്ള ഉപവാസത്തിന്‍റെ ഫലങ്ങൾ തെളിയിക്കാൻ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകന്‍റെ അഭിപ്രായം. ആരോഗ്യകരമായ ഭക്ഷണക്രമത്തെയും വ്യായാമത്തെയും കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ മെഡിക്കൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ചേര്‍ക്കുന്നതിന് ഉടൻ പരിഗണിക്കാവുന്ന ഘട്ടത്തിലാണ് ഞങ്ങൾ” - അദ്ദേഹം പറഞ്ഞു.

പാകപ്പെടുത്തണം മനസ് : ഇടവിട്ടുള്ള ഉപവാസം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല എന്ന് ചില വിദഗ്‌ധര്‍ വാദിക്കുന്നു. ഇടവിട്ടുള്ള ഉപവാസവുമായി പൊരുത്തപ്പെടാൻ ശരീരത്തിന് കുറച്ച് സമയമെടുത്തേക്കാം. സഹിക്കാനാവാത്ത വിശപ്പ് ദേഷ്യം എന്നിവ ഈ ഘട്ടത്തിലുണ്ടാവും. ഇത് മറികടക്കാൻ മനസ് പാകപ്പെടുത്തണം.

"ആദ്യം വിശപ്പും ദേഷ്യവും തോന്നുന്നത് സാധാരണയാണ്. ശരീരവും തലച്ചോറും പുതിയ ശീലത്തിലേക്ക് പരിചിതമാകാന്‍ രണ്ടാഴ്‌ച മുതൽ ഒരു മാസം വരെ കടന്നുപോകേണ്ടതുണ്ടെന്ന് ഇതിനായി തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ വിഷയം കൈകാര്യം ചെയ്യാൻ, പെട്ടന്നുള്ള ഉപവാസത്തിലേര്‍പ്പെടാതെ ദൈർഘ്യം ക്രമേണ വർധിപ്പിക്കാനുള്ള ശ്രമം നല്ലതാണ്''- മാർക്ക് മാറ്റ്‌സൺ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.