തീയതി: 27-11-2024 ബുധന്‍
വർഷം: ശുഭകൃത് ദക്ഷിണായനം
മാസം: വൃശ്ചികം
തിഥി: കൃഷ്‌ണ ദ്വാദശി
നക്ഷത്രം: ചിത്തിര
അമൃതകാലം: 13:38 PM മുതല്‍ 15:05 PM വരെ
ദുർമുഹൂർത്തം: 12:00 AM മുതല്‍ 12:48 AM
രാഹുകാലം: 12:12 PM മുതല്‍ 13:38 PM വരെ
സൂര്യോദയം: 06:24 AM
സൂര്യാസ്‌തമയം: 05:59 PM
ചിങ്ങം: ഗുണദോഷ സമ്മിശ്രം. അസാധാരണമായി ഒന്നും സംഭവിക്കില്ല. പ്രശ്‌നങ്ങളിൽ കുടുംബത്തിന്‍റെ ഉറച്ച പിന്തുണ ലഭിക്കും. സാമ്പത്തികമായി പ്രതികൂലം. പുതിയ ബന്ധങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയേക്കാം. ജോലിയിൽ സൂക്ഷ്‌മത പാലിക്കുക.
കന്നി: പൊതുവെ ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം വിനോദത്തിനായി സന്തോഷം നിറഞ്ഞ സമയം ചെലവഴിക്കും. ഇഷ്‌ടഭക്ഷണ സമൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത. ആരോഗ്യം നല്ലതായിരിക്കും. യാത്രകൾ പുറപ്പെടാന്‍ നല്ല ദിവസം.
തുലാം: പ്രതികൂല ദിവസമായതിനാൽ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും അതീവ ജാഗ്രത പുലർത്തുക. ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത. നിങ്ങളുടെ സംസാരം മറ്റുള്ളവരെ മുറിവേൽപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വികാരങ്ങളെ നിയന്ത്രിക്കണം. അടിയന്തിരമായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കും.
വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളോടൊപ്പം ആഘോഷപൂർവം സമയം ചെലവിടും. വരുമാനം വർധിക്കാൻ സാധ്യത. മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ആത്മാർഥതയിൽ മതിപ്പ് തോന്നും. ജീവിതപങ്കാളി നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും.
ധനു: ആത്മവിശ്വാസവും സൗഹൃദ മനോഭാവവും പ്രകടിപ്പിക്കും. മാതാപിതാക്കളിൽ നിന്നും നേട്ടമുണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ച പറ്റും. ബിസിനസ് ചർച്ചകൾ വിജയം കാണും. വാണിജ്യരംഗത്ത് നിക്ഷേപം നടത്താനും സമൂഹത്തിൽ ഉന്നതി പദവിയിലെത്താനും സാധ്യത.
മകരം: സാഹിത്യത്തിൽ തൽപരവരായവർക്ക് നല്ല ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. മാനസികമായും വൈകാരികമായും ക്ഷീണിതനാകും. ദിനാന്ത്യത്തിലേക്ക് ഗുണദോഷ സമ്മിശ്രാനുഭവങ്ങൾക്ക് സാധ്യത.
കുംഭം: അനാവശ്യമായ ചിന്താഭാരം നിങ്ങളെ അലട്ടിയേക്കാം. മുൻകോപം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. നിയമവിരുദ്ധ പ്രവൃത്തികളിൽ നിന്നും അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുകയും ചെയ്യുക. ചെലവുകള്‍ നിയന്ത്രിക്കണം. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായേക്കാം
മീനം: പൊതുവെ കാര്യങ്ങൾ അനുകൂലമായിരിക്കും.സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി യാത്ര പോകാൻ സാധ്യത.
മേടം: സഹായമനസ്‌കത വർധിക്കും. സഹായമനോഭാവം പല പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയേക്കാം. മനസമാധാനമുണ്ടാകും. നേട്ടങ്ങൾക്ക് സാധ്യത.
ഇടവം: വാക്‌ചാരുതികൊണ്ട് ആളുകളെ കയ്യിലെടുക്കും. പ്രാസംഗികർക്ക് നല്ല വേദി ലഭിക്കും. ബന്ധങ്ങൾ നിലനിർത്തും. ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യത. കഠിനാധ്വാനം ഉദ്ദേശിച്ച ഫലം കാണാതെ പോയേക്കാം.
മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും എതിർലിംഗത്തിൽപ്പെട്ടവരുമായി പ്രശ്‌നങ്ങളുണ്ടാക്കുന്നതിൽ നിന്നും അകന്നു നിൽക്കുക. അല്ലെങ്കിൽ വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടേക്കാം. മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷ സാധ്യത ഒഴിവാക്കണം.
കര്‍ക്കിടകം: പുതിയ പദ്ധതികൾ തുടങ്ങാൻ അനുകൂലം. സുഹൃത്തുക്കളുമായി കൂടിച്ചേരലുകൾക്ക് സാധ്യത. അത്യുത്സാഹവാനായി കാണപ്പെടും. മത്സരങ്ങളിൽ വിജയിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയം കീഴടക്കും. അപ്രതീക്ഷിത യാത്രക്ക് സാധ്യത. സാമൂഹ്യ പദവിയിൽ ഉയർച്ച പ്രതീക്ഷിക്കാം.