ETV Bharat / sukhibhava

പഠനം വിജയം ; പ്രമേഹത്തിന് പുതിയ മരുന്ന് വികസിപ്പിക്കാന്‍ മണ്ഡി ഐഐടി - പികെ 2 എന്ന മോളിക്യൂള്‍

ടൈപ്പ് 1 ടൈപ്പ് 2 പ്രമേഹത്തിന് പികെ2 എന്ന മോളിക്യൂള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മരുന്ന് ഫലപ്രദമാണെന്ന് ഗവേഷകര്‍

IIT-Mandi team discovers molecule that can be used for treatment of diabetes  pk2 molecule effective for diabeties  diabetes treatment new discoveries  പികെ 2 എന്ന മോളിക്യൂള്‍  പ്രമേഹത്തിന് പുതിയ മരുന്ന്
പ്രമേഹ ചികിത്സയ്‌ക്ക് പുതിയ മരുന്ന് വികസിപ്പിക്കാനൊരുങ്ങി മണ്ഡി ഐഐടി
author img

By

Published : May 2, 2022, 9:50 PM IST

പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ വഴിവയ്ക്കുന്ന മോളിക്യൂള്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡി ഐഐടിയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ടൈപ്പ്1 ടൈപ്പ് 2 പ്രമേഹങ്ങള്‍ക്ക് വായില്‍ കൂടി നല്‍കാന്‍ കഴിയുന്ന മരുന്ന് നിര്‍മാണത്തിന് വഴിവയ്ക്കുന്ന കണ്ടെത്തലാണ് ഇത്. പികെ 2 എന്ന മോളിക്യൂളാണ് ഗവേഷകര്‍ പ്രമേഹ മരുന്ന് നിര്‍മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇവരുടെ പഠനം ബയോളജിക്കല്‍ കെമിസ്ട്രി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. തീവ്ര പ്രമേഹ രോഗികള്‍ക്കുള്ള എക്‌സനറ്റൈഡ് , ലിറാഗ്ലൂറ്റൈഡ് എന്നിവ ഇന്‍ജക്ഷന്‍ വഴിയാണ് നല്‍കുന്നത്. ഈ മരുന്നുകള്‍ക്ക് വില കൂടുതല്‍ ആണെന്ന് മാത്രമല്ല അസ്ഥിരവുമാണ്. സ്ഥിരതായാര്‍ന്നതും വിലകുറഞ്ഞതുമായ ടൈപ് 1 ടൈപ് 2 പ്രമേഹത്തിനുള്ള മരുന്ന് കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മണ്ഡി ഐഐടിയിലെ സ്കൂള്‍ ഓഫ് ബേസിക് സയന്‍സിലെ അസോസിയേറ്റ് പ്രഫസര്‍ പ്രസന്‍ജിത്ത് മണ്ഡല്‍ പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് അളവിന് അനുസൃതമായി പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളില്‍ നിന്ന് ആവശ്യത്തിന് ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.

പല തരത്തിലുള്ള രാസജൈവ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഇന്‍സുലിന്‍ പുറപ്പെടുവിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നതാണ് നമ്മുടെ കോശത്തില്‍ അടങ്ങിയ പ്രോട്ടീന്‍ സ്‌ട്രക്‌ചറായ ജിഎല്‍പി1ആര്‍. ഭക്ഷണം കഴിച്ചതിന് ശേഷം ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ മോളിക്യൂള്‍ ആയ ജിഎല്‍പി1 ജിഎല്‍പി1ആറുമായി കൂടിച്ചേരുമ്പോഴാണ് പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ക്ക് ഇന്‍സുലിന്‍ പുറപ്പെടുവിക്കാനുള്ള പ്രേരണയുണ്ടാകുന്നത്.

എക്‌സനറ്റൈഡ് , ലിറാഗ്ലൂറ്റൈഡ് എന്നിവ ജിഎല്‍പി 1 നെ പോലെ അനുകരിച്ച് ജിഎല്‍പി1ആര്‍ കൂടിച്ചേര്‍ന്നാണ് ഇന്‍സുലില്‍ പുറപ്പെടുവിക്കാനുള്ള പ്രേരണ പാന്‍ക്രിയാസിന് നല്‍കുന്നത്. ഗവേഷകര്‍ ജിഎല്‍1ആറുമായി കൂടിചേരാന്‍ സാധിക്കുന്ന ചെറിയ മോളിക്യൂള്‍ കണ്ടെത്താന്‍ വേണ്ടി കമ്പ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റിമുലേഷന്‍ നടത്തി. പികെ 2, പികെ3, പികെ 4 എന്നിവയ്ക്ക് ജിഎല്‍പി1ആറുമായി നല്ലവണ്ണം കൂടിച്ചേരാന്‍ കഴിയുമെന്ന് കണ്ടെത്തിയെങ്കിലും ലായനിയില്‍ ലയിക്കാനുള്ള കൂടുതല്‍ ശേഷി കണക്കിലെടുത്ത് പികെ 2വിനെ ഗവേഷകര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

പികെ2വിനെ സംസ്ലേഷിച്ചെടുത്ത് കൂടുതല്‍ പരീക്ഷണത്തിന് വിധേയമാക്കി. മനുഷ്യകോശത്തില്‍ പികെ2 ജിഎല്‍പി1ആര്‍ പ്രോട്ടീനുമായി ലയിക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. നമ്മുടെ ദഹനനാളത്തിന് പികെ2 വിനെ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിക്കുമെന്നും കണ്ടെത്തി. അതുകൊണ്ടുതന്നെ ഇന്‍ജക്ഷനിലൂടെയല്ലാതെ വായില്‍ക്കൂടി ഈ മരുന്ന് നല്‍കാന്‍ സാധിക്കും.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത് മരുന്ന് നല്‍കി രണ്ട് മണിക്കൂറിന് ശേഷം പികെ2 ലിവറിലും, കിഡ്‌നിയിലും, പാന്‍ക്രിയാസിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്. എന്നാല്‍ ഹൃദയത്തിലോ, ശ്വാസ കോശത്തിലോ, പ്ലീഹോദരത്തിലോ(spleen) കാണപ്പെട്ടിട്ടില്ല. പികെ 2 ചെറിയ അളവില്‍ തലച്ചോറില്‍ കാണപ്പെട്ടിട്ടുണ്ട്.

തലച്ചോറിലെ രക്തതടസം മറികടക്കാന്‍ ഈ മോളിക്യൂളിന് സാധിക്കുമെന്നാണ് ഇത് കാണിക്കുന്നത്. 10 മണിക്കൂറിനുള്ളില്‍ രക്തചംക്രമണത്തില്‍ നിന്നും ഇത് നീക്കം ചെയ്യപ്പെടുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്‍സുലിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം ബീറ്റ കോശം നശിക്കുന്നത് പികെ 2 തടയുമെന്നും ഗവേഷകര്‍ പറഞ്ഞു . അതുകൊണ്ട് തന്നെ ടൈപ്പ് 1 ടൈപ്പ് 2 ഡയബറ്റീസിന് പികെ2 മോളിക്യൂള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മരുന്ന് വളരെ ഫലപ്രദമാണ്.

പികെ2ന്‍റെ ജൈവപരമായ ഫലം മനസിലാക്കാനായി എലികള്‍ക്ക് വായില്‍കൂടി കൊടുത്തപ്പോള്‍ ഇന്‍സുലിന്‍ ആറ് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തി. ഇത് പ്രമേഹ ചികിത്സയ്ക്കായുള്ള വിലകുറഞ്ഞ മരുന്ന് നിര്‍മാണത്തിനുള്ള വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.