ETV Bharat / sukhibhava

How To Make Immunity Drink In Monsoon Season മഴക്കാല രോഗങ്ങൾ തടയാം.. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതാ ഒരു ഔഷധക്കൂട്ട് - Immunity Drink

Boost Immunity to Avoid Diseases in Monsoon : മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയം തയ്യാറാക്കുന്ന വിധം

Monsoon Diseases  Boost Immunity to Avoid Diseases in Monsoon  Monsoon immunity Drink  Monsoon immunity Drink Recipe  health news  മഴക്കാല അസുഖങ്ങൾ  മഴക്കാല പ്രതിരോധ പാനീയം  മഴക്കാല പ്രതിരോധ പാനീയം ഉണ്ടാക്കുന്ന വിധം  മഴക്കാല ഔഷധക്കൂട്ട്  Immunity Drink
Immunity Drink To Avoid Diseases in Monsoon
author img

By ETV Bharat Kerala Team

Published : Sep 9, 2023, 9:26 PM IST

കാലാവസ്ഥ വ്യതിയാനങ്ങൾ വിവിധ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് പ്രതിരോധശേഷി കുറഞ്ഞവരിൽ പിടിപെടുന്ന അസുഖങ്ങൾ നിരവധിയാണ്. ചുമ, ജലദോഷം, പനി, തുടങ്ങിയ അസുഖങ്ങൾക്ക് (Monsoon Diseases) ചിലപ്പോഴെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചെറിയ ഔഷധക്കൂട്ടുകൾ തന്നെ ഗുണം ചെയ്യാറുണ്ട്. ഇത്തരത്തിൽ ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്ന ഒരു പാനീയത്തിന്‍റെ ചേരുവകളെ കുറിച്ചറിയാം..

ആവശ്യമുള്ള ചേരുവകൾ (Immunity Drink Ingredients)

  • തിളപ്പിച്ചാറിയ വെള്ളം - 2 കപ്പ്
  • നാരങ്ങ - ഒന്നര
  • പുതിയ ഇഞ്ചി നീര് - ഒന്നര ടേബിൾസ്‌പൂൺ
  • മാങ്ങ ഇഞ്ചി - ടേബിൾസ്‌പൂൺ
  • തേൻ - 2 ടീസ്‌പൂൺ
  • ഉപ്പ് - നുള്ള്
  • കറുവപ്പട്ട- (രുചിക്ക്)

തയ്യാറാക്കുന്ന വിധം (Immunity Drink Recipe)

തേൻ, നാരങ്ങാനീര്, ഇഞ്ചി നീര്, മാങ്ങ ഇഞ്ചി, കറുവപ്പട്ട, ഉപ്പ് എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം ചേർക്കുക. വീണ്ടും നന്നായി ഇളക്കിയ ശേഷം അഞ്ചോ ആറോ മിനിറ്റ് അടച്ചുവയ്‌ക്കുക. ശേഷം ഒരു കപ്പിലേക്ക് പാനീയം അരിച്ചെടുക്കുക.

പാനീയത്തിന്‍റെ ഗുണങ്ങൾ (Benefits Of Immunity Drink)

  • ആന്‍റി ഓക്‌സിഡന്‍റുകളുടേയും ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളുടേയും (antioxidants and antibacterial properties) കലവറയാണ് തേൻ. ഇത് ദഹനത്തിന് സഹായിക്കുന്നു.
  • ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ (Anti-inflammatory properties) ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു
  • നാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും പൊട്ടാസ്യവും പ്രതിരോധശേഷി വർധിപ്പിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു.
  • ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് മാങ്ങ ഇഞ്ചി. സന്ധി വേദന, ചർമ്മത്തിലെ ചൊറിച്ചിൽ, മുറിവുകൾ, ചുമ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് ഇത് ഗുണകരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.