ETV Bharat / sukhibhava

How The Lack Of Sleep Leads To Brain Damage 'ഉറക്കം ഇല്ലാത്ത' രാത്രികളാണോ? ശ്രദ്ധിക്കുക, അപകടം തൊട്ടരികെ

Lack of sleep links with brain damage: ഉറക്ക കുറവ് അല്‍ഷിമേഴ്‌സ് അടക്കമുള്ള അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്

Research reveals link between lack of sleep and brain damage  How The lack of sleep Links brain damage  Lack of sleep leads to brain damage  അല്‍ഷിമേഴ്‌സ്  ഉറക്ക കുറവ്  How The Lack Of Sleep Leads To Brain Damage  Lack of sleep links with brain damage  അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി  ജേണല്‍ ഓഫ് പ്രോട്ടിയോം റിസര്‍ച്ച്
How The Lack Of Sleep Leads To Brain Damage
author img

By ETV Bharat Kerala Team

Published : Sep 8, 2023, 4:15 PM IST

വാഷിങ്‌ടണ്‍ : നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ഉറക്ക കുറവ് മൂലം വളരെയധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാകും അത്തരമൊരു പ്രസ്‌താവന എല്ലായ്‌പോഴും നടത്തുക. ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിന് നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ശരിയായ വിശ്രമം ഇല്ലെങ്കില്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം പാടെ താളംതെറ്റും (How The Lack Of Sleep Leads To Brain Damage).

ഉറക്ക കുറവ് തലച്ചോറിനെ വരെ ബാധിക്കുന്ന തരത്തിലേക്ക് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. നല്ല രീതിയില്‍ ഉറങ്ങിയില്ലെങ്കില്‍ അത് തലച്ചോറിനെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് പഠനവും പറയുന്നു (neurological damage). ഒന്ന്, രണ്ട് ദിവസം അല്ലെങ്കില്‍ ഒരാഴ്‌ച, ഉറക്ക കുറവ് അതും താണ്ടി ഏറെ നാള്‍ കടന്നു പോയാല്‍ അല്‍ഷിമേഴ്‌സ് (Alzheimer's) പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. ഉറക്ക കുറവ് ഇത്തരമൊരു അവസ്ഥയിക്ക് എങ്ങനെ കാരണമാകുമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ (Lack of sleep links with brain damage).

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് പ്രോട്ടിയോം റിസര്‍ച്ചില്‍ (Journal of Proteome Research of the American Chemical Society) അടുത്തിടെ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. എലികളില്‍ നടത്തിയ ഒരു പരീക്ഷണത്തെ കുറിച്ചായിരുന്നു പ്രസിദ്ധീകരണം. ഉറക്ക കുറവ് മൂലം എലികളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സംരക്ഷിത പ്രോട്ടീന്‍റെ അളവ് ഗണ്യമായി കുറയുകയും അത് മസ്‌തിഷ്‌ക മരണം അടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്ന് കണ്ടെത്തി.

ഓര്‍മ ഉള്‍ക്കൊള്ളുന്ന, തലച്ചോറിന്‍റെ ഭാഗമായ ഹിപ്പോകോമ്പസിലെ (Hippocampus) നാഡീസംബന്ധമായ തകരാറുകള്‍ക്ക് ഉറക്ക കുറവ് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ പ്രോട്ടീനുകളിലും ആര്‍എന്‍എയിലും വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ ശ്രമം നടത്തി. ഉറക്ക കുറവ് ആരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ചില ഘടകങ്ങളെ കുറിച്ച് മുന്‍കാല പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഉറക്ക കുറവ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് കാര്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നാണ് മുന്‍ ഗവേഷകരുടെ വാദം. അതിനാല്‍ ഉറക്ക കുറവ് തലച്ചോറിനെ എങ്ങനെ തകരാറിലാക്കുന്നു എന്ന് കണ്ടെത്താനുള്ള ഗവേണം നടത്തുകയായിരുന്നു ഫുയി സൂ, ജിയാ മി എന്നിവരും അവരുടെ സഹപ്രവര്‍ത്തകരും.

തുടക്കത്തിലെ എലികളുടെ പ്രവര്‍ത്തനങ്ങളും രണ്ട് ദിവസത്തെ ഉറക്കമില്ലായ്‌മയ്‌ക്ക് ശേഷം എലികള്‍ പുതിയ കാര്യങ്ങള്‍ മനസിലാക്കുന്ന രീതികളും ഗവേഷകര്‍ നിരീക്ഷിച്ചു. പിന്നീട് എലികളിലെ ഹിപ്പോകോമ്പിയിലെ പ്രോട്ടീനുകള്‍ പരീക്ഷണത്തിന് വിധേയമാക്കി. ഉറക്ക കുറവ് ഉണ്ടായ എലികളിലെയും നന്നായി ഉറക്കം ലഭിച്ച എലികളിലെയും പ്രോട്ടീനുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.

പ്ലിയോട്രോഫിന്‍ (ശക്തമായ മൈറ്റോജെനിക്, ആൻജിയോജനിക് പ്രവർത്തനങ്ങളുള്ള ഒരു ചെറിയ കാറ്റാനിക് പ്രോട്ടീന്‍) നിരീക്ഷിച്ചു. ഇതില്‍ ഉറക്കം നഷ്‌ടപ്പെട്ട എലികളില്‍ ഈ പ്രോട്ടീന്‍ ഇല്ലെന്ന് കണ്ടെത്തി. ആര്‍എന്‍എ പഠന വിധേയമാക്കിയതില്‍ നിന്ന് പ്ലിയോട്രോഫിന്‍ നഷ്‌ടപ്പെടുന്നത് ഹിപ്പോകോമ്പസിലെ കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരിലെ ജനിതക പഠനങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ അല്‍ഷിമേഴ്‌സ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നതില്‍ പ്ലിയോട്രോഫിന് പങ്കുള്ളതായി മനസിലാക്കി. ഉറക്കകുറവ് മൂലം പ്ലിയോട്രോഫിന്‍ നശിക്കുകയും അതുമൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുമെന്നും ഗവേഷകര്‍ കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.