ETV Bharat / sukhibhava

സർഗാത്മകതയ്ക്കായി പേനയും പേപ്പറും കയ്യിലെടുക്കൂ... - കൈയ്യക്ഷരം ഗുണങ്ങൾ

വൈകാരിക സമ്മർദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് എഴുത്ത് എന്ന ആവിഷ്‌കാര രൂപം. സ്റ്റേഷനറി ബ്രാൻഡ് ആയ ബിഐസിയിലെ സീനിയർ യൂസർ റിസർച്ച് മാനേജർ ആയ എറിനി പെട്രാറ്റൗ കയ്യക്ഷരത്തിന്‍റെ അത്ഭുതകരമായ നേട്ടങ്ങളെ കുറിച്ച് കണ്ടെത്തി.

Good handwriting enhances creativity  develops brain health  handwriting benefits  handwriting for brain development  handwriting for creaTIVITY  കൈയ്യക്ഷരം ഗുണങ്ങൾ  മികച്ച കൈയ്യക്ഷരം സർഗാത്മകത വർധിപ്പിക്കുന്നു
സർഗാത്മകതയ്ക്കായി പേനയും പേപ്പറും കൈയ്യിലെടുക്കൂ...
author img

By

Published : Jan 20, 2022, 4:23 PM IST

ആശയവിനിമയം ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ ലോകത്തിലെ മികച്ച സാങ്കേതിക വിദ്യകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പേപ്പറിൽ പേന കൊണ്ട് എഴുതുമ്പോൾ ഉണ്ടാകുന്ന സൃഷ്‌ടിപരത, സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആശയവിനിമയത്തേക്കാളും മികച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രത്യേകിച്ചും കൊവിഡ് മഹാമാരിയെ തുടർന്ന് വന്ന ലോക്ക്ഡൗൺ സമയങ്ങളിൽ. ലോക്ക്ഡൗൺ സമയങ്ങളിൽ ആളുകൾ കലാപരവും സൃഷ്‌ടിപരവുമായ കഴിവുകൾ പൊടിതട്ടിയെടുത്തിരുന്നു. അക്കൂട്ടത്തിൽ സാങ്കേതിക വിദ്യയിൽ നിന്നും മാറി ആവിഷ്‌കാര വഴികളും ക്രിയാത്മക പ്രവർത്തനങ്ങളിലേക്കും ആളുകൾ തിരിഞ്ഞു.

വൈകാരിക സമ്മർദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് എഴുത്ത് എന്ന ആവിഷ്‌കാര രൂപം. സ്റ്റേഷനറി ബ്രാൻഡ് ആയ ബിഐസിയിലെ സീനിയർ യൂസർ റിസർച്ച് മാനേജർ ആയ എറിനി പെട്രാറ്റൗ കയ്യക്ഷരത്തിന്‍റെ അത്ഭുതകരമായ നേട്ടങ്ങളെ കുറിച്ച് കണ്ടെത്തി.

മികച്ച കൈയക്ഷരം വൈജ്ഞാനിക പ്രക്രിയകളെ ഉത്തേജിപ്പിക്കുന്നു

പേനയും പേപ്പറും ഉപയോഗിച്ച് എഴുതുന്നത് വൈജ്ഞാനിക പ്രക്രിയകൾ മികച്ച രീതിയിൽ സജീവമാക്കാൻ സഹായിക്കുന്നു. അറിവ് നിലനിർത്താനും വസ്‌തുതകളും ആശയങ്ങളും ഓർമിച്ചെടുക്കാനും വിഷയത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ധാരണ നൽകാനുമുള്ള കഴിവ് എഴുത്തിലൂടെ വികസിക്കുന്നു.

മികച്ച കയ്യക്ഷരം ചിന്ത, ഭാഷ, യുക്തിവാദം എന്നീ മേഖലകളിൽ കൂടുതൽ അറിവ് സ്വായത്തമാക്കാൻ സഹായിക്കുന്നു. ഇടത്, വലത് തലച്ചോറുകൾ തമ്മിലുള്ള സമന്വയത്തെ വക്രതയുള്ള കയ്യക്ഷരം സഹായിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

കൈ ഉപയോഗിച്ച് എഴുതുന്നത് തലച്ചോറിന്‍റെ ആരോഗ്യം വികസിപ്പിക്കുന്നു

കൈയക്ഷരം തലച്ചോറിന്‍റെ ചില ഭാഗങ്ങളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. മറ്റുള്ള രീതികളേക്കാൾ ഉപരി കൈ കൊണ്ട് എഴുതുന്നത് സർഗാത്മകതയെ ഉത്തേജിപ്പിക്കുന്നുവെന്ന് ഇൻഡ്യാന യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൈയക്ഷരം തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ന്യൂറോണുകളുടെ പ്രവർത്തനം വർധിപ്പിക്കുമെന്ന് ഹൈ-ടെക് മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് തെളിയിച്ചു.

എഴുത്ത് സർഗാത്മകതയും ചിന്ത പ്രക്രിയകളും വർധിപ്പിക്കുന്നു

എഴുത്ത് സർഗാത്മക, ചിന്ത പ്രക്രിയകളെ ക്രമീകരിക്കാൻ സഹായിക്കുന്നു. പേനയും പേപ്പറും ഉപയോഗിച്ചു കൊണ്ടുള്ള എഴുത്ത് ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഏകാഗ്രത കുറവ് ഒഴിവാക്കാൻ സഹായിക്കുമെന്ന് വിഖ്യാത എഴുത്തുകാരനായ പാട്രിക് മക്ലീൻ പറഞ്ഞിട്ടുണ്ട്.

കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ടൈപ്പ് ചെയ്യുമ്പോൾ ഉള്ളടക്കം വികസിപ്പിക്കുന്നതിനൊപ്പം എഡിറ്റ് ചെയ്യുന്നതിൽ കൂടി ആളുകൾ ശ്രദ്ധ നൽകും. ഇത് സർഗാത്മകതയ്ക്ക് തടസം സൃഷ്‌ടിക്കും.

എന്നാൽ പേനയും പേപ്പറും ഉപയോഗിച്ചു എഴുതുന്നത് ആളുകൾക്ക് സൃഷ്ടിപരമായ ആശയങ്ങൾ രേഖപ്പെടുത്താനും അവരുടെ ചിന്തകളെ പൂർണമായും പേപ്പറിലേക്ക് പകർത്താനും സഹായിക്കും.

എഴുത്ത് സന്തോഷം വർധിപ്പിക്കുന്നു

ചിന്തകളും ആശയങ്ങളും വികാരങ്ങളും പേപ്പറിൽ എഴുതുന്നത് ആളുകൾക്ക് സ്വയം പ്രകടിപ്പിക്കാനും അവരുടെ വികാരങ്ങൾ മനസിലാക്കാനും അവസരമൊരുക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ ആരോഗ്യ വിജ്ഞാനകോശം പറയുന്നു. പേപ്പറിൽ വികാരങ്ങൾ രേഖപ്പെടുത്തുന്ന പ്രക്രിയ ചികിത്സാപരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സന്തോഷം വർധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Also Read: കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ സ്വയം സംരക്ഷിക്കാം; ചില ടിപ്പുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.