ETV Bharat / sukhibhava

പ്രമേഹ രോഗികള്‍ക്ക് മുന്തിരി പുളിക്കും ; മധുരമുള്ളതൊക്കെയും പുളിക്കുമെന്ന് പുതിയ പഠനം

author img

By ETV Bharat Kerala Team

Published : Nov 29, 2023, 3:56 PM IST

Diabetes and Fruits : ചില പഴങ്ങൾ  പ്രമേഹ രോഗികളുടെ രക്തത്തിലുള്ള പഞ്ചസാര അളവിൽ പ്രകടമായ മാറ്റത്തിന് കാരണമാകും. നമ്മുടെ നാട്ടിൽ സുലഭമായ പല പഴങ്ങളും പ്രമേഹ രോഗികളെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

Etv Bharat Fruits To Avoid For Diabetes  Worst fruits for diabetes  Fruits That Diabetes Patients Should Avoid  Diabetic Fruits  പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴങ്ങള്‍  പ്രമേഹ രോഗവും പഴങ്ങളും  പ്രമേഹം വർധിപ്പിക്കുന്ന പഴങ്ങൾ  പഴങ്ങളും ഡയബറ്റിസും  പഴങ്ങളും പ്രമേഹവും  Diebitic Friendly Fruits
Fruits That Diabetes Patients Should Avoid

നുഷ്യരാശി ആഗോളതലത്തിൽ നേരിടുന്ന ആരോഗ്യ വെല്ലുവിളികളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണിത്. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാന്‍ പാൻക്രിയാസിന് കഴിയാതെ വരുമ്പോഴോ, ശരീരം ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുമ്പോഴോ ആണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്.

എല്ലാ പ്രായക്കാരെയും ബാധിക്കുന്ന, വിട്ടുമാറാത്ത രോഗമായ പ്രമേഹം മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും നിയന്ത്രിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഭക്ഷണക്രമത്തിനാണ് ഏറ്റവും പ്രാധാന്യം.

കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹ രോഗികളിൽ ഞൊടിയിടയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. അതിനാൽ പ്രമേഹ രോഗികൾ ചില ഭക്ഷണപദാർത്ഥങ്ങൾ നിർബന്ധമായി ഒഴിവാക്കേണ്ടതുണ്ട്. അതുപോലെ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഉപകരിക്കും. പ്രമേഹത്തെ നിയന്ത്രിക്കുന്ന ഭക്ഷണങ്ങളിൽ പഴവർഗങ്ങൾക്കാണ് ഏറെ മുൻതുക്കം.

ഓരോ പഴവും ആന്‍റി ഓക്‌സിഡന്‍റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. അവ ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ആവശ്യകത അനുസരിച്ച് പല തരത്തിൽ പ്രയോജനം ചെയ്യും. ചില പഴങ്ങൾ പ്രമേഹരോഗികളിൽ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പ്രകടമായ മാറ്റത്തിന് കാരണമാകും. അതിനാൽ ഈ പഴങ്ങൾ പ്രമേഹ രോഗികൾക്ക് അപകടകരമായി കണക്കാക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ സുലഭമായ പല പഴങ്ങളും പ്രമേഹ രോഗികളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. അത്തരത്തിൽ പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട സർവസാധാരണമായ ചില പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം (Fruits That Diabetes Patients Should Avoid).

  • മാമ്പഴം: ലോകത്തിലെ ഏറ്റവും സ്വാദിഷ്‌ടമായ പഴങ്ങളിൽ ഒന്നാണ് 'പഴങ്ങളുടെ രാജാവ്' എന്നാണറിയപ്പെടുന്ന മാമ്പഴം. എങ്കിലും പഞ്ചസാരയുടെ അംശം കൂടുതലായതിനാൽ പ്രമേഹ രോഗികൾ മാമ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. ഓരോ 100 ഗ്രാം മാങ്ങയിലും ഏകദേശം 14 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ വഷളാക്കും. സ്ഥിരമായ മാമ്പഴ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ ഇടയാക്കും.
  • സപ്പോട്ട (ചിക്കു): നമ്മുടെ നാട്ടിൽ ചിക്കു എന്നും അറിയപ്പെടുന്ന സപ്പോട്ട പഴത്തിന്‍റെ ഓരോ 100 ഗ്രാമിലും ഏകദേശം 7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക മൂല്യം (ജിഐ) 55 ആണ്. സപ്പോട്ടയിലെ ഉയർന്ന പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്‍റെയും അളവ് പ്രമേഹമുള്ള ഒരു വ്യക്തിക്ക് അത്യന്തം അപകടകരമാണ്.
  • മുന്തിരി: നാരുകൾ, വിറ്റാമിനുകൾ എന്നിവക്കൊപ്പം മറ്റനവധി അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് മുന്തിരി. എന്നാൽ മുന്തിരിയിൽ നല്ല അളവിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. 85 ഗ്രാം മുന്തിരിയിൽ 15 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കാം. പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്‍റെയും അളവ് ഉയർന്നതായതിനാൽ പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ഒരിക്കലും മുന്തിരി ഉൾപ്പെടുത്തരുത്.
  • ഉണക്കിയ ആപ്രിക്കോട്ട്: പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ പഴുത്ത ഫ്രഷ് ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നതിൽ അത്ര അപകടമില്ലെങ്കിലും ഉണക്കിയ ആപ്രിക്കോട്ട് പോലെയുള്ള സംസ്‌കരിച്ച പഴങ്ങൾ ഒരിക്കലും ഉൾപ്പെടുത്തരുത്. കാരണം അവയിലെ പഞ്ചാരയുടെ അളവ് വളരെ കൂടുതലാണ്.
  • ഉണങ്ങിയ പ്ലം: പ്രമേഹരോഗികൾ ഒഴിവാക്കേണ്ട പഴങ്ങളിൽ പ്രഥമ സ്ഥാനമുള്ള പഴങ്ങളിലൊന്നാണ് പ്ലം. പ്ലമ്മിന്‍റെ ഗ്ലൈസെമിക് സൂചിക മൂല്യം (ജിഐ) 103 ആണ്. കാർബോഹൈഡ്രേറ്റ് അളവും അവയിൽ വളരെയധികമാണ്.
  • പൈനാപ്പിൾ: പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ താരതമ്യേന സുരക്ഷിതമായ പഴമാണെങ്കിലും അമിതമായ ഉപഭോഗം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ പൈനാപ്പിൾ അമിതമായി കഴിക്കുന്ന പ്രമേഹ രോഗികൾ ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്.
  • കസ്റ്റാർഡ് ആപ്പിൾ (സീതപ്പഴം): നമ്മുടെ നാട്ടിൽ സീതപ്പഴം എന്നറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയാൽ സമ്പുഷ്‌ടമാണെങ്കിലും പ്രമേഹ രോഗികൾക്ക് അത്ര നല്ലതല്ല. 100 ഗ്രാമിൽ പോലും 23 ഗ്രാം വരെ ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കാം.
  • തണ്ണിമത്തൻ: നാരുകളും കലോറിയും കുറവാണെങ്കിലും തണ്ണിമത്തന്‍റെ ഗ്ലൈസെമിക് സൂചിക മൂല്യം 72 ആണ്. ഒന്നര കപ്പ് സെർവിങിൽ ഏകദേശം 5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
  • പപ്പായ: ശരാശരി ഗ്ലൈസെമിക് സൂചിക മൂല്യം 59 ഉള്ള പപ്പായയിൽ കാർബോഹൈഡ്രേറ്റും കലോറിയും കൂടുതലാണ്. പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ പപ്പായ പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ.

Also Read: പ്രമേഹമെന്ന് കേട്ടാല്‍ വിറളിപിടിക്കാന്‍ വരട്ടെ; 'ഷുഗര്‍' നിസാരക്കാരനാണ്, പക്ഷെ അപകടകാരിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.