ഹൈദരാബാദ്: ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ രണ്ടുപേരുടെ ഭക്ഷണം കഴിക്കണമെന്നാണ് പറയാറുള്ളത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം ഇതുവഴി സംരക്ഷിക്കപ്പെടുമെന്നാണ് കാലങ്ങളായി മുതിര്‍ന്നവര്‍ പറഞ്ഞുപഠിപ്പിച്ചിട്ടുള്ളതും. മാത്രമല്ല ഇതുമൂലമുണ്ടാകുന്ന അമിതഭാരം കാര്യമാക്കേണ്ടതില്ലെന്നും പ്രസവശേഷമുള്ള ചിട്ടയായ വ്യായാമങ്ങളിലൂടെ ഇതിനെ മറികടക്കാമെന്നുമാണ് ഇവര്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശം.
എന്നാല്‍ ഗര്‍ഭിണികളിലെ അമിതഭാരം ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകാമെന്നും ഇത് മരണസാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭകാലയളവിലെ അമിതഭാരം സൂക്ഷിക്കേണ്ടതുണ്ടെന്നും പഠനം അടിവരയിടുന്നു.
അമിതഭാരം വില്ലനോ: ഗര്‍ഭിണികളിലെ അമിതഭാരം മുഖേന ഗര്‍ഭകാല പ്രമേഹം, ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള രക്തസമ്മര്‍ദ്ദം, സിസേറിയനുള്ള സാധ്യതകള്‍, പ്രസവാനന്തരമുള്ള ഭാരക്കുറവ് എന്നീ സങ്കീര്‍ണ അവസ്ഥകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്‍പുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുകൂടാതെ ദീര്‍ഘദൂര പ്രത്യാഘാതങ്ങളും അജ്ഞാതമായി തന്നെ തുടരുന്നുണ്ട്. ഇവിടെയാണ് നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ (എൻയുഎസ് മെഡിസിൻ) ഗവേഷകർ പുതിയ പഠനവുമായെത്തുന്നത്.
ഇത്തരത്തില്‍ ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം (ബിഎംഐ) സാധാരണയും അമിതഭാരവുള്ള റേഞ്ചിലുള്ള സ്‌ത്രീകളില്‍ ഗര്‍ഭകാലത്ത് ഒമ്പത് മുതല്‍ 12 ശതമാനം വരെ അമിതഭാരമുള്ളതായി കണ്ടെത്തി. ഇവരില്‍ യഥാക്രമം മരണസാധ്യതകളും ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകസംഘം വ്യക്തമാക്കി.
പഠനം ഇങ്ങനെ: 46,000 സ്‌ത്രീകളിലെ ഗര്‍ഭകാല അമിതഭാരം, ഭാരക്കുറവ്, മരണനിരക്ക് എന്നിവ പഠനവിധേയമാക്കിയാണ് സംഘം പഠനറിപ്പോര്‍ട്ടിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം ഭാരക്കുറവും സാധാരണ റേഞ്ചിലുമുള്ള സ്‌ത്രീകളില്‍ ഗര്‍ഭകാലത്തുള്ള അമിതഭാരം 84 ശതമാനമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണസാധ്യത 20 ശതമാനമാണെന്നും ഗവേഷണ സംഘം കണ്ടെത്തി. അതേസമയം ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം അമിതവണ്ണമുള്ള സ്‌ത്രീകളില്‍ ഗര്‍ഭകാലയളവിലെ അമിതഭാരം കാരണമായി പ്രമേഹം മൂലമുള്ള മരണസാധ്യത 77 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു.
എല്ലാത്തിലുമുപരി 50 വർഷത്തിലേറെയുള്ള ഡാറ്റകള്‍ വിശകലനം ചെയ്‌തുകൊണ്ടുള്ള പഠനത്തിലെ കണ്ടെത്തലുകള്‍ സ്‌ത്രീകളിലെ പ്രത്യുത്‌പാദന ക്ഷമത, ദീര്‍ഘകാല ആരോഗ്യത്തെയും ആയുര്‍ദൈര്‍ഘ്യത്തെയും സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങളിലേക്ക് കൂടിയാണ് വഴിതുറന്നിരിക്കുന്നത്.
Also Read: ഗർഭകാലത്തെ സ്‌ത്രീകളിലെ ഉത്‌കണ്‌ഠ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ