ETV Bharat / sukhibhava

ചെറിയ കളിയല്ല വെള്ളംകുടി ; ഉന്‍മേഷം മുതല്‍ സൗന്ദര്യവര്‍ധനവ് വരെ പലതുണ്ട് നേട്ടം - വേനൽകാലത്ത് വെള്ളംകുടി

ശരീരത്തിന്‍റെ ഏകദേശം 70 ശതമാനവും വെള്ളമാണ്. വെള്ളം മൂത്രത്തിലൂടെയും വിയർപ്പിലൂടെയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു

enough water drinking benefits
enough water drinking benefits
author img

By

Published : May 3, 2022, 11:00 PM IST

ആരോഗ്യത്തിന് വളരെ പ്രധാനമാണ് ജലം. ശരീരത്തിലെ ജലത്തിന്‍റെ അഭാവമുണ്ടായാൽ താപനില നിയന്ത്രണം, അവശ്യ പോഷകങ്ങളുടെ വിഘടനം തുടങ്ങിയ പ്രക്രിയകൾ നടക്കാതെ വരും. കൂടുതൽ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിൽ നിപവധി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

എന്നാൽ മിക്കവരും അവർക്ക് ദാഹം തോന്നുമ്പോൾ മാത്രമേ വെള്ളം കുടിക്കാറുള്ളൂ. ഇതുമൂലം അവർക്ക് ശരീരത്തിൽ വളരെ കുറച്ച് ഗുണങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. വളരെ കുറച്ച് മാത്രം വെള്ളം കുടിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ആ ശീലം ഒഴിവാക്കി ധാരാളം വെള്ളം കുടിക്കാൻ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കാനാണ് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നത്. ഇത് ഗ്ലാസുകളുടെ കണക്കിലാക്കി നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നത് ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കും. നിങ്ങളുടെ ദൈനംദിന കുടിവെള്ള ഉപഭോഗം നിരീക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതിന്‍റെ കാരണങ്ങൾ ഇനി പറയുന്നവയാണ് :

ഉന്മേഷം നൽകാൻ സഹായിക്കും : വേനൽക്കാലത്ത് നിരന്തരമായ നിർജലീകരണം മൂലം നിങ്ങൾക്ക് ക്ഷീണവും തളർച്ചയും ഊർജമില്ലായ്‌മയും അനുഭവപ്പെട്ടേക്കാം. നിരന്തരമായ നിർജലീകരണം നിങ്ങളുടെ തലച്ചോറിനെ വരെ ബാധിച്ചേക്കാം. നിങ്ങളെ എനർജെറ്റിക് ആക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ദിവസം മുഴുവൻ ഉന്മേഷവാനായിരിക്കാൻ നിങ്ങളെ സഹായിക്കും.

ശരിയായ വെള്ളംകുടി ശ്രദ്ധ കൂട്ടാൻ സഹായിക്കും : നിങ്ങൾ എത്രമാത്രം ക്ഷീണിതനാണെന്ന് നിങ്ങൾക്ക് മനസിലായില്ലെങ്കിലും നിങ്ങളുടെ തലച്ചോറിന് അത് വളരെ എളുപ്പം മനസിലാകും. കോശങ്ങളിലേക്ക് പ്രവേഗങ്ങൾ അയക്കുന്നതിന് തലച്ചോറിന് വെള്ളം അത്യാവശ്യമാണ്. നിങ്ങളുടെ മസ്‌തിഷ്‌കം തളർച്ചയിലാണെങ്കിൽ പേശികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിലും പരാജയപ്പെടുകയും കണ്ണുകൾ തളർന്നുപോകുകയും ചെയ്യും.

അങ്ങനെ വന്നാൽ നിങ്ങളുടെ തലച്ചോറിന് അടിസ്ഥാനപരമായി ശരീരത്തിലെ സുപ്രധാന പ്രവർത്തനങ്ങൾ നടത്തുക എന്നല്ലാതെ മറ്റൊരു പ്രവൃത്തിക്കും നൽകാനുള്ള ഊർജം ഉണ്ടാവില്ല. അതിനാൽ വേണമെങ്കിൽ പോലും നിങ്ങൾക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല.

മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു : നിർജലീകരണം നിങ്ങളെ പെട്ടെന്ന് പ്രകോപിതനാക്കും. ആ സമയത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. നിങ്ങളുടെ മാനസികനില നേരെയാക്കാൻ ഇത് സഹായിക്കും.

ശരീരഭാരം കുറക്കാൻ സഹായിക്കുന്നു : ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വെള്ളത്തിൽ കലോറിയും കൊഴുപ്പും ഇല്ല. ശരീരത്തിലെ കലോറികളെ ഇല്ലാതാക്കാൻ വെള്ളം സഹായിക്കും. ഇത് നിങ്ങൾക്ക് വിശപ്പ് തോന്നിപ്പിക്കാതിരിക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

മനോഹരമായ ചർമം നിലനിർത്താൻ സഹായിക്കും : നമ്മുടെ ചർമ്മം വെള്ളത്താൽ നിറഞ്ഞതാണ്. ചർമത്തെ ഉറച്ചതും ഇലാസ്റ്റികതയുള്ളതുമായി നിലനിർത്തുന്ന പ്രോട്ടീനായ കൊളാജെന്‍ വെള്ളം വളരെ അത്യന്താപേക്ഷിതമാണ്. അതിനാൽ വെള്ളത്തിന്‍റെ അഭാവം ചർമത്തെ വരണ്ടതും ചുളിവുകളുള്ളതുമാക്കും. അതിനാൽ ആരോഗ്യമുള്ള ചർമം നിലനിർത്തണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുക.

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ശരിയായ പ്രവർത്തനത്തിന് വെള്ളം അത്യന്താപേക്ഷിതമാണ്. അതിനാൽ ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ പോര. ഒരു ദിവസം കണക്കാക്കിയിട്ടുള്ള അളവ് വെള്ളം കുടിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.