ETV Bharat / sukhibhava

പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ ബുദ്ധിക്ഷയ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം - പ്രോസസ്‌ഡ് ഭക്ഷണങ്ങളും ബുദ്ധിക്ഷയവും

പ്രോസസ് ചെയ്‌ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്‌ക്കുന്നത് ബുദ്ധിക്ഷയത്തിനൊപ്പം മറ്റ് രോഗങ്ങളും കുറയ്‌ക്കും. ഉപയോഗിക്കാന്‍ എളുപ്പമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ളതാണ് ഇത്തരം ഭക്ഷണങ്ങള്‍.

ultra processed food health risks  ultra-processed food dementia risk  can food cause dementia  പ്രോസസ്‌ഡ് ഭക്ഷണങ്ങളുടെ പ്രശ്നങ്ങള്‍  പ്രോസസ്‌ഡ് ഭക്ഷണങ്ങളും ബുദ്ധിക്ഷയവും  ബുദ്ധിക്ഷയവും ഭക്ഷണ ക്രമവും
പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ ബുദ്ധിക്ഷയ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം
author img

By

Published : Jul 29, 2022, 3:59 PM IST

Updated : Jul 29, 2022, 6:32 PM IST

ഭക്ഷണക്രമത്തില്‍ പ്രോസസ് ചെയ്യാത്തതോ കുറഞ്ഞ അളവിൽ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങൾ ഏറെ ഗുണകരമെന്ന് ഗവേഷകര്‍. അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങൾ ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ ലക്കത്തിലാണ് പുതിയ പഠനത്തിന്‍റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങളിൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും പ്രോട്ടീനും ഫൈബറും കുറവുമാണെന്നാണ് റിപ്പോര്‍ട്ട്. ഉദാഹരണമായി ശീതളപാനീയങ്ങൾ, ഉപ്പും പഞ്ചസാരയും അടങ്ങിയ ലഘുഭക്ഷണങ്ങൾ, ഐസ്‌ക്രീം, സോസേജുകള്‍, വറുത്ത ചിക്കൻ, തൈര്, ടിന്നിലടച്ച ബേക്ക്‌ഡ് ബീൻസ്, തക്കാളി, കെച്ചപ്പ്, മയോണൈസ്, പാക്കേജു ചെയ്‌ത ഗ്വാകാമോൾ, ഹമ്മസ്, ബ്രെഡുകൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അൾട്രാ-പ്രോസസ്‌ഡ്‌ ഭക്ഷണങ്ങൾ എളുപ്പത്തില്‍ ലഭ്യമാകുകയും രുചികരവുമാണ്. പക്ഷേ അവ ഒരു വ്യക്തിയുടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം കുറയ്‌ക്കുന്നു എന്ന് ചൈനയിലെ ടിയാൻജിൻ മെഡിക്കൽ സര്‍വകലാശാലയിലെ ഗവേഷകയായ ഹ്യൂപിങ് ലി പറയുന്നു. ഈ ഭക്ഷണങ്ങളിൽ അഡിറ്റീവുകളോ പാക്കേജിങിൽ ഉപയോഗിച്ച രാസതന്മാത്രകളോ അടങ്ങിയിരിക്കാം. ഇവ ചൂടാകുമ്പോള്‍ വിഘടിക്കും. ഇത്തരം ഉത്‌പന്നങ്ങള്‍ ചിന്തയിലും ഓർമശക്തിയിലും കുറവുണ്ടാക്കും.

പഠനം യുകെയിലെ ആളുകളില്‍: യുകെ ബയോബാങ്കിലെ 72,083 പേരില്‍ നടത്തിയ ഗവേഷണത്തിന് ഒടുവിലാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. യുകെയില്‍ താമസിക്കുന്ന അര ദശലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഡാറ്റാബേസിലാണ് തങ്ങള്‍ പഠനം നടത്തിയത്. പഠനത്തില്‍ ഉള്‍പ്പെട്ടവരില്‍ ഏറെ പേരും 55 വയസിന് മുകളില്‍ ഉള്ളവരായിരുന്നു. നിരീക്ഷണം ആരംഭിക്കുമ്പോള്‍ ബുദ്ധിക്ഷയം ഇല്ലാതിരുന്ന ഇവരില്‍ 518 പേര്‍ക്ക് പത്ത് വര്‍ഷത്തിനിടെ ഭക്ഷണ ക്രമം കൊണ്ട് മാത്രം രോഗം വന്നതായി ഗവേഷകര്‍ പറഞ്ഞു.

പഠനത്തിന്‍റെ ഭാഗമായവരോട് കഴിഞ്ഞ ദിവസങ്ങളില്‍ എന്താണ് കഴിച്ചതെന്നും കുടിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ നിന്നും രോഗം വന്ന ആളുകള്‍ എത്രത്തോളം അൾട്രാ പ്രോസസ്‌ഡ്‌ ഫുഡ് കഴിച്ചുവെന്ന് ഗവേഷകർ കണ്ടെത്തി. പ്രതിദിനം ഗ്രാമിന്‍റെ അളവ് കണക്കാക്കി. ഇതില്‍ നിന്നും ദൈനംദിന ഭക്ഷണത്തില്‍ എത്ര ശതമാനം പ്രോസസ്‌ഡ്‌ ഫുഡ് ഉള്‍പ്പെടുത്തി എന്ന് കണ്ടെത്തി. ഇതില്‍ നിന്നാണ് ഏറ്റവും കുറവ് അള്‍ട്രാ പൊസസ്‌ഡ്‌ ഫുഡ് കഴിച്ചവര്‍ക്ക് രോഗം കുറവെന്ന് കണ്ടെത്തിയത്.

ഏറ്റവും താഴ്‌ന്ന ഗ്രൂപ്പിലുള്ള ആളുകളുടെ ദൈനംദിന ഭക്ഷണത്തിന്‍റെ ഒമ്പത് ശതമാനം അൾട്രാ-പ്രോസസ്‌ഡ്‌ ഭക്ഷണങ്ങളാണുള്ളത്. പ്രതിദിനം ശരാശരി 225 ഗ്രാം, ഉയർന്ന ഗ്രൂപ്പിലുള്ള ആളുകൾ 28 ശതമാനം പേരുണ്ട്. പ്രതിദിനം ശരാശരി 814 ഗ്രാം. പിസ്സ അല്ലെങ്കിൽ ഫിഷ് സ്റ്റിക്കുകൾ പോലെയുള്ള ഭക്ഷണം 150 ഗ്രാം പ്രോസസ്‌ഡ്‌ ഭക്ഷണത്തിന് തുല്യമാണ്. ഉയർന്ന അൾട്രാ-പ്രോസസ്‌ഡ്‌ ഫുഡ് ഉപഭോഗത്തിന് കാരണമാകുന്നു. പ്രധാന ഭക്ഷണം ശീതള പാനീയങ്ങളായിരുന്നു, തുടർന്ന് പഞ്ചസാര അടങ്ങിയ ഉത്‌പന്നങ്ങളും അൾട്രാ പ്രോസസ്‌ഡ്‌ പാല്‍ ഉത്‌പന്നങ്ങളും ഇതില്‍ പെടുന്നു. ഏറ്റവും താഴ്‌ന്ന ഗ്രൂപ്പിൽ, 18,021 പേരിൽ 105 പേർക്ക് ബുദ്ധി ശക്തിയില്‍ കുറവുണ്ടായില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പ്രോസസ് ചെയ്യാത്ത ഭക്ഷണം ശീലമാക്കണം: പ്രായം, ലിംഗഭേദം, ബുദ്ധിശക്തി, ഹൃദ്രോഗം പാരമ്പര്യം എന്നിവയും ബുദ്ധിക്ഷയത്തിന്‍റെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. പുതിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പാൽ, മാംസം എന്നിവ പോലുള്ള സംസ്‌കരിക്കാത്തതോ കുറഞ്ഞ അളവിൽ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തിക്ക് ബുദ്ധിക്ഷയ സാധ്യത 10 ശതമാനം കുറയ്‌ക്കാനാകും. പ്രോസസ്‌ ചെയ്യാത്തതോ കുറഞ്ഞ അളവിൽ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങൾ പ്രതിദിനം 50 ഗ്രാം മാത്രം അപകട സാധ്യത ഉണ്ടാക്കും എന്നും പഠനത്തിലുണ്ട്.

പ്രൊസസ് ചെയ്‌ത ഭക്ഷണങ്ങള്‍ വരുത്തുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം പഠനങ്ങള്‍ ജനങ്ങളില്‍ ഭക്ഷണത്തിലെ അപകട സാധ്യത കുറയ്‌ക്കുന്നതിന് ഏറെ സഹായകമായിരിക്കും. നിലവിലെ പഠനങ്ങള്‍ പൂര്‍ണമല്ലെന്നും ആശുപത്രികളില്‍ നിന്നുള്ള രേഖകളും മരണ നിരക്കും തുടങ്ങിയ കാര്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് നിഗമനത്തില്‍ എത്തിയതെന്നും മസാച്യുസെറ്റ്‌സിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ മൗറ ഇ. വാക്കർ പറഞ്ഞു.

Also Read: ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം; പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്...

Last Updated : Jul 29, 2022, 6:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.