ETV Bharat / sukhibhava

ഭയപ്പെടരുത്‌, നിങ്ങള്‍ ഒറ്റക്കല്ല; മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വഴികളുണ്ട്‌

നിങ്ങള്‍ സമ്മര്‍ദത്തിലാണോ? ഭയപ്പെടേണ്ട.. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ എളുപ്പവഴികളുണ്ട്‌..

Easy tips to manage your mental health  മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍  നിങ്ങള്‍ ഒറ്റക്കല്ല  നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണോ?  ഭക്ഷണക്രമം നിയന്ത്രിക്കുക  നല്ല ഓര്‍മകള്‍ സൂക്ഷിക്കുക  വ്യായാമം  ധ്യാനം  ഉറക്കം  ശീലങ്ങള്‍ക്കായി സമയം നിക്ഷേപിക്കുക  സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക  സംഗീതം കേള്‍ക്കുക  സഹായം ചോദിക്കുക
ഭയപ്പെടരുത്‌, നിങ്ങള്‍ ഒറ്റക്കല്ല; മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വഴികളുണ്ട്‌
author img

By

Published : Apr 23, 2022, 7:58 AM IST

മാനസികാരോഗ്യത്തെ കുറിച്ചും അതിന്‍റെ പ്രാധാന്യത്തെ കുറിച്ചും നാം ചര്‍ച്ച ചെയ്യാറുണ്ട്‌. പ്രത്യേകിച്ച്‌ പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ അധികമാരും ശ്രദ്ധ നല്‍കാറില്ല.

ലോകാരോഗ്യ സംഘടനയായ ഡബ്യുഎച്ച്‌ഒ പ്രകാരം മാനസികാരോഗ്യം എന്നാല്‍, 'ഒരു വ്യക്തിക്ക്‌ സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും, ജീവിതത്തിന്‍റെ സാധാരണ സമ്മര്‍ദങ്ങളെ നേരിടാനും, ഉത്പാദനക്ഷമമായി പ്രവർത്തിക്കാനും, അവന്‍റെ/അവളുടെ സമൂഹത്തിന് സംഭാവന നൽകാനും കഴിയുന്ന ക്ഷേമത്തിന്‍റെ അവസ്ഥയാണ്.'

മോശം മാനസികാരോഗ്യം, ജോലി സ്ഥലത്തെ പിരിമുറുക്കം, വിയോഗം, വേര്‍പിരിയല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയക്ക്‌ കാരണമായേക്കാവുന്ന ഒന്നാണ് സമ്മര്‍ദം. കുട്ടികളിലും കൗമാരക്കാരിലും ഡിജിറ്റല്‍ മീഡിയയുടെയും ഇലക്‌ട്രോണിക്‌ ആശയവിനിമയത്തിന്‍റെയും അമിതമായ ഉപയോഗമാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കാനുള്ള കാരണമെന്നാണ്‌ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം പറയുന്നത്‌.

സമ്മര്‍ദം കുറയ്‌ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഒരാള്‍ക്ക്‌ അനുദിനം സ്വീകരിക്കാവുന്ന നിരവധി മാര്‍ഗങ്ങളുണ്ട്‌. വ്യായാമം, എട്ട്‌ മണിക്കൂര്‍ ഉറക്കം, നന്നായി ഭക്ഷണം കഴിക്കുക, ധ്യാനം, സ്ഥിരമായി ഒരു സുഹൃത്തിനോട്‌ സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏതൊരാളുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ചില എളുപ്പ വഴികളാണ്.

Easy tips to manage your mental health: ആഘാതം, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബ ചരിത്രം, ജീന്‍ പ്രശ്‌നങ്ങള്‍ തുടങ്ങീ പല ഘടകങ്ങളും മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള 10 എളുപ്പ വഴികളെ കുറിച്ച്‌ പരിശോധിക്കാം.

1. നല്ല ഓര്‍മകള്‍ സൂക്ഷിക്കുക: ഒരു കൃതജ്ഞത പുസ്‌തകം സൂക്ഷിക്കുന്നത്‌ നിങ്ങളുടെ ജീവിതത്തിന്‍റെ നല്ല ഓര്‍മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക്‌ ദു:ഖം തോന്നുമ്പോള്‍, കൃതജ്ഞത കുറിപ്പിലൂടെ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തിലേക്ക്‌ തിരിഞ്ഞു നോക്കാനും അവയെ ഓര്‍ക്കാനും കഴിയും. എല്ലാ ദിവസവും നിങ്ങള്‍ സന്തോഷമുള്ള മൂന്ന്‌ കാര്യങ്ങള്‍ എഴുതുക.

2. വ്യായാമം: നിങ്ങള്‍ വ്യായാമം ചെയ്യുന്നതിലൂടെ സന്തോഷത്തിന് കാരണമാകുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ നിങ്ങളുടെ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെടുകയും അത്‌ നിങ്ങളുടെ മനസിന് ഗുണകരമാകുകയും ചെയ്യുന്നു. കൂടാതെ വ്യായാമത്തിലൂടെ കാഴ്‌ചയില്‍ നിങ്ങള്‍ നന്നാകുമ്പോള്‍, നിങ്ങളുടെ ആത്മാഭിമാനം വര്‍ധിക്കുകയും മനസിന് നല്ല അവസ്ഥയും ഉണ്ടാകുന്നു.

3. ഭക്ഷണക്രമം നിയന്ത്രിക്കുക: കൃത്യമായ വ്യായാമം ചെയ്യുക. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങൾക്ക് ഇഷ്‌ടാനുസരണം മാറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക, ധാരളം വെള്ളം കുടിക്കുക തുടങ്ങിയവ നിങ്ങളുടെ നല്ല മാനസികാവസ്ഥയ്‌ക്ക് ഗുണം ചെയ്യും.

4. ധ്യാനം: ഓരോ ദിവസത്തിന്‍റെയും തുടക്കവും ഒടുക്കവും കുറച്ച്‌ മിനിറ്റുകള്‍ ധ്യാനിക്കുന്നതിലൂടെ നിങ്ങളുടെ മനസിന് ആശ്വാസം നല്‍കുകയും മറ്റുള്ളവയെ കുറിച്ചുള്ള ചിന്തകള്‍ കുറയ്‌ക്കാനും കഴിയും. നിങ്ങളുടെ ചിന്തകളെ ഒഴിവാക്കാന്‍ ധ്യാനം ഒരു പരിധിവരെ നിങ്ങളെ സഹായിക്കും.

5. ഉറക്കം: ഉറക്കക്കുറവ്‌ വിഷാദത്തിനും നിങ്ങളുടെ ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനും കാരണമാകുന്നു.

6. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക: നിങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത്‌ നിങ്ങളുടെ അടുത്ത സുഹൃത്തിനോടോ മറ്റോ പങ്കിടാന്‍ ഭയപ്പെടരുത്‌. നിങ്ങള്‍ക്കാവശ്യമായ പിന്തുണയ്‌ക്കും ഉപദേശത്തിനുമായി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സമീപിക്കുക.

7. ശീലങ്ങള്‍ക്കായി സമയം നിക്ഷേപിക്കുക: നിങ്ങള്‍ ഇഷ്‌ടപ്പെടുന്നതും എന്നാല്‍ ഒരിക്കലും ചെയ്യാത്തതുമായ എന്തെങ്കിലും നിങ്ങള്‍ക്കുണ്ടാകാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ വായന, കല, കായികം തുടങ്ങിയ ശീലങ്ങള്‍ക്കായി നിങ്ങള്‍ സമയം കണ്ടെത്തുക. നല്ല ശീലങ്ങള്‍ നിങ്ങളില്‍ ആത്മാഭിമാനം വര്‍ധിപ്പിക്കും.

8. മറ്റൊരാള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക: പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരാള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക. അത്‌ നിങ്ങളുടെ വീടിന് ചുറ്റും സഹായിക്കുന്നതോ, നിങ്ങളുടെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുന്നതോ എന്തുമാകട്ടെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ അവരുടെ കൃതജ്ഞത നിങ്ങളെ ലോകത്തിന്‍റെ നെറുകയില്‍ എത്തിപ്പിക്കും.

9. ശാന്തമായ സംഗീതം കേള്‍ക്കുക: പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ശബ്‌ദങ്ങള്‍, ഉപകരണ സംഗീതം, സമാധാനപരമായ ഗാനങ്ങള്‍ എന്നിവ നിങ്ങളുടെ സമ്മര്‍ദവും ഉത്‌കണ്‌ഠയും കുറയ്‌ക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും.

10. സഹായം ചോദിക്കുക: മറ്റെല്ലാ വഴികളും പരീക്ഷിച്ച്‌ പരാജയപ്പെട്ടു പോയാല്‍ നിങ്ങള്‍ തളര്‍ന്നു പോകരുത്‌. നിങ്ങളുടെ മാനസികാരോഗ്യത്തെ നിങ്ങള്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു വിദഗ്‌ദ്ധനെ സമീപിക്കുക. നിങ്ങള്‍ ഭയപ്പെടരുത്‌. നിങ്ങള്‍ ഒറ്റക്കല്ല.

Also Read: ഓര്‍മ ശക്തിയും ശ്രദ്ധയും പ്രായത്തെ ബാധിക്കുമോ? പഠനം പറയുന്നത്…

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.