ETV Bharat / sukhibhava

തളർന്നത് ശരീരം, മനസല്ല: ഇലക്‌ട്രിക് വീൽ ചെയർ ബൈക്കിൽ കേരളം ചുറ്റികണ്ട് നിഷാൻ നിസാർ - ഭിന്നശേഷിക്കാരനായ നിഷാൻ നിസാർ

നാല് വർഷം മുൻപ് അപകടത്തിൽ ശരീരം പാതി തളർന്ന 25 കാരൻ ഇലക്‌ട്രിക് വീൽ ചെയർ സ്‌കൂട്ടറിൽ ജീവിതത്തിലേയ്‌ക്ക് തിരിച്ചെത്തിയ കഥയിങ്ങനെ...

wheel chair story നിഷാൻ നിസാർ ഇലക്‌ട്രിക് വീൽ ചെയർ കേരള വാർത്തകൾ മലയാളം വാർത്തകൾ കണ്ണമ്മൂല സ്വദേശി നിഷാൻ differently abled youth Nishan Nisar electric wheel chair bike Nishan Nisar travels around Kerala Nishan Nisar electric wheel chair bike niyo motion ഭിന്നശേഷിക്കാരനായ നിഷാൻ നിസാർ ശരീരം തളർന്നു
നിഷാൻ നിസാർ
author img

By

Published : Mar 25, 2023, 3:28 PM IST

Updated : Mar 25, 2023, 3:37 PM IST

ഇലക്‌ട്രിക് വീൽ ചെയർ ബൈക്കിൽ കേരളം ചുറ്റികണ്ട് നിഷാൻ നിസാർ

തിരുവനന്തപുരം: നാല് വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ അരയ്‌ക്ക് താഴേയ്‌ക്ക് തളർന്നുപോയതാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി നിഷാൻ നിസാർ എന്ന ഇരുപത്തിയഞ്ചുകാരന്‍റെ ശരീരം. മത്സ്യം കൊണ്ടുപോയ വാഹനം അമിത വേഗത്തിലെത്തിയ ശേഷം നിഷാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് ക്ഷതവും കാലുകൾക്ക് ഒന്നിലധികം പൊട്ടലുകളും സംഭവിച്ചതോടെ അരയ്‌ക്ക് താഴേയ്‌ക്ക് തളരുകയായിരുന്നു.

ഇതോടെ പൂർണമായും കിടക്കയിലായി നിഷാന്‍റെ ജീവിതം. ഒരു വർഷത്തോളം മുറിക്കുള്ളിൽ കഴിച്ചുകൂട്ടിയ നിഷാൻ പിന്നീട് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേയ്‌ക്ക് മടങ്ങിവരവ് നടത്തി. ശാരീരിക പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ നാല് ചുവരുകൾക്കുള്ളിൽ നിന്നും അയാൾ തന്‍റെ സ്വപ്‌നങ്ങളും സാഹസിക വിനോദങ്ങളും പൂർണമാക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരളം മുഴുവൻ ഇലക്‌ട്രിക് വീൽചെയർ ബൈക്കിലൂടെ ഒറ്റയ്‌ക്ക് സഞ്ചരിക്കുകയാണ് നിഷാൻ.

ജീവിതം മാറ്റിമറിച്ച തീരുമാനം: വീൽചെയറിലെ യാത്ര നിഷാന് നല്ല അനുഭവങ്ങളല്ല നൽകിയത്. ഭിന്നശേഷി സൗഹൃദം എന്ന് പറയുമ്പോഴും നമ്മുടെ നാട് അത്രത്തോളമൊന്നും സൗഹൃദമല്ലെന്ന് മനസിലായ ദിവസങ്ങളിലൂടെയാണ് അന്ന് കടന്നുപോയതെന്ന് നിഷാൻ പറയുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് ചെന്നൈ ഐഐടിയുടെ സ്‌റ്റാർട്ട്പ്പായ നിയോ മോഷൻ നിർമിച്ച ഇലക്‌ട്രിക് വീൽ ചെയർ സ്‌കൂട്ടറിൽ കൊണ്ടെത്തിച്ചത്.

അത്തരമൊരു വാഹനം സ്വന്തമാക്കാൻ ആ ചെറുപ്പക്കാരനെടുത്ത തീരുമാനം അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. നിലവിൽ ഒരു സ്വകാര്യ കമ്പനിയുടെ ഫീൽഡ് എക്‌സിക്യൂട്ടീവും മോഡവും കൂടിയായ നിഷാൻ അപകടത്തിൽപ്പെട്ടവരെ ചേർത്ത് ഒരു കമ്മ്യൂണിറ്റിയുണ്ടാക്കി പലരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്.

ഇലക്‌ട്രിക് വീൽചെയറിന്‍റെ പ്രവർത്തനം: നിയോ മോഷൻ നിർമിച്ച ഇലക്‌ട്രിക് വീൽചെയർ ബൈക്കിന് രണ്ട് ഭാഗങ്ങളാണുള്ളത്. മോട്ടോറും ബാറ്ററിയും മുന്നിലെ ടയറും ഉൾപ്പെടുന്ന ഒരു ഭാഗം. വീൽ ചെയർ മാത്രമായ മറ്റൊരു ഭാഗം. ഈ രണ്ട് ഭാഗങ്ങളും വേർതിരിക്കാൻ കഴിയും. അതിനാൽ തന്നെ മറ്റൊരു വീൽചെയറിന്‍റെ ആവശ്യമില്ല.

പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ വീൽചെയറും മോട്ടോർ അടക്കമുള്ള മുൻഭാഗവുമായി ബന്ധിപ്പിക്കാൻ കഴിയും. 25 കിലോമീറ്റർ ആണ് ഈ ഇലക്‌ട്രിക് വാഹനത്തിന്‍റെ പരമാവധി വേഗം. നാല് മണിക്കൂർ ചാർജ് ചെയ്‌താൽ 30 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിൽ നിന്ന് എളുപ്പത്തിൽ ഇളക്കി എടുക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബാറ്ററിയാണ് വാഹനത്തിലുള്ളത്.

ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മറ്റ് സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്‌തമായി ഇതിൽ റിവേഴ്‌സ്‌ ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനം ഓടിക്കുന്നതിന് ലൈസൻസും ആവശ്യമില്ല. ഒരുലക്ഷം രൂപയാണ് ഈ വാഹനത്തിന് കമ്പനി ഈടാക്കുന്നത്. വാഹനം വാങ്ങുന്നതിന് വിവിധ തരത്തിലുള്ള വായ്‌പ സൗകര്യം കമ്പനി തന്നെ നൽകുന്നുണ്ട്.

ഓരോ വ്യക്തിക്കും വ്യത്യസ്‌തമായ വീൽചെയർ: ഏത് വർക്ക് ഷോപ്പിലും ചെറിയ അറ്റകുറ്റപ്പണികൾ നടത്താം. പ്രധാന ഭാഗങ്ങൾ ഓർഡർ ചെയ്‌താൽ കമ്പനി കൊറിയറായി വീട്ടിൽ എത്തിക്കുകയും ചെയ്യും. ഓരോ വ്യക്തികളുടെയും ആവശ്യത്തിന് അനുസരിച്ചാണ് വീൽചെയർ അടക്കം നിർമിക്കുന്നത്. അതിനാൽ വാഹനം ഓർഡർ ചെയ്‌താൽ കമ്പനി അധികൃതർ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ കൃത്യമായ അളവുകൾ എടുത്തശേഷമാണ് വീൽചെയർ നിർമിക്കുക.

അതുകൊണ്ടുതന്നെ ഉപയോഗിക്കുമ്പോൾ വളരെ സുഖകരമായ അനുഭവമാണ് ഇത് നൽകുന്നതെന്ന് നിഷാൻ പറയുന്നു. ഒരു വർഷമായി ഈ വാഹനം ഉപയോഗിക്കുന്ന നിഷാൻ കേരളം മുഴുവൻ സഞ്ചരിക്കുന്നുണ്ട്. ട്രെയിനിലാണ് യാത്രകൾ കൂടുതലും. ഇന്ത്യയിൽ ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്തരത്തിൽ ഒരു വാഹനം നിർമിക്കുന്നത്.

ഈ വാഹനത്തിൽ തന്‍റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പായുകയാണ് നിഷാൻ. ഭിന്നശേഷിക്കാരൻ ആയി എന്ന് കരുതി നിരാശപ്പെടുന്ന ആരേയും ഒപ്പം കൂട്ടാം എന്ന സന്ദേശവും നിഷാൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Last Updated : Mar 25, 2023, 3:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.