ETV Bharat / sukhibhava

ഡിമന്‍ഷ്യ (സ്‌മൃതി നാശം) മനസിലാക്കാനായി രാജ്യത്ത് ആദ്യമായി എഐ പഠനം - dementia AI study India

അന്താരാഷ്‌ട്ര ഗവേഷക സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. രോഗനിര്‍ണയത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യകള്‍ വലുതെന്ന് ഗവേഷകര്‍.

Over 10 million older adults in India likely have dementia  ഡിമന്‍ഷ്യയുടെ വ്യാപനം  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ  ഡിമന്‍ഷ്യ  ഡിമന്‍ഷ്യ വ്യാപകത്വം  dementia AI study  dementia AI study India  ഡിമന്‍ഷ്യ എഐ പഠനം
ഡിമന്‍ഷ്യ
author img

By

Published : Mar 9, 2023, 11:10 PM IST

Updated : Mar 10, 2023, 6:04 AM IST

ന്യൂഡല്‍ഹി: അറുപത് വയസും അതില്‍ കൂടുതലും പ്രായമുള്ള ഒരു കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ ഡിമന്‍ഷ്യ (സ്‌മൃതി നാശം, മേധ ക്ഷയം) ഉണ്ടെന്ന് പഠനം. ഡിമന്‍ഷ്യയുടെ വ്യാപകത്വ നിരക്കില്‍ (prevalance rate) ഇന്ത്യ യുഎസിനും യുകെയ്‌ക്കും സമാനമാണെന്നും ഈ പഠനം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍.

ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇത്. ന്യൂറോ എപ്പിഡെമിയോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രായമായ 31,477 പേരില്‍ നിന്നുള്ള ആരോഗ്യ വിവരങ്ങള്‍ സെമി സൂപ്പര്‍വൈസ്‌ഡ് മെഷിന്‍ ലേണിങ്( semi-supervised machine learning ) എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടെക്‌നിക് ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

എന്താണ് ഡിമന്‍ഷ്യ: തലച്ചോറിലേക്കുള്ള നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ അവയ്‌ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വഴിയുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളെ പൊതുവായി വിളിക്കുന്നതാണ് ഡിമന്‍ഷ്യ.

പഠനം നടത്തിയത് അന്താരാഷ്‌ട്ര ഗവേഷക സംഘം: ന്യൂഡല്‍ഹി ഏയിംസിലെയടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ അറുപത് വയസും അതില്‍ കൂടുതലും പ്രായമായവരിലുള്ള ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് 8.44 ശതമാനമാണെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്. ഇത് ഒരു കോടി എണ്‍പതിനായിരം ആളുകള്‍ വരും. ഇതെ പ്രായമുള്ളവരിലെ ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് യുഎസില്‍ 8.8 ശതമാനം,യുകെയില്‍ 9 ശതമാനം, ജര്‍മനിയിലും ഫ്രാന്‍സിലും 8.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയില്‍ എന്നിങ്ങനെയാണെന്നും ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ പ്രായമായവര്‍, സ്‌ത്രീകള്‍, വിദ്യാഭ്യാസം തീരെ ലഭിക്കാത്തവര്‍, ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ എന്നിവരില്‍ ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ ദേശീയ പ്രാതിനിധ്യമുള്ള 30,000 പ്രായമായ ആളുകളില്‍ നടത്തിയ ഏജിങ് പഠനത്തിന്‍റെ അടിസ്ഥാനത്തിലുമുള്ള ഗവേഷണമാണ് തങ്ങളുടേത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ഹെല്‍ത്ത് ഡാറ്റ സയന്‍സിലെ പ്രഫസര്‍ ഹമിയോ ജിന്‍ പറഞ്ഞു.

വൈദ്യശാസ്‌ത്രത്തില്‍ എഐയുടെ സാധ്യതകള്‍ വലുത്: എഐക്ക് ഇത്തരത്തിലുള്ള ബൃഹത്തായതും സങ്കീര്‍ണമായതുമായ ഡാറ്റ വ്യാഖ്യാനിക്കുന്നതില്‍ വ്യതിരക്തമായ രീതിയിലുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശിയമായ സാമ്പിളുകളില്‍ നിന്ന് മുമ്പ് കണക്കാക്കിയതിനേക്കാളും ഇന്ത്യയില്‍ ഡിമന്‍ഷ്യയുടെ വ്യാപകത്വ നിരക്ക് കൂടുതലാണെന്ന് തങ്ങളുടെ ഗവേഷണത്തില്‍ കണ്ടെത്തി. പഠനത്തിനായി സറേ സര്‍വകലാശാല, യുഎസിലെ സര്‍വകലാശാലകളായ സതേര്‍ണ്‍ കാലിഫോര്‍ണിയ, മിഷിഗണ്‍, ഏയിംസ് ന്യൂഡല്‍ഹി എന്നിവയിലെ ഗവേഷകരാണ് എഐ പഠന മാതൃക വികസിപ്പിച്ചത്.

ഡിമന്‍ഷ്യ എന്ന് ലേബല്‍ ചെയ്യപ്പെട്ട 70 ശതമാനം ഡാറ്റ സെറ്റുകളും ബാക്കി മുപ്പത് ശതമാനം ഡാറ്റ എഐയുടെ പ്രവചന കൃത്യത മനസിലാക്കാന്‍ വേണ്ടി റിസര്‍വ് ചെയ്യപ്പെട്ടവയുമായിരുന്നു. ഇതിലായിരുന്നു ഈ എഐ മാതൃക പരിശീലിപ്പിക്കപ്പെട്ടത്. അണ്‍ലേബല്‍ഡ് ആയിട്ടുള്ള ഡാറ്റ സെറ്റില്‍ നിന്ന് ഡിമന്‍ഷ്യ ഉണ്ടോ എന്നുള്ള പ്രവചനം നടത്താന്‍ എഐ സ്വയം പഠിച്ചു.

സങ്കീര്‍ണമായ ഡാറ്റ സെറ്റില്‍ നിന്ന് പാറ്റേണുകള്‍ കണ്ടെത്തുന്നതിന് എഐക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഗവേഷണത്തില്‍ അംഗമായ സറേ സര്‍വകലാശാലയിലെ പ്രഫസര്‍ അഡ്രിയാന്‍ ഹില്‍ട്ടണ്‍ പറഞ്ഞു. ഒരു പ്രത്യേക ജനപഥത്തെ രോഗങ്ങള്‍ എങ്ങനെ ബാധിക്കും എന്ന് മനസിലാക്കാന്‍ എഐ നമ്മളെ കൂടുതല്‍ സഹായിക്കും. കൃത്യതയുള്ള വൈദ്യ ഇടപെടലുകള്‍ക്ക് ഇത് നമ്മെ സഹായിക്കുമെന്നും ഹില്‍ട്ടണ്‍ പറഞ്ഞു.

Last Updated : Mar 10, 2023, 6:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.