ഹൈദരാബാദ് : പൂച്ചകളുടെ ജീവന് ഭീഷണിയാകുന്ന കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെ കണ്ടെത്തി. സൈപ്രസില്‍ ഉത്‌ഭവിച്ച എഫ് കോവ്-23 (F-CoV-23) എന്ന് പേരിട്ടിട്ടുള്ള ഈ വകഭേദം, ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയത്. വളർത്തുമൃഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പൂച്ചകൾക്കിടയിൽ മരണത്തിന് കാരണമായേക്കാവുന്ന വകഭേദം, ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നതായും ഇവര്‍ കണ്ടെത്തി.
-
Cat owners be aware!
— TheLiverDoc (@theliverdr) November 17, 2023 " class="align-text-top noRightClick twitterSection" data="
If you did not know, a novel coronavirus mutated into a recombinant coronavirus, jumped host, changed its target host cell of attack (from lung to abdomen) and is killing 1000s of cats world over.
The new virus, which is causing a disease called infectious… pic.twitter.com/och6LtMeLW
">Cat owners be aware!
— TheLiverDoc (@theliverdr) November 17, 2023
If you did not know, a novel coronavirus mutated into a recombinant coronavirus, jumped host, changed its target host cell of attack (from lung to abdomen) and is killing 1000s of cats world over.
The new virus, which is causing a disease called infectious… pic.twitter.com/och6LtMeLWCat owners be aware!
— TheLiverDoc (@theliverdr) November 17, 2023
If you did not know, a novel coronavirus mutated into a recombinant coronavirus, jumped host, changed its target host cell of attack (from lung to abdomen) and is killing 1000s of cats world over.
The new virus, which is causing a disease called infectious… pic.twitter.com/och6LtMeLW
ഇതുപ്രകാരം പൂച്ചയുടെ വയറ്റിനുള്ളിലെ ടിഷ്യൂവിന്‍റെ നേര്‍ത്ത പാളിയില്‍ കടുത്ത വീക്കത്തിന് കാരണമായേക്കാം. അതേസമയം നായകളില്‍ മുമ്പ് കണ്ടെത്തിയിരുന്ന കൊറോണ വൈറസിന്‍റെ ജനിതക വിവരങ്ങളില്‍ നിന്നാണ് പൂച്ചകളിലേക്ക് പടരുന്ന രോഗത്തെ കുറിച്ചുള്ള കണ്ടെത്തലുമെത്തുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള ഹെപറ്റോളജിസ്‌റ്റ് ഡോ. സിറിയക് ആബി ഫിലിപ്‌സാണ് പൂച്ചകള്‍ക്ക് ഭീഷണിയായേക്കാവുന്ന രോഗത്തെ കുറിച്ചുള്ള ജാഗ്രതാനിര്‍ദേശവുമായി എക്‌സിലൂടെ ആദ്യമായി രംഗത്തെത്തിയത്.
രോഗവ്യാപനം എങ്ങനെ : രോഗം വ്യാപിച്ച പൂച്ചകളുടെയും നായകളുടെയും വിസര്‍ജ്ജ്യങ്ങളിലൂടെയാണ് പ്രധാനമായും വൈറസ് പകരുന്നത്. ഇത്തരത്തില്‍ സൈപ്രസില്‍ മാത്രം ഏകദേശം 8,000 പൂച്ചകളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എന്നാല്‍ ഇത്രയധികം മരണങ്ങള്‍ സംഭവിച്ചത് യുകെയിലെ ശാസ്‌ത്രജ്ഞര്‍ക്കിടയില്‍ ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്. മാത്രമല്ല രോഗം പിടിപെട്ടതായി സംശയിക്കുന്ന പൂച്ചകളെ കൊവിഡ് പരിശോധനയ്‌ക്ക് ശേഷം ഐസൊലേഷനിലും നിരീക്ഷണത്തിലുമായി സൂക്ഷിച്ചുവരികയാണ്.
തടയിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ : പൂച്ചകളില്‍ വ്യാപകമായി രോഗം കണ്ടുതുടങ്ങിയതോടെ സൈപ്രസ് അധികൃതര്‍ അത് തടയുന്നതിനായുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല രോഗബാധിതരായ മൃഗങ്ങളെ പരിപാലിക്കാൻ മൃഗഡോക്‌ടര്‍മാരും സന്നദ്ധപ്രവർത്തകരും അശ്രാന്തമായി പ്രവർത്തിച്ചുവരികയുമാണ്. യുകെ ആസ്ഥാനമായുള്ള എന്‍ജിഒയായ പി.എ.ഡബ്ല്യു.എസ്സിലെ ദിനോസ് അജിയോമമിറ്റിസും പൂച്ചകളിലെ രോഗവ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. സൈപ്രസില്‍ ആകെയുള്ള പൂച്ചകളില്‍ മുന്നിലൊന്നിന് ഇതിനോടകം വൈറസ് ബാധയേറ്റതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ശാപ്പാട് അകത്താക്കി ഓടി, പെട്ടത് ജനല്‍ക്കമ്പിയില്‍; പൂച്ചയെ രക്ഷിക്കാൻ ഫയർഫോഴ്‌സ്..ഒടുവില്‍..!
അതുകൊണ്ടുതന്നെ മനുഷ്യരില്‍ കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ഉപയോഗിച്ചിരുന്ന റെംഡെസിവിര്‍, മോള്‍നുപിരവിര്‍ തുടങ്ങിയ മരുന്നുകള്‍ വളര്‍ത്തുമൃഗങ്ങളിലെ വൈറസ് വ്യാപനം തടയാന്‍ പരീക്ഷിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. അതേസമയം F-CoV-23 ന്‍റെ തുടക്കം യുകെയിലാണെങ്കിലും ലോകമെമ്പാടുമുള്ള പൂച്ചകളിലേക്ക് പടരാതെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര പ്രതിരോധ നടപടികൾ ആരംഭിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.