ന്യൂഡല്‍ഹി : കേരളത്തില്‍ ഡിസംബര്‍ 8ന് കണ്ടെത്തിയത് കൊവിഡ് 19 ഉപ വകഭേദമായ (sub variant of COVID 19) ജെഎന്‍ 1 (JN 1 sub variant in Kerala) ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. 79 വയസുകാരിയുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നും റിപ്പോര്‍ട്ട് (JN 1 detected in 79 year old woman). നവംബര്‍ 18നായിരുന്നു ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരുടെ സാമ്പിള്‍ പരിശോധിച്ചത്. ഇവര്‍ക്ക് കൊവിഡ് ഭേദമായിരുന്നതായും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമം നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രോഗം ബാധിച്ചവരില്‍ 90 ശതമാനവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സിംഗപ്പൂരില്‍ ജെഎന്‍ 1 ബാധയോടെ ഇന്ത്യന്‍ യാത്രക്കാരനെ കണ്ടെത്തിയിരുന്നു.
തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഇയാള്‍ ഒക്‌ടോബര്‍ 25നാണ് സിംഗപ്പൂരിലേക്ക് പോയത്. അതേസമയം, തിരുച്ചിറപ്പള്ളിയിലോ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലോ ജെഎന്‍ 1 കണ്ടെത്തിയിട്ടില്ല. രാജ്യത്തു തന്നെ മറ്റൊരു ജെഎന്‍ 1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
പിറോള വൈറസ് വകഭേദത്തിന്‍റെ (BA.2.86) പിന്‍ഗാമിയാണ് ജെഎന്‍ 1 (COVID 19 sub strain JN 1). ലക്‌സംബര്‍ഗില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത രോഗം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അണുബാധ ഉണ്ടാക്കാനും രോഗ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കാനും കഴിവുള്ള രോഗകാരിയാണിത്. ഇതില്‍ സ്‌പൈക്ക് പ്രോട്ടീന്‍ (ആതിഥേയ കോശത്തിലേക്ക് വൈറസിന്‍റെ പ്രവേശനം സുഗമമാക്കുന്ന ഒരു ഗ്ലൈക്കോ പ്രോട്ടീന്‍) അടങ്ങിയിരിക്കുന്നു. എന്നാല്‍ ക്രിയാത്‌മകമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വാക്‌സിനുകളും ചികിത്സകളും ജെഎന്‍ 1ല്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് തന്നെയാണ് വിദഗ്‌ധരുടെ അഭിപ്രായം.
Also Read: കേരളത്തിലും ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു: വാക്സിനുകള്‍ ഫലപ്രദമെന്ന് വിദഗ്ധര്‍
സ്‌പൈക്ക് പ്രോട്ടീനുള്ള മുന്‍ ഉപവിഭാഗങ്ങളുമായി ഈ വൈറസ് ബാധക്കുള്ള സാമ്യവും ശ്രദ്ധേയമാണ്. ഉപവകഭേദത്തിന്‍റെ മാറ്റങ്ങള്‍ മിക്കവയും സ്‌പൈക്ക് പ്രോട്ടീനില്‍ കാണപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ ബാധിക്കാനുള്ള കഴിവും അണുബാധ ഉണ്ടാക്കാനുള്ള കഴിവും ആയി ബന്ധപ്പെട്ടിരിക്കുന്നു.
ലോകത്താകമാനം BA.2.86ന്‍റെ 3,608 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്‍റെ ഉപവകഭേദങ്ങള്‍ കൂടുതലും യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാറ്റം വരുത്തിയ കൊവിഡ് വാക്‌സിനുകള്‍ ജെഎന്‍ 1ന് ഫലപ്രദമാണെന്നാണ് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസി കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നത്.