ETV Bharat / sukhibhava

പുകവലി മുറികൾ വേണ്ട.. ഇന്ത്യയെ പുകവലി വിമുക്തരാജ്യമാക്കാൻ സർക്കാർ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം

author img

By

Published : Mar 12, 2023, 3:21 PM IST

രാജ്യത്ത് നിലവിലുള്ള സിഗരറ്റും മറ്റ് പുകയില ഉത്‌പന്നങ്ങളും നിയമം ഭേദഗതി ചെയ്‌ത് പുകവലി അനുവദനീയ ഇടങ്ങൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ഡോക്‌ടർമാരും കാൻസർ ബാധിതരും ഹോട്ടൽ അസോസിയേഷനുകളും ആവശ്യപ്പെട്ടു

COTPA ACT  cotpa act needs to be amended  remove smoking designated areas  പുകയില  സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും നിയമം  പുകവലി  പുകവലി അനുവദനീയ ഇടങ്ങൾ  Cigarettes and Other Tobacco Products Act  tobacco use  no smoking day  smoking  smoking rooms  health news  ആരോഗ്യ വാർത്തകൾ
പുകവലി മുറികൾ വേണ്ട

ന്യൂഡൽഹി: മനുഷ്യ ശരീരത്തിൽ മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്ന പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് പകരം പലയിടങ്ങളിലും പുക വലിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തി കൊടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. എന്നാൽ ഈ ദുസ്വഭാവത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും വിമാനത്താവളങ്ങളിലും ഒരുക്കി നൽകുന്ന പുകവലി മുറികൾ നീക്കം ചെയ്യണമെന്ന് ഡോക്‌ടർമാരും കാൻസർ ബാധിതരും ഹോട്ടൽ അസോസിയേഷനുകളും സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പുകവലി വിരുദ്ധ ദിനത്തിലാണ് ആവശ്യം സർക്കാരിന് മുന്നിലെത്തിയത്.

സിഗരറ്റും മറ്റ് പുകയില ഉത്‌പന്നങ്ങളും (Cigarettes and Other Tobacco Products Act) നിയമത്തിൽ 2003 ൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി അഭിനന്ദിച്ചുകൊണ്ടായിരുന്നു രാജ്യത്തെ 100 ശതമാനം പുകവലി രഹിതമാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. പുകവലി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്നും രോഗപ്രതിരോധ ശേഷി കുറക്കുമെന്നും മാക്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയർ സെന്‍റർ ചെയർമാൻ ഡോ. ഹരിത് ചതുർവേദി പറഞ്ഞു.

നിയമം സൗകര്യമൊരുക്കുന്നു: 2003 ലെ സിഗരറ്റും മറ്റ് പുകയില ഉത്‌പന്നങ്ങളും നിയമം പ്രകാരം പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരുന്നു. ഈ വകുപ്പിലെ സെക്ഷൻ നാല് പ്രകാരം പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടങ്ങളിലും പുകവലി നിരോധിക്കുന്നുണ്ട്. എന്നാൽ ഇതേ നിയമം തന്നെ റസ്‌റ്റോറന്‍റുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെ ചിലയിടങ്ങളിൽ നിലവിൽ പുകവലി അനുവദിക്കുന്നുമുണ്ട്.

മുപ്പതിൽ കൂടുതൽ മുറികളുളള ഹോട്ടലുകൾ, 30 ൽ കൂടുതൽ ഇരിപ്പിടങ്ങളുള്ള റസ്‌റ്റോറന്‍റുകൾ എന്നിവിടങ്ങളിലാണ് പുകവലിക്കാൻ പ്രത്യേക സൗകര്യം ഒരുക്കി നൽകാൻ നിയമം അനുശാസിക്കുന്നത്. പക്ഷേ ഭക്ഷണശാലകൾ, ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ പോലെയുള്ള പൊതു ഇടങ്ങളിൽ പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നത് പുകവലിക്കാത്ത ആയിരക്കണക്കിന് ആളുകളുടെ ജീവൻ കൂടി അപകടത്തിലാക്കുന്നു. പ്രത്യേക ഏരിയകളിൽ മാത്രമാണ് പുകവലിക്കുന്നത് എന്ന് ജനങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും പുക വായുവിൽ കൂടി പടരുന്നത് നിയന്ത്രിക്കാൻ സാധിക്കില്ല.

വേണ്ടത് നിയമഭേദഗതി: അതിനാൽ നിലവിലെ നിയമം ഭേദഗതി വരുത്തി ഒരിടത്തും പുകവലി പാടില്ല എന്ന നിയമം കൊണ്ടുവരണമെന്ന് ആരോഗ്യ പ്രവർത്തകയായ നളിനി സത്യനാരായണൻ പറഞ്ഞു. പുകവലിക്കുന്നവർ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യുന്നില്ല. അതുപോലെ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കാത്ത ഹോട്ടലുകളിൽ താമസിക്കാനാണ് കൂടുതൽ കുടുംബങ്ങളും ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തിയതായി ഉത്തർ പ്രദേശ് ഹോസ്‌പിറ്റാലിറ്റി അസോസിയേഷൻ പ്രസിഡന്‍റ് ഡോ ജി പി ശർമയും അഭിപ്രായപ്പെട്ടിരുന്നു.

ജീവനെടുക്കുന്ന പുകവലി: ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇവരിൽ 1.2 ദശലക്ഷമെങ്കിലും ആളുകൾ പുകയില സംബന്ധമായ രോഗങ്ങളാൽ പ്രതിവർഷം മരിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ പുകവലി മൂലവും രണ്ട് ലക്ഷത്തിലധികം ആളുകൾ പുകവലിക്കുന്നവരുമായുള്ള സമ്പർക്കം കൊണ്ടുമാണ് മരണപ്പെടുന്നത്.

അതേസമയം 35,000 ലധികം ആളുകൾ പുകയില്ലാത്ത പുകയില ഉത്‌പന്നത്തിന്‍റെ ഉപയോഗം കൊണ്ടും മരണപ്പെടുന്നുണ്ട്. ഇന്ത്യയിലെ കാൻസറുകളിൽ 27 ശതമാനവും പുകയില ഉപയോഗം മൂലമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.