ETV Bharat / sukhibhava

ഗര്‍ഭസ്ഥ ശിശുവിന് മസ്‌തിഷ്‌ക ശസ്‌ത്രക്രിയ; ലോകത്ത് ആദ്യമായി യുഎസില്‍; ആരോഗ്യ രംഗത്തെ പുതിയ കാല്‍വയ്‌പ്പ്

author img

By

Published : May 5, 2023, 4:43 PM IST

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്ന അപൂർവ രോഗത്തെ തുടര്‍ന്ന് യുഎസില്‍ ഗര്‍ഭസ്ഥ ശിശുവില്‍ നടത്തിയ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ വിജയകരം.

Rare brain surgery on unborn child  Doctors operate on girl child not yet born  brain disorder  brain disorder in fetus operated  life threatening brain condition  Venus of Galen malformation  Boston Childrens Hospital  surgery performed on fetus  brain surgery performed on fetus  Brain surgery on unborn baby in the US  ഗര്‍ഭസ്ഥ ശിശുവിന് മസ്‌തിഷ്‌ക ശസ്‌ത്രക്രിയ  ലോകത്ത് ആദ്യമായി യുഎസില്‍  ആരോഗ്യ രംഗത്തെ പുതിയ കാല്‍വയ്‌പ്പ്  വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ  മസ്‌തിഷ്‌ക ശസ്‌ത്രക്രിയ വിജയകരം  അപൂര്‍വ്വ രോഗം
ഗര്‍ഭസ്ഥ ശിശുവിന് മസ്‌തിഷ്‌ക ശസ്‌ത്രക്രിയ

ഹൈദരാബാദ്: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്‍റെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി യുഎസിലെ ഒരു സംഘം ഡോക്‌ടര്‍മാര്‍. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിലുണ്ടായ അപൂര്‍വ്വ രോഗം പരിഹരിക്കാനാണ് ഇത്തരത്തിലൊരു ശസ്‌ത്രക്രിയ നടത്തിയത്. ലോകത്താദ്യമായാണ് ഇത്തരമൊരു ശസ്‌ത്രക്രിയ നടത്തിയത്. വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ" എന്ന അപൂർവ രോഗത്തെ തുടര്‍ന്നാണ് ഡോക്‌ടര്‍മാരുടെ പരീക്ഷണ ശസ്‌ത്രക്രിയ.

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്ന അപൂര്‍വ രോഗം: ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ച് കൊണ്ട് പോകുന്ന കുഴല്‍ ശരിയായി വികസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയായി രക്തയോട്ടം നടക്കാതിരിക്കുകയും തുടര്‍ന്ന് അത് ശിശുവില്‍ അമിത രക്തസമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്‌തു. ഇത് കുഞ്ഞിന് ശ്വസന ബുദ്ധിമുട്ടുകള്‍ക്കും കാരണമായി.

ഗര്‍ഭാവസ്ഥയുടെ 30 ആഴ്‌ച പിന്നിടുമ്പോള്‍ നടത്തുന്ന പതിവ് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് കുഞ്ഞിലെ അപൂര്‍വ രോഗം കണ്ടെത്തിയത്. ഇത് കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാക്കുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്. ഗര്‍ഭാവസ്ഥയുടെ 34ാം ആഴ്‌ചയിലാണ് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെയും ബ്രിഗാം വിമൻസ് ഹോസ്‌പിറ്റലിലെയും ഡോക്‌ടര്‍ ചേര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയത്.

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ അപകടകരം: ഗര്‍ഭസ്ഥ ശിശുക്കളിലുണ്ടാകുന്ന ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളില്‍ മസ്‌തിഷ്‌ക ക്ഷതത്തിന് കാരണമാകാറുണ്ടെന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. ഡാരന്‍ ഓര്‍ബാച്ച് പറഞ്ഞു. ശിശുക്കളിലെ ഈ അവസ്ഥ ജനിച്ച ഉടന്‍ ഹൃദയസ്‌തംഭനമുണ്ടാകാന്‍ കാരണമാകുമെന്നും ഓര്‍ബാച്ച് വ്യക്തമാക്കി. സാധാരണഗതിയില്‍ ജനന ശേഷമാണ് കുഞ്ഞുങ്ങളില്‍ ഇത്തരം രോഗം കാണാറുള്ളത്.

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്ന രോഗം കണ്ടെത്തിയതിന് ശേഷവും പലരും വൈകിയാണ് ഇതിന് ചികിത്സ നല്‍കുക. ചികിത്സ വൈകുന്നത് ഏറെ പ്രയാസങ്ങളിലേക്ക് നയിക്കും. ഈ അസുഖങ്ങളുള്ള കുഞ്ഞുങ്ങള്‍ 50 മുതല്‍ 60 ശതമാനം വരെ അസുഖ ബാധിതരാകും. മാത്രമല്ല ഇത്തരക്കാരില്‍ ന്യൂറോളജിക്കല്‍ അസുഖങ്ങളും കണ്ട് വരാറുണ്ട്.

ചികിത്സ രീതി ഇങ്ങനെ: അള്‍ട്രാസൗണ്ട് ഗൈഡന്‍സിന്‍റെ സഹായത്തോടെ അമ്‌നിയോസെന്‍റസിസിന് (ഭ്രൂണത്തെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കുന്ന ദ്രാവകത്തിന്‍റെ സാമ്പിൾ പുറത്തെടുക്കാൻ ഉപയോഗിക്കുന്ന രീതി) ഉപയോഗിക്കുന്ന സൂചികള്‍ ഉപയോഗിച്ച് തലച്ചോറിലെ തകരാറുള്ള രക്ത കുഴലില്‍ വളരെ നേര്‍ത്ത കോയിലുകള്‍ എത്തിക്കുകയും രക്തകുഴലില്‍ അവയെ തുന്നി ചേര്‍ക്കുകയും ചെയ്‌തു. ഇതോടെ രക്ത കുഴല്‍ വികസിക്കുകയും പ്രയാസങ്ങള്‍ നീങ്ങുകയും രക്തയോട്ടം സാധാരണ രീതിയിലാകുകയും ചെയ്‌തു.

ആദ്യ പരീക്ഷണം ഭാവിയിലേക്കൊരു മുതല്‍ക്കൂട്ട്: ലോകത്തിലെ തന്നെ ആദ്യ പരീക്ഷണ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഡോക്‌ടര്‍മാരുടെ സംഘം. ശസ്‌ത്രക്രിയ വിജയകരമായത് കൊണ്ട് തന്നെ ഇത്തരത്തില്‍ പ്രയാസങ്ങളുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സ നല്‍കാന്‍ കഴിയും. ഗര്‍ഭാവസ്ഥയില്‍ മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മികച്ച ചികിത്സ നല്‍കാമെന്ന പ്രതീക്ഷയിലാണ് ഡോക്‌ടര്‍മാര്‍.

also read: ഇംഫാലില്‍ ബിജെപി എംഎല്‍എയെ ആക്രമിച്ച് പ്രതിഷേധക്കാര്‍; മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി കുൽദീപ് സിങ്ങിനെ നിയമിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.