ETV Bharat / sukhibhava

ഗർഭകാലത്തെ സ്‌ത്രീകളിലെ ഉത്‌കണ്‌ഠ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author img

By

Published : Oct 7, 2022, 6:09 PM IST

ഗർഭകാലത്ത് ഉത്‌കണ്‌ഠ അനുഭവപ്പെടുന്ന സ്‌ത്രീകൾ ആശങ്കകൾ ഇല്ലാത്തവരെ അപേക്ഷിച്ച് നേരത്തെ പ്രസവിക്കുമെന്ന് പഠനം

Anxiety  pregnancy  premature births  depressive symptoms  depression  postpartum depression  ഗർഭകാലത്തെ സ്‌ത്രീകളിലെ ഉത്‌കണ്‌ഠ  സ്‌ത്രീകൾ ഉത്കണ്‌ഠ  നേരത്തെ പ്രസവം  മലയാള വാർത്തകൾ  പ്രസവം  ഗർഭകാല ആശങ്കകൾ
ഗർഭകാലത്തെ സ്‌ത്രീകളിലെ ഉത്‌കണ്‌ഠ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോസ് ആഞ്ചലസ്: ഗർഭകാലത്ത് ഉത്‌കണ്‌ഠ അനുഭവപ്പെടുന്ന സ്‌ത്രീകൾ ഉത്‌കണ്‌ഠ ഇല്ലാത്തവരെ അപേക്ഷിച്ച് നേരത്തെ പ്രസവിക്കുമെന്ന് പഠനം. കുഞ്ഞിന്‍റെ ജനനത്തെ ബാധിച്ചേക്കാവുന്ന ശക്തമായ ഒരു മാനസികാവസ്ഥ ഉത്‌കണ്‌ഠയാണെന്ന് യുഎസിലെ ലോസ് ആഞ്ചലസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകൻ ക്രിസ്റ്റീൻ ഡങ്കൽ ഷെറ്റർ പറഞ്ഞു. ഗർഭിണികളായ സ്‌ത്രീകളിൽ നാലിൽ ഒരാൾക്ക് വരെ ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങൾ ഉണ്ടാകാം.

ഗർഭാവസ്ഥയുടെ 37 ആഴ്‌ചകൾക്ക് മുമ്പുള്ള ജനനത്തിന് അല്ലെങ്കിൽ ഗർഭധാരണത്തിന് ഉത്‌കണ്‌ഠ ഒരു അപകട ഘടകമാകുമെന്നും മുൻ ഗവേഷണങ്ങൾ കണ്ടെത്തി. ഡെൻവർ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ 196 ഗർഭിണികളുടെ വൈവിധ്യമാർന്ന സാമ്പിളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചാണ് ഗവേഷണം നടത്തിയത്. ഗർഭാവസ്ഥയുടെ ആദ്യത്തെയും മൂന്നാമത്തെയും മാസങ്ങളിൽ അവർ സ്‌ത്രീകളുടെ ഉത്‌കണ്‌ഠകൾക്ക് കാരണമാകുന്ന വ്യത്യസ്‌തമായ ചോദ്യങ്ങൾ ഗർഭിണികളോട് ചോദിച്ചു.

പൊതുവായി ആശങ്കകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ, ഗർഭവുമായി ബന്ധപ്പെട്ട ആശങ്കകൾ, നവജാതശിശുവിനെ പരിപാലിക്കുന്നതും വൈദ്യ പരിചരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിങ്ങനെ വ്യത്യസ്‌ത അവസ്ഥകൾ മുൻ നിർത്തിയുള്ളതായിരുന്നു ചോദ്യങ്ങൾ. ഇതിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വിലയിരുത്തിയതിൽ നിന്നും കുട്ടികളുടെ മാസം തികയാതെയുള്ള ജനനമാണ് പ്രധാന ഉത്കണ്‌ഠയെന്ന് തിരിച്ചറിഞ്ഞു. ഗർഭാവസ്ഥയുടെ തുടക്കത്തിലെ പൊതുവായ ആശങ്ക, മെഡിക്കൽ അപകടങ്ങൾ, കുഞ്ഞ്, പ്രസവം, രക്ഷാകർതൃത്വം തുടങ്ങിയവയാണ് പിന്നീട് ആശങ്കകൾക്ക് കാരണമാകുന്നത്.

ഇത്തരം ഉത്‌കണ്‌ഠകൾ മാസം തികയാതെയുള്ള പ്രസവത്തിനും അപകടത്തിനും കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു. ഹെൽത്ത് സൈക്കോളജി ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.