ETV Bharat / sukhibhava

Anemic Female Teens In India: കൗമാരത്തിലെ വിവാഹം, മാതൃത്വം പെൺകുട്ടികളിൽ വിളർച്ചയ്‌ക്ക് കാരണമാകുന്നു; പഠന റിപ്പോര്‍ട്ട് പുറത്ത് - 18 വയസിന് മുൻപുള്ള വിവാഹവും മാത്യത്വവും

Why Female Teens In India Shows Anemia: രാജ്യത്തെ കൗമാരക്കാരിൽ വിളർച്ച കൂടുതൽ കാണപ്പെടുന്നതായി പഠനങ്ങൾ. കേരളത്തിൽ വിളർച്ച സംഭവിക്കുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്

Anemic Female Teens In India  Female Teens shows anemia  Anemic  Anemic reasons  Anemic dangerous  കൗമാരക്കാരായ സ്‌ത്രീകളിൽ വിളർച്ച  വിളർച്ച ഉണ്ടാകാൻ കാരണം  ഇന്ത്യയിലെ കൗമാരക്കാരായ സ്‌ത്രീകളിൽ വിളർച്ച  വിളർച്ച  18 വയസിന് മുൻപുള്ള വിവാഹവും മാത്യത്വവും  സ്‌ത്രീകളിൽ വിളർച്ച
Anemic Female Teens In India
author img

By ETV Bharat Kerala Team

Published : Sep 9, 2023, 9:08 PM IST

ന്ത്യയിലെ കൗമാരക്കാരികളിൽ (Female Teens In India) 10ൽ ആറ് പേരിലും വിളർച്ച (Anemia) ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ കുടുംബാരോഗ്യ സർവേകളിൽ (National Family Health Surveys ) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ഇന്ത്യൻ ഗവേഷകരുടേതാണ് റിപ്പോർട്ട്. കൗമാരത്തിലുള്ള വിവാഹം, മാതൃത്വം, പോക്ഷകാഹാരങ്ങളുടെ കുറവ് എന്നിവയെല്ലാം വിളർച്ചയുടെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

പ്രത്യേകിച്ച് 15 മുതൽ 19 വയസുവരെ പ്രായമായ പെൺകുട്ടികളിലാണ് വിളർച്ച അപകടകരമായ രീതിയിൽ കാണപ്പെടുന്നതെന്ന് ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ വിളർച്ച അധികമുള്ള രാജ്യങ്ങൾ 2015 - 16ൽ അഞ്ചായിരുന്നെങ്കിൽ 2019 - 21 വർഷങ്ങളിൽ 11ായി ഉയർന്നു. ഇന്ത്യയിലെ പെൺകുട്ടികളിൽ കണ്ടുവരുന്ന ഈ പ്രശ്‌നത്തിന് പ്രധാനകാരണം രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് (Deficiency In Red Blood Cells).

ഇതുമൂലം പെൺകുട്ടികളിൽ ഊർജം വളരെ കുറയുന്നതായും കാണപ്പെടുന്നു. ഒരു ലക്ഷത്തിലധികം കൗമാരക്കാരിൽ നടത്തിയ പഠനത്തിലൂടെ അനീമിയയുടെ വ്യാപനവും ഈ രോഗത്തിന്‍റെ അപകട സാധ്യത വർധിക്കാനുള്ള ഘടകങ്ങളും കണ്ടെത്തി. 18 വയസിന് മുൻപ് വിവാഹിതരായ പെൺകുട്ടികളിൽ അനീമിയയുടെ വ്യാപനം കൂടുതലാണ്. രണ്ട് കുട്ടികളിൽ കൂടുതലുള്ള കൗമാരാക്കാരായ അമ്മമാർക്കും മുലയൂട്ടുന്നവർക്കും കുട്ടികളില്ലാത്തവരേക്കാൾ വിളർച്ച കൂടുതലാണ്.

ഗ്രാമവാസികളെ അപേക്ഷിച്ച് കൂടുതൽ വിദ്യാസമ്പന്നരായ നഗരത്തിൽ താമസിക്കുന്ന കൗമാരക്കാരിൽ വിളർച്ച കുറവാണ്. പോഷകഹാരത്തെ കുറിച്ച് ഇവർക്കുള്ള അറിവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും വരുമാനവും വഴി ആരോഗ്യ സംരക്ഷണത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനും ഇവർ നൽകുന്ന പ്രാധാന്യമാണ് വിളർച്ച കുറയാൻ കാരണം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കൗമാരക്കാരിൽ വിളർച്ച കൂടാനുള്ള സാധ്യത കൂടുതലാണ്.

Also Read : Tea And Diabetics Scientific Study ഇടനേരങ്ങളില്‍ ചായയും കടിയും പതിവുണ്ടോ?; പ്രമേഹം അടക്കം ജീവിതശൈലി രോഗങ്ങള്‍ കാത്തിരിക്കുന്നു

പോഷകാഹാരക്കുറവ്, പരിമിതമായ ആരോഗ്യ പരിരക്ഷ ലഭ്യത, നേരത്തേയുള്ള പ്രസവം എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൗമാരക്കാരിൽ വിളർച്ച ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഇരുമ്പ് സമ്പുഷ്‌ടമായ ചുവന്ന അരി (Red Rice In India) ഉൾപ്പെടുന്ന വൈവിധ്യവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് ഉയർന്ന ആരോഗ്യ നിലവാരത്തിന് കാരണം.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലും ഉത്തരാഖണ്ഡിലും വിളർച്ച സംഭവിക്കുന്നവരുടെ എണ്ണം കുറവാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ സർക്കാർ സ്‌ത്രീകളിലും കുട്ടികളിലും വിളർച്ച പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Also Read : Depression In Teenage Children കൗമാരക്കാരിലെ വിഷാദരോഗം; ഈ ലക്ഷണങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.